എന്റെ സൂപ്പർസ്റ്റാർ ഒരിക്കൽ കൂടെ അത് തെളിയിച്ചു, അമ്മയുടെ കഥകളി അരങ്ങേറ്റത്തിൽ ടെൻഷനടിച്ച് മഞ്ജു വാര്യർ, കൈയ്യടിച്ച് ആരാധകർ

76

കലോൽസവങ്ങളിലെ നൃത്ത വേദിയിൽ നിന്നും വെള്ളിത്തിരയിലെത്തിയ മഞ്ജു വാര്യർ ഇന്ന് ലോഡി സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ്. മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങി നിൽക്കുന്ന മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ദി പ്രീസ്റ്റ് റിലീസിനെത്തിയിരുക്കുകയാണ്. ഇതിനൊപ്പം മറ്റൊരു സന്തോഷം കൂടി മഞ്ജുവിന് ഉണ്ടായതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് വൈറലാവുന്നത്.

മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവിന്റെ കഥകളി അരങ്ങേറ്റം നടന്നിരിക്കുകയാണ്. അമ്മയുടെ കഥകളി അരങ്ങേറ്റത്തിൽ സന്തോഷം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. തന്റെ അമ്മ എന്നും ഒരു പ്രചോദനം ആണെന്നും മഞ്ജു വാര്യർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മഞ്ജു തന്റെ സന്തോഷം അറിയിച്ചത്.

Advertisements

എന്റെ സൂപ്പർസ്റ്റാർ ഒരിക്കൽ കൂടെ തെളിയിച്ചു. ഞങ്ങൾക്ക് എല്ലാവർക്കും എന്നും പ്രചോദനമായി നിന്നതിന് നന്ദി. എന്റെ അമ്മ കലാമണ്ഡലം ഗോപി ആശാന്റെ കീഴിൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി കഥകളി പരിശീലിച്ചിരുന്നു. ഇപ്പോൾ സർവതോഭദ്രം കലാ കേന്ദ്രത്തിലെ മികച്ച കഥകളി കലാകാരന്മാർക്കൊപ്പം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

അമ്മയെ ഓർത്ത് ഞാനേറെ അഭിമാനിക്കുന്നു. കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനോട് അനുബന്ധിച്ചായിരുന്നു അരങ്ങേറ്റം നടന്നത്. കല്ല്യാണസൗഗന്ധികം കഥകളിയിൽ പാഞ്ചാലി വേഷമാണ് ഗിരിജ മാധവൻ അവതരിപ്പിച്ചത്. അരങ്ങിൽ പുരുഷ വേഷം കെട്ടിയാടണമെന്നാണ് ഗിരിജ മാധവന്റെ മറ്റൊരു ആഗ്രഹം.

കഥകളി കാണാൻ മഞ്ജു വന്നതോടെ ക്ഷേത്രത്തിൽ ആരാധകരും എത്തിച്ചേർന്നു. തനിക്ക് കലാരൂപങ്ങളോട് പണ്ട് മുതലെ വലിയ ഇഷ്ടമായിരുന്നു. കഥകളിയിൽ തന്നെക്കാളും മുതിർന്ന ഒരു വ്യക്തി അരങ്ങേറ്റം കുറിച്ചപ്പോഴാണ് ഇങ്ങനെയൊരു ആഗ്രഹം ഉണ്ടായത്.

പഠിപ്പിക്കാൻ ആശാനും തയ്യാറായിരുന്നു എന്നും ഗിരിജ മാധവൻ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂർ പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന കല്യാണ സൗഗന്ധികം കഥകളിയിൽ പാഞ്ചാലിയായാണ് ഗിരിജ അരങ്ങേറ്റം നടത്തിയത്. അമ്മയുടെ കഥകളി കാണാൻ മഞ്ജു വാര്യർ മുന്നിൽ തന്നെ ഉണ്ടായിരുന്നു.

മഞ്ജു വാര്യർ മാത്രമല്ല സഹോദരൻ മധു വാര്യരുടെ ഭാര്യ അനു, മകൾ ആവണി, തുടങ്ങിയവരും അമ്മയുടെ അരങ്ങേറ്റം കാണാൻ എത്തിയിരുന്നു. എന്റെ നൃത്ത പരിപാടികൾക്ക് അമ്മയാണ് അണിയറയിലും അരങ്ങിന് മുൻപിലും ടെൻഷനടിച്ച് ഇരിക്കാറുള്ളത്. ഇന്ന് എനിക്കായിരുന്നു ആ അവസ്ഥ എന്നാണ് അമ്മയുടെ അരങ്ങേറ്റത്തിന് ശേഷം മഞ്ജു പറഞ്ഞത്.

കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടു നടന്ന സ്വപ്നം പൂവണിഞ്ഞ നിമിഷത്തിന്റെ സന്തോഷത്തിലായിരുന്നു ഗിരിജ മാധവൻ. അമ്മയെ കുറിച്ചുള്ള അഭിമാന നിമിഷത്തിലാണ് മഞ്ജു വാര്യരും. അരമണിക്കുറോളമാണ് പാഞ്ചാലിയായി ഗിരിജ നിറഞ്ഞ് നിന്നത്. കലാനിലയം ഗോപി ആശാന്റെ ശിക്ഷണത്തിലാണ് താരമാതാവ് കഥകളി അഭ്യസിച്ചത്.

ഊരകം സർഗശ്രീലകത്തിൽ നിന്നാണ് കഥകളി പഠനം ആരംഭിച്ചത്. കൊവിഡ് വന്നതോടെ ആറ് മാസം ഓൺലൈനിലായിരുന്നു പഠനം. പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ച ഗിരിജ മാധവിന്റെ ചുവടുകൾക്ക് കൈയടിക്കുകയാണ് മലയാളികൾ.

Advertisement