ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രത്തിൽ നായകൻ തലൈവർ രജനീകാന്ത്, ഒപ്പം ഉലകനായകൻ കമൽഹാസനും

21

തമിഴകത്തിന്റ ദളപതി വിജയിയും മക്കൾ ശെൽവം വിജയ് സേതുപതിയും മുഖ്യവേഷങ്ങളിലെത്തുന്ന മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനീകാന്ത് നായകനാവും. ഉലകനായകൻ കമൽഹാസനും ചിത്രത്തോടൊപ്പമുണ്ടെന്നാണ് അറിവ്

എന്നാൽ അഭിനേതാവിന്റെ റോളിലല്ല കമൽഹാസൻ എത്തുന്നത്. കമൽഹാസന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. താനൊരു കടുത്ത കമൽഹാസൻ ആരാധകനാണെന്ന് ലോകേഷ് കരനകാജ് നേരത്തെ പറഞ്ഞിരുന്നു.

Advertisements

തന്റെ വിജയചിത്രമായ കൈദിയിലെ കാർത്തി അവതരിപ്പിച്ച കഥാപാത്രത്തെ രൂപപ്പെടുത്തിയത് വിരുമാണ്ടി ചിത്രത്തിൽ കമൽ അവതരിപ്പിച്ച കഥാപാത്രത്തിൽ നിന്നാണെന്ന് ലോകേഷ് പറഞ്ഞിരുന്നു. രജനീകാന്ത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരൊക്കെയാണെന്ന് ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും.

ചിത്രത്തിന്റെ തിരക്കഥ രചനയിലാണ് ലോകേഷ് ഇപ്പോൾ. ലോക്ഡൗൺ ആയതിനാൽ മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മുടങ്ങിയിരുന്നു. അതിനാലാണ് ലോകേഷ് പുതിയ ചിത്രത്തിന്റെ തിരക്കഥ രചനയിലേക്ക് കടന്നത്. അതേ സമയം മാസ്റ്ററിന്റെ റിലീസ് തീയ്യതി നീണ്ടുപോവുകയാണ്.

വിജയ് ഒരു കോളജ് അധ്യാപകനായിട്ടാണ് സിനിമയിൽ എത്തുന്നതെന്നാണറിവ്. ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററുകൾ ഒക്കെയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേ പോലെ മാസ്റ്ററിലെ ഗാനങ്ങളും സൂപ്പർഹിറ്റാണ്. വിജയ് പാടിയ കുട്ടി സോങ്ങ് ലോകം മുഴുവൻ വൈറലായിരുന്നു.

Advertisement