ഈ പിന്തുണ കാണുമ്പോൾ സന്തോഷമുണ്ട്, പക്ഷേ ചോദിക്കാതിരിക്കാൻ പറ്റുന്നില്ല ഇത്രനാളും എല്ലാവരും എവിടെയായിരുന്നു: തുറന്നടിച്ച് നടി നേഹ റോസ്

192

കൊച്ചിയിൽ ആ ക്ര മി ക്ക പ്പെട്ട നടിക്കു ലഭിക്കുന്ന പിന്തുണ കാണുമ്പോൾ സന്തോഷമുണ്ടെന്ന് നടി നേഹ റോസ്. ഇതോടൊപ്പം വിമർശനവും തൊടുക്കുന്നുണ്ട്. പെണ്ണിന് എന്നും അവൾ മാത്രമേ കാണൂ എന്നും നമുക്ക് രക്ഷപ്പെടണമെങ്കിൽ നമ്മൾ സ്വന്തമായി ഇറങ്ങി തിരിക്കണമെന്നും നേഹ പറഞ്ഞു.

ഒരു പെണ്ണ് അനുഭവിച്ച വേദന മാനസികസമ്മർദ്ദം അത് ലോകത്തിന് മനസ്സിലാക്കാൻ അവൾ സ്വന്തമായി പോസ്റ്റ് ഇടേണ്ടി വന്നു അതും അഞ്ചുവർഷത്തിനുശേഷം.ഇപ്പോൾ ഇത്രയും സപ്പോർട്ട് കാണുമ്പോൾ സന്തോഷം എന്നാലും ചോദിക്കാതിരിക്കാൻ പറ്റുന്നില്ല ഇത്രനാളും എല്ലാവരും എവിടെയായിരുന്നുവെന്ന് നേഹ തുറന്നടിച്ച് ചോദിക്കുന്നു.

Advertisements

നടിയുടെ കുറിപ്പ് എത്തിയതിനു പിന്നാലെ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിനിമാ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ബോളിവുഡിൽ നിന്നും താരത്തിന് പിന്തുണ ലഭിച്ചിട്ടുണ്ട്. യുവതാരങ്ങളായ പൃഥ്വിരാജും ടൊവീനോ തോമസുമാണ് ആദ്യം നടിക്ക് പിന്തുണ അറിയിച്ചത്. തുടക്കം മുതൽ ഒപ്പം നിന്ന താരങ്ങൾ കൂടിയാണ് ഇവർ. പിന്നാലെ സിനിമയിലെ പ്രമുഖ താരങ്ങളും ഒപ്പമുണ്ടെന്ന് അറിയിച്ച് രംഗത്ത് വരികയായിരുന്നു.

Also Read
ഇവിടെ അച്ഛനും മോളും ഒന്നുമില്ല എന്ന് സുജാതയോടു യേശുദാസ് ; പൊതുവേദിയിൽ സുജാതയുടെ തെറ്റ് ചൂണ്ടി കാട്ടി ഗാനഗന്ധർവ്വൻ: വീഡിയോ വൈറൽ

നേഹ പറയുന്നത് ഇങ്ങനെ;

കുറ്റപ്പെടുത്തലുകൾ വർഷങ്ങളായി കേൾക്കുന്ന ആളാണ് ഞാൻ..എപ്പോഴും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടത് സ്ത്രീകളാണ്.. സ്ത്രീകൾ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റം. അതിന്റെ കാരണവും മനസ്സിലാക്കി. ആണിന് ഒന്നാംസ്ഥാനവും പെണ്ണിന് രണ്ടാംസ്ഥാനം മതി എന്ന ചിന്താഗതിയാണ് ഇതിന്റെ കാരണം.

ഒരു പ്രത്യേകതരം ഈഗോ. സ്ത്രീകൾ എന്നും താഴ്ന്നു നിൽക്കണം അല്ലെങ്കിൽ അവളെ ഒതുക്കണം എന്ന ചിന്താഗതി ഒരു പെണ്ണിന് എന്നും അവൾ മാത്രമേ ഉള്ളൂ അതാണ് സത്യം. നമ്മൾ സ്ത്രീകൾ മനസ്സിലാക്കേണ്ട കാര്യം ഇതാണ്, നമുക്ക് രക്ഷപ്പെടണമെങ്കിൽ നമ്മൾ സ്വന്തമായി ഇറങ്ങി തിരിക്കണം.

എനിക്ക് എന്റെ വോയിസ് മാത്രമാണ്. ഒരുപക്ഷേ ഈ ലോകം തന്നെ മാറ്റിമറിക്കാൻ കഴിയും എന്റെ വോയ്‌സിന്. അതുകൊണ്ട് നമ്മൾ സ്ത്രീകൾ ശബ്ദമുയർത്തി നമുക്കുവേണ്ടി നിലകൊള്ളണം എന്നായിരുന്നു നേഹ റോസ് കുറിച്ചത്.

Also Read
ക്രിസ്റ്റ്യാനോയുമായി ബിപാഷ പ്രണയത്തിലായിരുന്നേ? ക്രിസ്റ്റ്യാനോയെ ചുംബിക്കുന്ന ചിത്രത്തെ കുറിച്ച് ബിപാഷ ബസുവിന്റെ മറുപടി വീണ്ടും ശ്രദ്ധ നേടുന്നു

Advertisement