സീരിയലിൽ പോലെ തന്നെ ജീവിതത്തിലും സംഭവിച്ചു, ‘സർ’ സസ്പെൻസ് ആക്കി വച്ച ഭാവി വരൻ ആയി, അറംപറ്റിപ്പോയതാണെന്ന് ഗൗരി കൃഷ്ണൻ

123

മലയാളം മിനിസ്‌ക്രീൻൻ ലോകത്ത് അടുത്തിടെ വിവാഹിതരായവരാണ് നടി ദേവിക നമ്പ്യാരും വിജയ് മാധവും. ഇരുവരുടേയും പ്രണയ വിവഹം ആയിരുന്നു. ഗുരുവായൂർ അമ്പലനടിയ്ൽ വെച്ചായിരുന്നു ഇരുവരും വിവാതിരയാത്. അതേ സമയം ഒരു ഷോയ്ക്ക് വേണ്ടി പാട്ട് പാഠിപ്പിച്ചത് കൊണ്ട് ദേവിക വിജയ് യെ മാഷേ എന്നാണ് വിളിയ്ക്കുന്നത്.

ഇപ്പോഴിതാ സീരിയൽ താര ദമ്പതികൾക്ക് ഇടയിലെ ഒരു ‘സർ’ വിളികൂടെ ഹിറ്റ് ആകുന്നു. പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ ഗൗരി കൃഷ്ണയാണ് കെട്ടാൻ പോകുന്ന ആളെ സർ എന്ന് വിളിയ്ക്കുന്നത്. ഗൗരി അങ്ങനെ വിളിക്കുമ്പോൾ അതിനൊരു പ്രത്യേകതയുണ്ട്.

Advertisements

തന്റെ വിവാഹ നിശ്ചയത്തെ കുറിച്ച് നേരത്തെ റെഡ് കാർപെറ്റ് എന്ന ഷോയിൽ വന്നപ്പോൾ ഗൗരി പറഞ്ഞിരുന്നു. എന്നാൽ ആരെയാണ് കല്യാണം കഴിക്കാൻ പോകുന്നത് എന്നത് സസ്പെൻസ് ആണ് എന്നാണ് നടി പറഞ്ഞത്. സീരിയൽ ലോകത്ത് തന്നെ ഉള്ള ആളാണെന്നും എന്നാൽ ക്യാമറയ്ക്ക് പിന്നിലാണ് എന്നുമാണ് ഗൗരി പറഞ്ഞത്.

Also Read
തന്റെ മുടങ്ങിപ്പോയ വിവാഹ നിശ്ചയം വീണ്ടും അടിപൊളിയായി നടത്തി ഗൗരി കൃഷ്ണ, വരൻ പ്രമുഖ സംവിധായകൻ

അതേ സമയം സസ്പെൻസ് ഗൗരി പൊളിച്ചിരിക്കുകയാണ്. പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകനായ മനോജ് ആണ് ഗൗരിയെ വിവാഹം ചെയ്യുന്നത്. മനോജ് സാറിനെയാണ് താൻ വിവാഹം ചെയ്യുന്നത് എന്നാണ് ഗൗരി പറഞ്ഞത്. ‘സർ’ വിളി ശീലിച്ച് പോയി എന്നും ഗൗരി പറഞ്ഞു.

ലൊക്കേഷനിൽ വച്ച് അങ്ങനെ വിളിച്ചാണ് ശീലം. പെട്ടന്ന് ഒന്നും അത് മാറ്റാൻ കഴിയുന്നില്ല. മനോജ് സർ എന്ന് തന്നെയാണ് ഇപ്പോഴും വിളിയ്ക്കുന്നത്. ഭാവിയിൽ മാറിയേക്കാം എന്നും നടി പറയുന്നു. പൗർണമി തിങ്കൾ എന്ന സീരിയലിൽ വിഷ്ണു വി നായർ ആണ് പ്രേംജിത്ത് ശങ്കർ എന്ന നായക കഥാപാത്രം ചെയ്യുന്നത്.

പൗർണമി ആയി എത്തുന്ന ഗൗരി നായകനെ പ്രേം സർ, പ്രേം സർ എന്നാണ് വിളിയ്ക്കുന്നത്. അത് തന്റെ ജീവിതത്തിലും സംഭവിച്ചു പോയി എന്ന അത്ഭുതത്തിലാണ് ഗൗരി കൃഷ്ണ. സീരിയൽ അറം പറ്റിയതാണോ എന്നും നടി ചോദിക്കുന്നു.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണയുടെ മിനിസ്‌ക്രീൻ അഭിനയ രംഗത്തേക്കുള്ള തുടക്കം. തുടർന്ന് കാണാ കണ്മണി, മാമാങ്കം, സീത, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി പത്തിൽ അധികം സീരിയലുകൾ ചെയ്തിട്ടുണ്ട്. പക്ഷെ ശ്രദ്ധിയ്ക്കപ്പെട്ടത് പൗർണി തിങ്കളിലെ വേഷമാണ്. അതേ സമയം താരത്തിന്റെ വിവാഹ നിശ്ചയം ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്.

Also Read
ഇനി ആനിയുടെ റസ്റ്റോറന്റ് ഇടപ്പള്ളിയിലും ; ഉദ്ഘാടനത്തിന് പൊതിച്ചോറ് കെട്ടി ഷാജി കൈലാസ് : വിഡിയോ

Advertisement