കോടികൾ വിലമതിക്കുന്ന ബെൻസിന്റെ അത്യാഡംബര എസ്‌യുവി സ്വന്തമാക്കി നടൻ സുരാജ് വെഞ്ഞാറമ്മൂട്

248

മെഴ്‌സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‌യുവികളിലൊന്നായ ജിഎൽഎസ് 400ഡി സ്വന്തമാക്കി നടൻ സുരാജ് വെഞ്ഞാറമൂട്. കൊച്ചിയിലെ മെഴ്‌സിഡീസ് വിതരണക്കാരായ കോസ്റ്റൽ സ്റ്റാറിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. 1.08 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

3 ലീറ്റർ ഡീസൽ എൻജിനാണ് ജിഎൽഎസിന് കരുത്തേകുന്നത്. 330 എച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്. 9 സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 6.3 സെക്കന്റ് മാത്രം മതി.

Advertisements

Also Read
സീരിയലിൽ പോലെ തന്നെ ജീവിതത്തിലും സംഭവിച്ചു, ‘സർ’ സസ്പെൻസ് ആക്കി വച്ച ഭാവി വരൻ ആയി, അറംപറ്റിപ്പോയതാണെന്ന് ഗൗരി കൃഷ്ണൻ

ബെൻസിന്റെ സെഡാനായ എസ് ക്ലാസ് സുരാജിന്റെ ഗാരിജിലുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്.

ചെറിയ ഹാസ്യ വേഷങ്ങളിലൂടെ എത്തി പിന്നാട് സ്വഭാവ നടനായും നായകനായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തികഴിഞ്ഞു. നടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. സിനിമയിൽ നല്ല തിരക്കാണെങ്കിലും കുടുംബവുമൊത്ത് സമയം ചിലവഴിക്കാനും താരം ശ്രദ്ധിക്കാറുണ്ട്.

സുരാജിനും ഭാര്യ സുപ്രിയയ്ക്കും മൂന്ന് മക്കളാണുള്ളത്. മെഴ്‌സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‌യുവിയാണ് താരം സ്വന്തമാക്കിയത്. കുടുംബസമേതമാണ് സുരാജ് വാഹനത്തിന്റെ താക്കോൽ വാങ്ങാനെത്തിയത്. ബെൻസിന്റെ സെഡാനായ എസ് ക്ലാസ് സുരാജിന്റെ ഗാരിജിലുണ്ട്. ബെൻസ് നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ജിഎൽഎസ്.

Also Read
പതിനെട്ട് വർഷമായി എന്റെ അച്ഛനും അമ്മയും പിരിഞ്ഞിട്ട്, കൂടെയുണ്ടായിരുന്നത് അച്ഛന്റെ രണ്ടാം ഭാര്യ, എനിക്ക് ആരുടേയും സിമ്പതി ആവശ്യമില്ല: തുറന്നടിച്ച് അൻഷിത

എസ് ക്ലാസിന് സമാനമായ എസ്യുവിയാണ് ജിഎൽഎസ്. അത്യാംഡബര സൗകര്യങ്ങളുള്ള ജിഎൽഎസിന് കരുത്തേകുന്നത് 3 ലീറ്റർ ഡീസൽ എൻജിനാണ്. 330 എച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്. 9 സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 6.3 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കരുത്തന്റെ ഉയർന്നവേഗം 6.3 സെക്കന്റാണ്. 1.08 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയ നടന് വാഹനം കൈമാറാൻ കൊച്ചിയിൽ പ്രത്യേക ചടങ്ങും കോസ്റ്റൽ സ്റ്റാർ ഒരുക്കിയിരുന്നു.

Advertisement