ഒടുവിൽ ദളപതി 65 പ്രഖ്യാപിച്ചു, സംവിധാനം നെൽസൺ ദിലീപ് കുമാർ, ഒരുങ്ങുന്നത് മരണമാസ്സ് ഗ്യാങ്‌സറ്റർ ചിത്രം

117

തമിഴകത്തിന്റെ ദളപതി വിജയ് നായകനാവുന്ന 65ാം ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെഗാ അനൗൺസ്മെന്റിന് ഇന്ന് വൈകുന്നേരം 5 മണിവരെ കാത്തിരിക്കണമെന്ന് സൺ പിക്ചേഴ്സ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

ഏആർ മുരുഗദോസിന് ഒപ്പം വിജയ് ഡബിൾ റോളിലെത്തുന്ന സിനിമ ‘ദളപതി 65’ ആയി വരുമെന്നായിരുന്നു തുടക്കത്തിലെ വാർത്തകൾ. എന്നാൽ സൺ പിക്ചേഴ്സ് ട്വീറ്റ് ചെയ്ത അനൗൺസ്മെന്റ് ടീസറിൽ വിജയിയ്‌ക്കൊപ്പം സംവിധായകനായി പ്രേക്ഷകർക്ക് മുന്നിലെത്തിയത് നെൽസൺ ദിലീപ് കുമാറാണ്.

Advertisements

ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയായി എത്തിയ കോലമാവ് കോകില എന്ന സിനിമയിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെൽസൺ. ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടർ എന്ന ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ഇത്.

ഒരു മരണമാസ്സ് ഗാംഗ്സ്റ്റർ ചിത്രമെന്ന് സൂചിപ്പിക്കുന്നതാണ് ടൈറ്റിൽ ആനിമേഷൻ. മെഷിൻ ഗണ്ണും റേസിംഗ് കാറുകളുമെല്ലാം ടീസറിലുണ്ട്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം.

ശിവകാർത്തികേയനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ഡോക്ടർ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. മാസ്റ്ററാണ് വിജയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ബോക്സ് ഓഫീസിൽ വലിയ വിജയമായി തീർന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ.

തിയറ്ററുകളിൽ തന്നെയായിരിക്കും മാസ്റ്റർ റിലീസ് എന്ന് സംവിധായകൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാസ്റ്റർ ഒടിടി റിലീസിന് തയ്യാറെടുക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ മാസ്റ്ററുടെ റിലീസിനായി വിജയ് കാത്തിരിക്കുകയാണ്. സേവ്യർ ബ്രിട്ടോ നിർമ്മിച്ച ചിത്രം ജനുവരി 13 ന് തിയേറ്ററുകളിൽ പൊങ്കലിനെക്കാൾ ഒരു ദിവസം മുന്നേ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, നടൻ ശിവകാർത്തികേയനെ ഡോക്ടറിൽ സംവിധാനം ചെയ്യുന്ന തിരക്കിലാണ് നെൽസൺ ദിലീപ്കുമാർ. സിനിമ അവസാന ഘട്ടത്തിലാണ് , അടുത്ത ആഴ്ചകളിൽ ഇത് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെൽസൺ ഡോക്ടറെ പൊതിഞ്ഞുകഴിഞ്ഞാൽ തലപതി 65 ന്റെ പ്രീ പ്രൊഡക്ഷനിൽ പ്രവർത്തിക്കും.

Advertisement