നിത്യാ മേനോനെ ഞാൻ കാമമില്ലാതെ സ്‌നേഹിച്ചു, എന്റേത് ആത്മാർത്ഥമായ സ്‌നേഹം ആയിരുന്നു, പക്ഷേ എന്നെ ഒരു സഹോദരനായി പോലും കാണാൻ അവർ തയ്യാറായില്ല: സന്തോഷ് വർക്കി

244

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ആറാട്ട് എന്ന മാസ്സ് മസാല സിനിമ പുറത്തിറങ്ങിയപ്പോൾ മുതൽ സോഷ്യൽ മീഡിയകളിൽ നിറഞ്ഞയാളാണ് സന്തോഷ് വർക്കി. ആറാട്ട് കണ്ടിറങ്ങുമ്പോൾ ചോദ്യവുമായെത്തിയ മാധ്യമങ്ങളോട് വെറൈറ്റി അഭിപ്രായം പറഞ്ഞതോടെയാണ് ഇയാൾ വൈറലായത്.

അതേ സമയം മോഹൻലാലിനേ ക്കാൾ താൻ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെ ആണെന്നും അവരെ എന്നും വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നെന്നും സന്തോഷ് പറഞ്ഞിരുന്നു. നിത്യയുടെ കുടുംബം തന്നെ പോ ക് സോ കേസിൽ പെടുത്താൻ നോക്കിയെന്ന ആരോപണവും യുവാവ് ഉന്നയിക്കുന്നു.

Advertisements

ഇപ്പോഴിതാ നിത്യാ മേനോനെ കാണാൻ ബംഗളൂരുവിലെ വീട്ടിൽ ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് സന്തോഷ്. നിത്യാ മേനോനെ കാണാൻ ഒരുപാട് ശ്രമിച്ചു, ഒരിക്കൽ ബംഗളൂരുവിലെ വീട്ടിലേക്ക് നേരിട്ട് ചെന്നു. എന്നാൽ, നിത്യയുടെ വീട്ടുകാർ തന്നെ പോ ക് സോ കേസിൽ പെടുത്താൻ ശ്രമിച്ചു.

Also Read
വേണമെങ്കിൽ നിർത്തി പോകാമായിരുന്നു, എങ്കിലും ആ ഒരു പ്രതീക്ഷയിൽ യാത്ര തുടരുകയാണ്: ഹണി റോസ് പറയുന്നു

തനിക്കെതിരെ പോ ക് സോ ഫയൽ ചെയ്യാൻ ശ്രമിച്ചെന്നും ഇയാൾ പറയുന്നു. ഇവരുടെ പരാതിയെ തുടർന്ന്, ബംഗളൂരുവിലെ പോലീസ് കമ്മീഷണർ 24 മണിക്കൂറിനുള്ളിൽ സ്ഥലം വിടാൻ തന്നോട് ആവശ്യപ്പെട്ടെന്നും സന്തോഷ് പറയുന്നു. ഞാൻ നിത്യാ മേനോനെ കാമമില്ലാതെ സ്‌നേഹിച്ചു. ഞാൻ അവളെ കാണാൻ ഒരുപാട് ശ്രമിച്ചു. എന്റേത് ആത്മാർത്ഥമായ സ്‌നേഹം ആയിരുന്നു.

എന്നെ ഒരു സുഹൃത്തോ സഹോദരനോ ആയി കണക്കാക്കാനോ ഫോൺ നമ്പർ തരാനോ അവർ തയ്യാറായില്ല. കോളാമ്പി ഫിലിം ലൊക്കേഷനിൽ വെച്ച് ഞാൻ നിത്യയെ പ്രണയാഭ്യർത്ഥന നടത്തി. അവരത് നിഷേധിച്ചു. അത് ഏറെ വേദനാജനകവും ഹൃദയ ഭേദകവുമായിരുന്നു. നിത്യ ബുദ്ധിമതിയും സർഗ്ഗാത്മകതയുള്ളവളും സ്ത്രീത്വമുള്ളവളും വ്യക്തിത്വം ഉള്ളവളുമാണ്.

നല്ല ശബ്ദത്തിന് ഉടമയാണ് അവർ നല്ല മനസ്സുള്ള ഒരു സ്ത്രീയാണ് അവർ എന്ന് സന്തോഷ് വർക്കി പല തവണയായി തന്റെ ഫേസ്ബുക്കിൽ എഴുതി. നിത്യാ മേനോനെ തനിക്ക് ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് അവരെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചത്.

Also Read
ആഷിക് ബനായ എന്ന ഒറ്റ ഗാനത്തിലൂടെ യുവാക്കളുടെ ഹരമായ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

കല്യാണം കഴിക്കാൻ പറ്റില്ലെങ്കിൽ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോൺ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും താൻ നേരിട്ട് പറഞ്ഞു. ഇക്കാര്യം നിത്യയുടെ മാതാപിതാക്കളോട് സംസാരിച്ചിരുന്നുവെന്നും ഇയാൾ പറയുന്നു.അതേ സമയം ലാലേട്ടൻ ആറാടുകയാണ് എന്ന ഇയാളുടെ അഭിപ്രായ പ്രകടനം ലോകമാസകലം വൈറൽ ആയിരുന്നു.

Advertisement