വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ കുഞ്ചൻ. കോമഡി വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലും എല്ലാം തിളങ്ങിയിട്ടുള്ള നടൻ കൂടിയാണ് കുഞ്ചൻ. മനൈവി എന്ന തമിഴ് ചിത്രത്തിലൂടെ 1969ൽ അഭിനയ ലോകത്തേയ്ക്ക് എത്തിയ കുഞ്ചൻ 1970 ൽ റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തുകയായിരുന്നു.
പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത കുഞ്ചൻ ഒടുവിൽ മലയാള സിനിമകളുടെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറിയിരുന്നു. എന്നാൽ സിനിമാ മേഖലയിലുള്ള മറ്റു താരങ്ങളെപ്പോലെ കുഞ്ചന്റെ മക്കളായ ശ്വേതയേയും സ്വാതിയേയും സിനിമാരംഗത്ത് കണ്ടിരുന്നില്ല.
എന്നാൽ ഇന്ത്യയിലെ ശത കോടീശ്വരന്മാരിൽ ഒരാളായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ പേഴ്‌സണൽ സ്‌റ്റൈലിസ്റ്റ് ആണ് കുഞ്ചന്റെ മകളായ സ്വാതി. ബിസിനസ് വുമൺ എന്ന പേരിൽ പ്രശസ്തയായ നിതാ അംബാനി വസ്ത്രങ്ങളിലും ആഭരണങ്ങളിലും വളരെ വ്യത്യസ്തത സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ്.
Also Read
ആഷിക് ബനായ എന്ന ഒറ്റ ഗാനത്തിലൂടെ യുവാക്കളുടെ ഹരമായ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
ആളുകൾ ഉറ്റുനോക്കുന്ന ഒരു വ്യക്തി ആയതുകൊണ്ട് തന്നെ ധരിക്കുന്ന വസ്ത്രങ്ങൾ എല്ലാം ഡിസൈൻ ചെയ്ത ലോകപ്രശസ്തരായ ഫാഷൻ ഡിസൈനർമാരാണ്. ലോക പ്രശസ്തമായ പല ഡിസൈൻ സൈറ്റുകളിൽ നിന്നുമാണ് ഇവർക്കുള്ള വസ്ത്രങ്ങൾ തയ്യാറാക്കുന്നത്.
ഈ കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള മലയാളി പെൺകുട്ടി ഉണ്ടെന്നുള്ളത് അഭിമാനകരമായ ഒരു വാർത്ത തന്നെയാണ്.
ചെറുപ്പം മുതൽ തന്നെ വരയോട് താൽപര്യമായിരുന്നു സ്വാതിയ്ക്ക്. അതാണ് പിന്നീട് ഫാഷൻ രംഗത്തേക്കുള്ള ചവിട്ടുപടി ആയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഫാഷൻ ഡിസൈനറായി പഠനം പൂർത്തിയാക്കിയ സ്വാതി, പഠനത്തിനുശേഷം ഫെമയിൽ പ്രവർത്തിക്കുകയും ചെയ്തു.
വളരെയധികം ആഡംബരം നിറഞ്ഞ ഒരു ജീവിതവും ലക്ഷങ്ങളുടെ ശമ്പളവും ആണ് ഇവർക്ക് നൽകി വരുന്നത്. മുംബൈയിലെ അംബാനി കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസിലാണ് ഡിസൈനർമാരുടെ സംഘം ഇവർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നെറ്റിലെ പഠനത്തിനുശേഷം മുംബൈയിൽ നിന്ന് സ്വാതി ദുബായിലേക്ക് പോവുകയായിരുന്നു.
ദുബായിൽ മനീഷ അറോറയ്‌ക്കൊപ്പം പ്രവർത്തിച്ചും രണ്ടുവർഷത്തോളം ഭാഷകളിൽ ഫ്രീലാൻസ് ചെയ്തും അനുഭവ പരിചയം നേടിയ ശേഷമാണ് സ്വാതി ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. നിരവധി ബോളിവുഡ് സെലിബ്രിറ്റികൾക്ക് വേണ്ടി സ്‌റ്റൈൽ ചെയ്യാനുള്ള അവസരം സ്വാതിക്ക് ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ദീപിക പദുക്കോൺ, അതിഥി റാവു ഹൈദരി, സോണാലി ബിന്ദ്ര തുടങ്ങി നിരവധി സെലിബ്രേറ്റികൾ ഉൾപ്പെടുന്നു.
ഫെമിനയിൽ ഹെഡ് ഫാഷൻ സ്‌റ്റൈലിസ്റ്റ് ആയി ജോലി ചെയ്ത സ്വാതി, പിന്നീട് നിതാ അംബാനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഹയർ സർക്കിളും ഹെഡ് സ്‌റ്റൈലിസ്റ്റ് ആയി പ്രവർത്തിച്ചു. വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഹയർ സർക്കിളിന് ഫാഷൻ സെക്കൻഡിന് വേണ്ടിയും നിത അംബാനിക്ക് വേണ്ടിയും സ്‌റ്റൈൽ ചെയ്തു.
ഒരിക്കലും തന്റെ ആഗ്രഹങ്ങൾക്കൊന്നും കുടുംബം നോ പറഞ്ഞിട്ടില്ല എന്നും അച്ഛനും അമ്മയും ആണ് തൻറെ ശക്തിയെന്നും സ്വാതി വ്യക്തമാക്കുന്നു. ചേച്ചി ശ്വേതയും എല്ലാ പ്രോത്സാഹനങ്ങളുമായി സ്വാതിക്ക് ഒപ്പമുണ്ട്. സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹമുണ്ട് എന്നും അവസരം ലഭിച്ചാൽ മലയാള സിനിമയിലെ സ്‌റ്റൈൽ രംഗത്തും പ്രവർത്തിക്കാൻ തനിക്ക് താൽപര്യം ഉണ്ടെന്നും സ്വാതി കുഞ്ചൻ പറയുന്നു.