വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ യാകാൻ ആൻ അഗസ്റ്റിൻ, സംഭവം ഇങ്ങനെ

669

മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ലാൽജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടിയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് ആൻ അഗസ്റ്റിൻ. പ്രമുഖ നിർമ്മാതാവും നടനുമായിരുന്ന അഗസ്റ്റിന്റെ മകളായ ആൻ എൽസമ്മ എന്ന ആൺകുട്ടിക്ക് പിന്നാലെ ഒരു പിടി മികച്ച സിനിമകളിൽ വേഷമിട്ടു. മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും ആൻ നേടിയിരുന്നു.

വളരെ വേഗം തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയആൻ അഗസ്റ്റിൻ നായകയായി തിളങ്ങി നിൽക്കുമ്പോൾ തന്നെ പ്രശസ്ത ക്യാമറാമാൻ ജോമോൻ ടി ജോണുമായി വിവാഹിതയാവുകയും അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയുമായിരുന്നു. എന്നാൾ ഇടയ്ക്ക് തിരിച്ചെത്തിയ നചി ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും വീണ്ടും മാറിനിൽക്കുകയായിരുന്നു.

Advertisements

എന്നാൽ അടുത്തിടെ ഇരുവരും പിരിയുകയാണെന്ന വാർത്തയും പുറത്തെത്തി. ഇപ്പോൾ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെ എത്തുകയാണ് ആൻ അഗസ്റ്റിൽ. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആൻ അഗസ്റ്റിന്റെ തിരിച്ചുവരവ്.

എം മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നതും എം.മുകുന്ദനാണ്. ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്ന ഓട്ടോറിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

2017ൽ റിലീസായ ദുൽഖർ ചിത്രം സോളോയിലാണ് ആൻഅഗസ്റ്റിൻ ഒടുവിൽ അഭിനയിച്ചത്. അർജുനൻ സാക്ഷി, ത്രീ കിംഗ്സ്, ഓർഡിനറി, വാദ്ധ്യാർ, ഫ്രൈഡേ, പോപ്പിൻസ്, ടാ തടിയാ, റബേക്ക ഉതുപ്പ് കിഴക്കേമല, സിം എന്നീ സിനിമകളിലും ആൻ അഭിനയിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ആൻ അഗസ്റ്റിനെ തേടിയെത്തിയിരുന്നു.

Advertisement