മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും അടക്കമുള്ള അഞ്ച് സൂപ്പർ താരങ്ങളുടെ തന്നോടുള്ള പെരുമാറ്റ രീതി തുറന്നു പറഞ്ഞ് നടി ഇന്ദ്രജ

5794

ഒരു കാലത്ത് മലയാളത്തിൽ ഹിറ്റായ നിരവധി വാണിജ്യ സിനിമകളിലെ ശ്രദ്ധേയമായ താരമായിരുന്നു നടി ഇന്ദ്രജ. ഉസ്താദ്, ഇൻഡിപെൻഡൻസ്, ക്രോണിക് ബാച്ചിലർ തുടങ്ങിയ ചിത്രങ്ങൾ ഇന്ദ്രജ ശ്രദ്ധേയമായ വേഷം ചെയ്ത സിനമകളിൽ ചിലതാണ്.

മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, കലാഭവൻ മണി, തുടങ്ങിയവർക്കെല്ലാം ഒപ്പം ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അഞ്ച് നായക നടന്മാരെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഇന്ദ്രജ.

Advertisements

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടി മോഹൻലാൽ സുപ്പർതാരങ്ങളായ ജയറാം സുരേഷ് ഗോപി മലയാളത്തിന്റെ തീരാ ദുഖം കലാഭവൻ മണി തുടങ്ങിയ തന്റെ നായക നടന്മാരുടെ സ്വഭാവ രീതിയെക്കുറിച്ചാണ് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രജ തുറന്നു പറഞ്ഞത്.

Also Read
അപ്പോഴാണ് ഒരു നിമിത്തം പോലെ സ്‌ത്രൈണ ഭാവമുള്ള, ബാല്യവും കൗമാരവും കൈവിടാത്ത മുഖവുമായി ലേഡീസ് കുടപിടിച്ച് ഒരാൾ ഇന്റർവ്യൂന് വരുന്നത്: ഫാസിൽ പറയുന്നത് കേട്ടോ

തന്റെ നായക നടന്മാരിൽ സുരേഷ് ഗോപി വളരെ സീരിയസ് ആണെന്നും, മമ്മൂട്ടി ഒരു ജെന്റിൽമാൻ ടൈപ്പ് ആണെന്നും ഇന്ദ്രജ പറയുന്നു. വളരെ സൗഹൃദപരമായി ഇടപെടുന്ന ആളാണ് മോഹൻലാൽ എങ്കിൽ ജയറാം ഹ്യൂമർ പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും ഇന്ദ്രജ പറയുന്നു.

കലാഭവൻ മണി ഭയങ്കര ഇമോഷണലായ വ്യക്തിയായിരുന്നുവെന്നും ഇന്ദ്രജ തുറന്നു പറയുന്നു. മമ്മൂട്ടിക്ക് ഒപ്പം ഗോഡ് മാൻ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജ ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രതി നായികയായും അഭിനയിച്ചു.

മോഹൻലാലിന്റെ നായികയായി ഉസ്താദ് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. കലാഭവൻ മണി നായകനായ ബെൻ ജോൺസൺ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും ഇന്ദ്രജയായിരുന്നു നായിക. ജയറാമിന്റെ നായികയായി മയിലാട്ടം എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ സുരേഷ് ഗോപിയുടെ എഫ്‌ഐആർ, അഗ്നിനക്ഷത്രം തുടങ്ങിയ രണ്ട് ചിത്രങ്ങളിൽ ഇന്ദ്രജ നായിക വേഷം ചെയ്തു.

Also Read
ആ പെൺകുട്ടി അഭിനയിക്കുന്ന ഒരു സീൻ ഒന്നു കണ്ടിട്ട് പോകാൻ ലോഹി പറഞ്ഞു, അവളുടെ അഭിനയം കണ്ട് അന്ന് മുഴുവൻ ഞാനവിടെ ഇരുന്നു; സത്യൻ അന്തിക്കാട്

Advertisement