ആഷിക് ബനായ എന്ന ഒറ്റ ഗാനത്തിലൂടെ യുവാക്കളുടെ ഹരമായ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

2281

ബോളിവുഡ് യുവതാരം ഇമ്രാൻ ഹാഷ്മി നായകനായ ആഷിക് ബനായ ആപ്നേ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ചൂട് പിടിപ്പിച്ച നടിയാണ് തനുശ്രീ ദത്ത. എന്നാൽ ആദ്യ ചിത്രം വിജയമായെങ്കിലും പിന്നീട് വന്ന തുടർ പരാജയങ്ങളോടെ നടി അഭിനയജീവിതത്തോട് വിടപറഞ്ഞു. 2010ലാണ് അവസാനമായി തനുശ്രീയെ ആരാധകർ സ്‌ക്രീനിൽ കണ്ടത്.

ആദ്യ ചിത്രം ഹിറ്റായ തനുശ്രീക്ക് തുടരെ തുടരെ ഓഫറുകൾ ലഭിച്ചു. എന്നാൽ അതെല്ലാം പരാജയമായിരുന്നു. 2006ൽ 36 ചീന ടൗൺ, ഭഗാം ഭഗ് എന്നിവയിൽ ചെറിയ വേഷങ്ങൾ. 2007ൽ റിസ്‌ക്, ഗുഡ് ബോയ് ബാഡ് ബോയ്, റഖീബ്, ധോൾ, സ്പീഡ് എന്നിവയിൽ അഭിനയിച്ചെങ്കിലും നായിക എന്ന രീതിയിൽ സ്വന്തമായൊരിടം ബോളിവുഡിൽ സൃഷ്ടിക്കാൻ തനുശ്രീക്കായില്ല.

Advertisements

2008ൽ ഇറങ്ങിയ സാസ് ബഹു ഔർ സെൻ സെ ക് സ് എന്ന സിനിമയും വിജയം കണ്ടില്ല. പിന്നീട് അപാർട്മെന്റിലൂടെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അതും പരാജയമായിരുന്നു. ആദിത്യ ദത്ത് സംവിധാനം ചെയ്ത് ഇമ്രാൻ ഹാഷ്മി സോണി സൂദ് തുടങ്ങിയവർ പ്രധാന വേഷത്തിൽ ആഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമയാണ് ആഷിക് ബനായ അപ്നെ.

Also Read
രൺബീറിന് ഒരു പെട്ടി കോണ്ടം നൽകുമെന്ന് ദീപിക, ഷാരൂഖ് ഖാനുമായി അവിഹിത ബന്ധത്തിന് ഇഷ്ടമെന്ന് നടി വിദ്യാ ബാലൻ; താരസുന്ദരികൾ പറയുന്നത് കേട്ടോ

ഹിമേഷ് രശ്മിയ ആണ് ഈ സിനിമയിൽ മ്യൂസിക് ഒരുക്കിയത്. സിനിമയിലെ നായിക തനുശ്രീ ദത്ത ഒറ്റ ഗാനത്തിലൂടെ ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടു. തനുശ്രീ ദത്ത മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയലോകത്തേക്ക് ചുവടുവെച്ചത്.
2004 ൽ തന്റെ ഇരുപതാം വയസ്സിൽ ഫെമിന മിസ് ഇന്ത്യ യൂണിവേഴ്സ് സൗന്ദര്യമത്സരം ജേതാവായ താരം തൊട്ടടുത്ത വർഷം സിനിമയിൽ എത്തിപ്പെട്ടു.

2005 ൽ പുറത്തിറങ്ങിയ ആഷിക് ബനായ അപ്നെ യാണ് താരം അഭിനയിച്ച ആദ്യ സിനിമ എന്നു പറയുമ്പോൾ തന്നെ അരങ്ങേറ്റം കസറി എന്നു പറയാം.അങ്ങനെ, അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ താരം സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളും ബോൾഡ് രംഗങ്ങളും ബോളിവുഡ് സിനിമാ ലോകത്തെ വലിയ ചർച്ചയായിരുന്നു.

പിന്നീട് താരം തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. നന്ദമൂരി ബാലകൃഷ്ണ നായകനായി പുറത്തിറങ്ങിയ വീരഭദ്ര ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. 2010 വരെ താരം സിനിമാ ലോകത്ത് സജീവമായി നിലകൊണ്ടു. 6 വർഷക്കാലയളവിൽ പതിനഞ്ചോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ഒപ്പം പല വിവാദങ്ങളിലും അകപ്പെട്ടു. പ്രശസ്ത സിനിമ നടൻ നാനാ പാട്ടേക്കർക്കെതിരെ താരം മീ ടൂ നടത്തി.

താരത്തിന്റെ വെളിപ്പെടുത്താൽ ഏവരെയും അത്ഭുതപ്പെടുത്തി. സിനിമാ ലോകത്തു നിന്ന് നേരിട്ട് മോശമായ അനുഭവത്തിന്റെ ഫലമായാണ് താൻ സിനിമാ ലോകത്തുനിന്നുള്ള തന്റെ അകൽച്ചയ്ക്ക് കാരണം എന്ന് താരം പിന്നീട് അഭിമുഖത്തിൽ വെളിപ്പെടുത്തുക ആയിരുന്നു. സിനിമാ സെറ്റിൽ നിന്ന് അനുഭവിച്ച മോശമായ പെരുമാറ്റം മൂലം മാനസികമായി തളർന്നു. തുടർന്ന് ഒന്നര വർഷക്കാലം മെഡിറ്റേഷൻ ചെയ്തു.

അതേസമയം സിനിമയിൽ നിന്ന് താരം വിട്ടുനിന്നെങ്കിലും ഇപ്പോഴും താരത്തിന്റെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോഡ് വേഷത്തിലുള്ള താരത്തിന്റെ പല ഫോട്ടോകളും ഈ അടുത്ത് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. തന്റെ പഴയ സൗന്ദര്യം കാത്തു സൂക്ഷിക്കുകയാണ് താരം എന്നതിന് തെളിവാണ് ഈ ചിത്രങ്ങളെന്ന് ആരാധകർ പറയുന്നു.

കുറേക്കാലം തനുശ്രീ അമേരിക്കയിലാണ് താമസിച്ചിരുന്നത്. അമേരിക്കയിലെ നീണ്ട 3 വർഷങ്ങൾക്ക് ശേഷം നടി ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ തനുശ്രീ ആകെ മാറിയിരിക്കുന്നു. കണ്ടാൽ പെട്ടന്ന് തിരിച്ചറിയാൻ പോലും സാധിക്കില്ല.

Also Read
ആദ്യം കളിയാക്കിയത് തൊലി കറുത്തതാണെന്ന് പറഞ്ഞ്, വിളിച്ചത് കറുത്ത സുമി എന്നും, ഇപ്പോൾ നിറം വെച്ചപ്പോൾ ചോദിക്കുന്നത് ഇഞ്ചക്ഷൻ ആണോയെന്ന്; തുറന്നടിച്ച് സുമി റാഷിക്

അമേരിക്കയിൽ നിന്നും ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയത് അവധി ആഘോഷിക്കാനാണെന്ന് തനുശ്രീ പറയുന്നു. ബോളിവുഡിലേയ്ക്ക് തിരികെ പോകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും നടി പറഞ്ഞു. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് തിരിച്ചുവരവിന്റെ ലക്ഷ്യം.

രണ്ടുവർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ എത്തിയതിനാൽ പലതും പുതിയ കാര്യങ്ങളായാണ് അനുഭവിക്കാൻ കഴിയുന്നത്. കാണുന്നതെല്ലാം പുതിയ ആളുകൾ. എന്നാൽ അൽപം ചൂടുകൂടുതലാണ് ഇവിടെ. സാഹചര്യങ്ങളോട് ഇഴുകി ചേരണം. എന്റെ ഭാവിയുടെ കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ല. കൂടുതലൊന്നും ചിന്തിക്കുന്നില്ല. എന്ത് സംഭവിച്ചാലും നല്ലത് സംഭവിക്കാൻ ആഗ്രഹിക്കുന്നു എന്നും തനുശ്രീ പറഞ്ഞു.

Advertisement