അയാൾ അത് ആസ്വദിക്കുകയായിരുന്നു, മിണ്ടാനാവാതെ എനിക്ക് നിൽക്കേണ്ടി വന്നു; ഒടുവിൽ ഞാൻ അയാളെ ജീവിതത്തിൽ നിന്നും ഒഴിവാക്കി: വെളിപ്പെടുത്തലുമായി രശ്മി സോമൻ

16102

മലയാള സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രശ്മി സോമൻ. സിനിമയിലൂടെയും ടെലിവിഷൻ സീരിയലുകളി ലൂടെയും ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകരുടെ സ്വന്തം രശ്മിയെ ആരാധകർ സ്വീകരിച്ചത്. അക്ഷയ പാത്രം, ശ്രീകൃഷ്ണലീല, അക്കരപ്പച്ച, പെൺമനസ്സ്, മന്ത്രകോടി തുടങ്ങിയ സീരിയലുകളിലൂടെ താരം സീരിയൽ പ്രേമികളുടെ ഹരമായി മാറിയിരുന്നു.

ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം നടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വർഷങ്ങളായി ഒരുപാട് കണ്ണീർ പരമ്പരകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതിനാൽ ഒരുപാട് ആരാധകരെ രശ്മി സ്വന്തമാക്കിയിരുന്നു. മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന ശാലീന സുന്ദരി വർഷങ്ങൾക്ക് ശേഷം അരുനാഗം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു പ്രേക്ഷകർ പറയുന്നത്.

Advertisements

ഇപ്പോൾ കാർത്തിക ദീപം എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ രശ്മി തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. അതേ സമയം താരങ്ങൾ ബോഡി ഷെയിമിങ്ങിന് ഇരയാകുന്നത് ഇത് ആദ്യമല്ല. തടി കൂടി, മുടിപോയി, മുഖക്കുരു എന്നിങ്ങനെയുള്ള കമന്റുകളാണ് താരങ്ങൾക്ക് നേരെ എത്തുന്നത്. പലരും ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

Also Read
ഈ പിന്തുണ കാണുമ്പോൾ സന്തോഷമുണ്ട്, പക്ഷേ ചോദിക്കാതിരിക്കാൻ പറ്റുന്നില്ല ഇത്രനാളും എല്ലാവരും എവിടെയായിരുന്നു: തുറന്നടിച്ച് നടി നേഹ റോസ്

ഇപ്പോൾ താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ടെലിവിഷൻ താരം രശ്മി സോമൻ. വണ്ണത്തിന്റെ പേരിലാണ് താൻ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ടിട്ടുള്ളതെന്ന് രശ്മി പറഞ്ഞു. ബോഡി ഷെയ്മിങ് നടത്തിയ രേു സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതും താരം പങ്കുവെച്ചു.

രശ്മി സോമന്റെ വാക്കുകൾ ഇങ്ങനെ:

ദിവസവും പത്തുവട്ടമെങ്കിലും ഇത്തരത്തിൽ കേൾക്കാറുണ്ട്. കേട്ടു ശീലമായതുകൊണ്ട് പലതും വകവെക്കാറില്ല. തടിവെച്ചു, മുടിപോയി, മുഖക്കുരു വന്നു എന്നൊക്കെ കമന്റുകൾ ചെയ്യുന്നവരുണ്ട്. ഞാനെന്നെ സ്നേഹിക്കുന്നു, എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണുണ്ടായത്.

താനെന്തെല്ലാം അവസ്ഥയിലൂടെയാണ് കടന്നുപോയിട്ടുള്ളത് എന്ന് എനിക്കു മാത്രമേ അറിയൂ. സുഹൃത്താണെന്ന് കരുതിയിരുന്ന ഒരാളാണ് അദ്ദേഹം. തന്നെ പല രീതിയിൽ കളിയാക്കി വിളിക്കുമായിരുന്നു. ഒരിക്കൽ ചുറ്റും കുറേപേർ നിൽക്കുന്നസമയത്ത് അയാൾ വീണ്ടും വണ്ണത്തെക്കുറിച്ച് പറഞ്ഞു. തന്റെ സുഹൃത്തായിരുന്നു അദ്ദേഹമെങ്കിൽ ഒരിക്കലും അങ്ങനെ പറയുമായിരുന്നില്ല.

കുറച്ചുനേരം താൻ സ്തബ്ധയായി നിന്നു. ഇത്രത്തോളം ആത്മവിശ്വാസവും അവനവനെ സ്നേഹിക്കുകയും ചെയ്യുന്ന താൻ പോലും മിണ്ടാനാവാതെ നിന്നു. ആരോഗ്യത്തെക്കുറിച്ചും കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചുമൊക്കെ ബോധവതിയാണ്. ഞാൻ നെഗറ്റീവ് അവാൻ വേണ്ടി തുടർച്ചയായി കമന്റുകൾ ചെയ്യുകയായിരുന്നു. അങ്ങനെ സുഹൃത്ത് എന്നു കരുതിയിരുന്ന ആളെ താൻ ജീവിതത്തിൽ നിന്ന് ഒഴിവാക്കി.

Also Read
ക്രിസ്റ്റ്യാനോയുമായി ബിപാഷ പ്രണയത്തിലായിരുന്നേ? ക്രിസ്റ്റ്യാനോയെ ചുംബിക്കുന്ന ചിത്രത്തെ കുറിച്ച് ബിപാഷ ബസുവിന്റെ മറുപടി വീണ്ടും ശ്രദ്ധ നേടുന്നു

അവനവനെ സ്നേഹിക്കുക എന്നതും ആത്മവിശ്വാസം കൈവരിക്കുക എന്നതുമാണ് ബോഡിഷെയിമിങ്ങിനെ അതിജീവിക്കാൻ ആദ്യം സ്വീകരിക്കേണ്ടത്. അത്തരം അനുഭവങ്ങളിൽ ഉടൻ പ്രതികരിക്കുക, അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുക.

നെഗറ്റിവിറ്റി പറഞ്ഞ് ജീവിതത്തിൽ തളർത്താൻ നിൽക്കുന്നവരെ ഒഴിവാക്കാൻ ഒട്ടും മടിക്കരുത്. അവനവനെ സ്നേഹിക്കുന്നത് സ്വാർഥതയാണെന്നു പറയുന്നവരുണ്ട്. എന്നാൽ നമ്മളെ സ്നേഹിച്ചാൽ മാത്രമേ ചുറ്റുമുള്ളവരെ സ്നേഹിക്കാനും പിന്തുണയ്ക്കാനുമൊക്കെ കഴിയൂ എന്നാണ് രശ്മി സോമൻ പറയുന്നത്.

Advertisement