സിനിമയ്ക്ക് വേണ്ടി ഉണ്ടായിരുന്ന സ്വത്തെല്ലാം വിറ്റു, ജോലി പോയി, ഒടുവിൽ ആശ്രയമായി മമ്മൂട്ടി: ഉണ്ണി ആറൻമുളയുടെ സിനിമയെ വെല്ലുന്ന ജീവിതം ഇങ്ങനെ

1015

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കർക്കശക്കാരനായ സ്വഭാവത്തെ കുറിച്ചുള്ള കഥകളായിരുന്നു പുറത്ത് വന്നിരുന്നത്. സിനിമയെ അങ്ങേയറ്റം ആത്മാർത്ഥയോടെ നോക്കി കാണുന്ന താരം ഒരു വിട്ടുവീഴ്ചത്തും തയ്യാറായിരുന്നില്ല. കഥാപാത്രം നന്നാക്കാൻ വേണ്ടി എന്ത് ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു.

എന്നാൽ ഇപ്പോൾ സിനിമ കോളങ്ങളിൽ പുറത്ത് വരുന്നത് എല്ലാവർക്കും താങ്ങായി നിൽക്കുന്ന മമ്മൂട്ടിയെ കുറിച്ചാണ്. വല്യേട്ടൻ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് സംവിധായകനും നിർമ്മാതാവുമായ ഉണ്ണി ആറന്മുളയുടെ ജീവിത കഥയാണ്.

Advertisements

സിനിമയ്ക്ക് വേണ്ടി എല്ലാം നഷ്ടപ്പെടുത്തിയ ഉണ്ണിയ്ക്ക് ഒരു സഹായമായിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ. മനോരമ ഓൺലൈനിലൂടെയാണ് സിനിമയെ വെല്ലുന്ന ഇദ്ദേഹത്തിന്റെ റിയൽ ലൈഫ് ജീവിതകഥ പുറത്ത് വരുന്നത്. കേന്ദ്രസർക്കാർ ജീവനക്കാരനായ ഉണ്ണി നല്ല ജോലി ഉപേക്ഷിച്ചാണ് സിനിമയിൽ ഇറങ്ങുന്നത്.

ഇന്ന് മമ്മൂട്ടിയുടെ ഓഫീസിലെ ജീവനക്കാരനാണ്. മെഗാസ്റ്റാർ തന്നെയാണ് തന്റെ പഴയ സംവിധായകനും നിർമ്മാതാവുമായ ഉണ്ണിയെ കൈ പിടിച്ച് കയറ്റിയത്.

ഉണ്ണി ആറൻമുളയുടെ സിനിമയെ വെല്ലുന്ന ജീവിത കഥ ഇങ്ങനെ:

ആറന്മുള ഭഗവാൻ കനിഞ്ഞരുളിയ ഭവനത്തിലാണ് ഉണ്ണി ജനിക്കുന്നത്. എഴുത്തും വായനയുമൊക്കെ ചെറുപ്പകാലം മുതൽ തന്നെയിണ്ടായിരുന്നു. മിലിട്ടറിയിലെ ഓഡിറ്റിങ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായി ജോല നേടിയപ്പോഴും എഴുത്തും വായനയുമൊന്നും വിട്ടില്ല. ജോലിയിൽ പ്രവേശിപ്പിച്ചപ്പോഴും സിനിമ മോഹം മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നു മാത്രം അറിയില്ല.

Also Read
ശരിക്കും മിൽക്കി ബ്യൂട്ടി തന്നെ, സാരിയിൽ ഹോട്ട് ലുക്കിൽ തമന്ന ഭാട്ടിയ..

മദിരാശിയാണ് അന്ന് സിനിമക്കാരുടെ തലസ്ഥാനം.അങ്ങനെ മദിരാശിയിൽ പോവുകയായിരുന്നു. മദിരാശിയിലെ ആർകെ ലോഡ്ജിൽ ഒരു ഉണ്ണി ഒരു അന്തേവാസിയാവുന്നു. ചിരഞ്ജീവി, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ലാലു അലക്സ്, ആലപ്പി അഷ്റഫ് തുടങ്ങി നിരവധി സിനിമാക്കാർ അന്ന് ഈ ലോഡ്ജിലാണ് താമസം. വന്നു പോകുന്ന സിനിമാക്കാർ അതിലും ഏറെ.

ഏതെങ്കിലും സിനിമാക്കാരെയൊക്കെ പരിചയപ്പെടുക, സിനിമ പഠിക്കുക എന്നതൊക്കെയായിരുന്നു ലക്ഷ്യം. അവരിൽ പലരെയും പരിചയപ്പെട്ടതോടെ സിനിമാപ്രേമവും കൂടിവന്നു. ചർച്ചകളും സിനിമ കാണലും പഠനവുമൊക്കെയായി സിനിമാക്കാരനാകാൻ തയാറെടുത്തു. 1981ൽ സുഹൃത്തായ കുര്യൻ വർണശാല നിർമ്മിച്ച്, ഷെരീഫ് സംവിധാനം ചെയ്ത അസ്തമിക്കാത്ത പകലുകളെന്ന ചിത്രത്തിന്റെ തുടക്കം മുതൽ സഹകരിച്ചു.

അതൊരു വലിയ പഠന കാലയളവ് തന്നെയായിരുന്നു . സിനിമയെ, കണ്ടും കേട്ടും അറിഞ്ഞും, പഠിച്ചു. പിന്നീടങ്ങോട്ട് സ്വന്തമായൊരു സിനിമ എന്ന ശ്രമങ്ങൾക്കു പിന്നാലെയായി. 1984ൽ ഉണ്ണിയുടെ ആദ്യ സിനിമയും സംഭവിച്ചു, എതിർപ്പുകൾ. സംവിധാനം, നിർമ്മാണം, രചന, കലാസംവിധാനം, ഗാനരചന എന്നിവയെല്ലാം ഉണ്ണിയായിരുന്നു.

പാട്ടെഴുത്തിലേക്ക് അവിചാരിതമായിട്ടാണ് അന്ന് എത്തിപ്പെടുന്നത്. പാട്ട് എഴുതി ശീലമില്ലാത്ത ഉണ്ണിയ്ക്ക് ഗാനരചന അത്ര എളുപ്പമായിരുന്നില്ല. എന്നാൽ എതിർപ്പുകളിൽ വാണി ജയറാം പാടിയ ‘പൂനുള്ളും കാറ്റേ പൂങ്കാറ്റേ’ എന്ന ഗാനവും അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു. എതിർപ്പുകൾ ചിത്രീകരണം പൂർത്തിയാകുമ്പോഴേക്കും ഉണ്ണിയുടെ ആറന്മുളയിലെ പുരയിടത്തിന്റെ വലിയൊരു ഭാഗം വിറ്റു. മമ്മൂട്ടി, രതീഷ്, ഉർവശി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്.

സാമ്പത്തിക പ്രയാസം കാരണം സിനിമയുടെ തുടർ പ്രവർത്തനങ്ങൾ ഏറെ വൈകി. ചിത്രത്തിൽ ഉപനായകനായി അഭിനയിച്ച മമ്മൂട്ടി അപ്പോഴേക്കും നായകനായി. അത് ഉണ്ണിയ്ക്കു ഗുണമായി ഭവിച്ചു. മമ്മൂട്ടി ചിത്രത്തിലുണ്ടെന്ന് അറിഞ്ഞതോടെ വിതരണക്കാർ ചിത്രം ഏറ്റെടുക്കാൻ മുന്നോട്ടുവന്നു. അതോടെ മമ്മൂട്ടിയുടെ സീനുകൾ കൂടുതൽ ചിത്രീകരിക്കാനായി ഉണ്ണിയുടെ തീരുമാനം.

ഉപനായകനായ മമ്മൂട്ടിയെ നായകതുല്യമായ കഥാപാത്രമാക്കി മാറ്റിയെങ്കിൽ മാത്രമേ കച്ചവടം നടക്കൂ എന്ന തിരിച്ചറിവായിരുന്നു അതിനു കാരണം. തിരക്കുകൾക്കിടയിലും മമ്മൂട്ടി അതിനു സമ്മതം മൂളി. രാവിലെ ഏഴ് മുതൽ ഒൻപത് വരെയുള്ള സമയം മമ്മൂട്ടി ഉണ്ണിയ്ക്കുവേണ്ടി നീക്കിവച്ച് ചിത്രീകരണം പൂർത്തിയാക്കി. കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ല.

ഉർവശി എന്ന താരത്തിനെ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ ചിത്രമായി എതിർപ്പുകൾ. ആദ്യ ചിത്രത്തിന്റെ പരാജയം ഉണ്ണി എന്ന സിനിമക്കാരനെ ബാധിച്ചില്ലായിരുന്നു. അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു താരം. തുടർച്ചയായ അവധി എടുത്തതോടെ മിലട്ടറിയിലെ ജോലി നഷ്ടപ്പെട്ടു. അതോടെ സിനിമ മാത്രമായി ലക്ഷ്യം. ശേഷിക്കുന്ന സ്ഥലവും സിനിമയ്ക്ക് വേണ്ടി വിറ്റു.

സ്വർഗമായിരുന്നു അടുത്ത ചിത്രം. അതിലെ പാട്ടുകളെഴുതിയതും ഉണ്ണി തന്നെയായിരുന്നു. എന്നാൽ. ഈ ചിത്രവും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇത് അദ്ദേഹത്തിന് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അപ്പോഴും സിനിമയെ അദ്ദേഹം കൈ വിട്ടില്ല. പിന്നീടും പല സിനിമകൾക്കായി ശ്രമിച്ചു. എന്നാൽ അതൊന്നു ഫലം കണ്ടില്ല. എന്നാൽ 2007ൽ ഒരു സിനിമ ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും തിയറ്ററിലെത്തിക്കാൻ കഴിഞ്ഞില്ല.

Also Read
സംവൃത എല്ലാ കാര്യങ്ങളിലും ഇടപെടും, അവസാനം കുറ്റക്കാരിയാകും, ഈ കണ്ണുകൊണ്ട് ആരെയും നോക്കരുതെന്ന് വീണുപോകുമെന്ന് ചാക്കോച്ചന് ഉപദേശവും

എന്നാൽ ഇവിടെയൊന്നും ഉണ്ണി തളർന്നില്ല. അദ്ദേഹം വീണ്ടും സിനിമയ്ക്ക് പിന്നാലെ നടക്കുകയായിരുന്നു. ഒരിക്കൽ കൂടി എഴുതി പൂർത്തിയാക്കിയ തിരക്കഥയും പൂർത്തിയാക്കിയ പാട്ടുകളുമായി തന്റെ പ്രിയപ്പെട്ട നായകനായ മമ്മൂട്ടിയെ കാണാൻ പോയി. ആ യാത്ര അദ്ദേഹത്തിന്റെ ജീവിതം മാറുകയായിരുന്നു.

ഡേറ്റ് കൊടുക്കുന്നതിന് പകരം ജോലി കൊടുക്കുകയായിരുന്നു. ‘ഇനി ഉണ്ണി വിശ്രമിക്കണം. അതിനു പണം വേണ്ടേ, എന്റെ ഓഫിസിൽ ഒരു ജീവനക്കാരനായി പോയിരുന്നോളൂ. എല്ലാ മാസവും കൃത്യമായി ശമ്പളവും തരാം എന്നു മമ്മൂട്ടി പറഞ്ഞു. സിനിമയെ വെല്ലുന്ന വൈകാരിക നിമിഷങ്ങളിലൂടെയായിരുന്നു താൻ കടന്നു പോയതെന്നാണ് അദ്ദേഹം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ഇത്തരത്തിൽ സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർക്ക് സഹായവുമായി മമ്മൂട്ടി എത്താറുണ്ട്. ആ ൾ ക്കൂ ട്ട മർ ദ ന ത്തി ൽ കൊ ല്ല പ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമ സഹായം നൽകുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടി മാത്രമല്ല മകൻ ദുൽഖർ സൽമാനും സഹായിക്കാറുണ്ട്.

Advertisement