Home Entertainment Celebrities

ആ കുളി സീനിലൂടെയാണ് ആൾക്കാർ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയത്: വെളിപ്പെടുത്തലുമായി വൈഗ റോസ്

318

നിരവധി സിനിമകളിലും സീരിയലുകളലുമായി തെന്നിന്ത്യൻ ആരാധകർക്ക് ഏറെ സുപരിചിതയായ നടിയാണ് വൈഗ റോസ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് വൈഗ റോസ് ബിഗ് സ്‌ക്രീനിലെത്തിയത്.

ഡെർ ദി ഫിയർ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ നിരവധി പ്രോഗാമുകളിൽ അവതാരകയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ തമിഴ് കളേഴ്സ് ടിവിയിലെ കോമഡി നൈറ്റ്‌സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് വൈഗ.

Advertisements

നേരിന്റെ നൊമ്പരം, ഓർഡിനറി, കളിയച്ഛൻ, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. കോട്ടയം കാരിയായ വൈഗ ഒരു എംബിഎ ബിരുദധാരിയും കൂടിയാണ്. സോഷ്യൽ മീഡിയയിൽ നിരവധിപ്പേരാണ് വൈഗയെ പിന്തുടരുന്നത്.

തന്റെ പുത്തൻ ഫോട്ടോകളും വിശേഷവുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ തന്നെ പ്രേക്ഷകർ അറിയാൻ തുടങ്ങിയതിനെക്കുറി തുറന്നുപറയുകയാണ് താരം. കളിയച്ഛൻ എന്ന സിനിമയിലെ കുളിസീനിലൂടെയാണ് മലയാളികൾ കൂടുതൽ അടുത്തറിയുന്നതെന്നാണ് പറയുന്നത്.

മലയാളം തമിഴ് ഉൾപ്പെടെ ഒരുപാട് സിനിമ സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, ആൾക്കാർ എന്നെ തിരിച്ചറിയുന്നത് കളിയച്ഛൻ എന്ന സിനിമയിലെ കുളി സീനിലൂടെയാണ്. വൈഗ റോസ് എന്നു പറഞ്ഞാൽ അധികമാർക്കും എന്നെ അറിയത്തില്ലെന്നും വൈഗ പറയുന്നു.

Advertisement