ആ പെൺകുട്ടി അഭിനയിക്കുന്ന ഒരു സീൻ ഒന്നു കണ്ടിട്ട് പോകാൻ ലോഹി പറഞ്ഞു, അവളുടെ അഭിനയം കണ്ട് അന്ന് മുഴുവൻ ഞാനവിടെ ഇരുന്നു; സത്യൻ അന്തിക്കാട്

5044

നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ കലാകാരനാണ് സത്യൻ അന്തിക്കാട്. കുടുംബ ബന്ധങ്ങളുടെ കഥ നർമ്മത്തിൽ ചാലിച്ച് പറയുന്നതിൽ ഇത്രയും മിടുക്കനായ ഒരു സംവിധായകൻ മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം.

തന്നെ ഏറെ ആകർഷിച്ച ഒരു നടിയെക്കുറിച്ച് സത്യൻ അന്തിക്കാട് മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. മലയാളത്തിന്റെ പ്രിയ നടി ലേഡി സൂപ്പർസാറ്റാർ മഞ്ജു വാര്യരെ കുറിച്ചാണ് സത്യൻ അന്തിക്കാട് പറഞ്ഞത്. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗിസിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകൻ മഞ്ജു വാര്യരെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

Advertisements

Also Read
അതീവ ഗ്ലാമറിൽ നിന്ന് മതം മാറി പർദ്ദയിലേക്ക്, ഇപ്പോൾ ജീവിതം ഇങ്ങനെ: നടി മോണിക്കയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ

സല്ലാപത്തിന്റെ ഷൂട്ടിങ്ങ് കാണാൻ ലോഹിതദാസ് വിളിച്ചതു പ്രകാരം സെറ്റിൽ പോയപ്പോൾ മഞ്ജു വാര്യരുടെ അഭിനയം കണ്ട് അതിശയം തോന്നിയ നിമിഷത്തെ കുറിച്ചായിരുന്നു സത്യൻ അന്തിക്കാടിന്റെ തുറന്നു പറച്ചിൽ.മഞ്ജു വാര്യർ മിടുക്കി ആണെന്നും നാച്ചുറലായി അഭിനയിക്കുമെന്നും ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തുന്നതിന് മുമ്പ് തന്നെ ലോഹിതദാസ് പറഞ്ഞിരുന്നതായി സത്യൻ അന്തിക്കാട് പറയുന്നു.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ:

സല്ലാപത്തിന്റെ ലൊക്കേഷനിൽ ഒന്നു തലകാണിച്ചു പോരാമെന്നാണ് കരുതിയത്. ലോഹി പറഞ്ഞു ഒരു സീൻ മുഴുവൻ കണ്ടിട്ട് പോയാൽ മതിയെന്ന്. എന്നാൽ ഒരു സീനല്ല അന്നത്തെ മുഴുവൻ സീനുകളും കണ്ടിട്ടേ ഞാൻ തിരിച്ചുപോന്നുള്ളൂ.

പുതുമുഖത്തിന്റെ പതർച്ച തെല്ലുമില്ലാതെ ക്യാമറയ്ക്കു മുന്നിൽ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി അത്രയേറെ എന്നെ ആകർഷിച്ചു. തൂവൽക്കൊട്ടാരം എന്ന തന്റെ സിനിമയിൽ മഞ്ജു നായികയായപ്പോഴും മികച്ച അഭിനയമാണ് നടി കാഴ്ച വെച്ചതെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കിയിരുന്നു.

അതേ സമയം സമയം തന്റെ രണ്ടാം വരവിൽ മഞ്ജു വാര്യർ വീണ്ടും സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നും എപ്പോഴും എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി ആയിരുന്നു മഞ്ജു വാര്യർ എത്തിയത്.

Also Read
തൊമ്മനും മക്കളിലും ആദ്യം തീരുമാനിച്ചിരുന്നത് പൃഥ്വിരാജിനേയും ജയസൂര്യയേയും, പിന്നീട് മമ്മൂട്ടിയും ലാലും എത്തിയത് ഇങ്ങനെ

Advertisement