Home Entertainment

അമ്മയറിയാതെ സീരിലിൽ നിന്നും മുങ്ങി ‘അമ്പാടി’ നിഖിൽ നായർ പോയത് എങ്ങോട്ടാണെന്നറിയാമോ, കാരണം പുറത്തായി, അമ്പരന്ന് ആരാധകർ

6543

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലായ അമ്മയറിയാതെ മലയാളി ടെലിവിഷൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പരകളിൽ ഒന്നാണ്. ഈ പരമ്പര പോലെ തന്നെ ഇതിലെ കഥാപാത്രങ്ങളും അതഭിനയിക്കുന്ന താരങ്ങളും ആരാകർക്ക് പ്രിയപ്പെട്ടവരായിരുന്നു.

അമ്മ അറിയാതെ സീരിയലിലെ നായകനായ അമ്പാടി അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നിഖിൽ നായർ എന്ന നടൻ ആയിരുന്നു. എന്നാൽ സീരിയലിൽ നിന്നും അപ്രതീക്ഷിതമായി നിഖിൽ പിന്മാറിയത് പ്രേക്ഷകർക്ക് ഏറെ സങ്കടകരമായ വാർത്തയായിരുന്നു.

Advertisements

പിന്നാലെ നിഖിലിന് പകരക്കാരനായി വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന താരം എത്തിയിരുന്നു. എന്നാൽ അമ്പാടിയായി നിഖിൽ നായർ തിരികെ എത്തണമെന്നും ആ സ്ഥാനത്തേക്ക് മറ്റൊരാളെ കാണാൻ സാധിക്കില്ലെന്നും അറിയിച്ച് നിരവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു.

ഇപ്പോഴിതാ, ആരാധകർക്ക് സന്തോഷ വാർത്ത സമ്മാനിച്ചുകൊണ്ട് നിഖിൽ നായർ സീരിയലിലേക്ക് തിരികെയെത്തിരിക്കുകയാണ്. തിരുമ്പി വന്തിട്ടെൻ ഡാ എന്ന ടൈറ്റിലോടെ നിഖിലിന്റെ തിരിച്ചുവരവിന്റെ പ്രമോ വീഡിയോ ചാനൽ റിലീസ് ചെയ്തിരുന്നു.

ഈ പരമ്പരയിൽ നായിക അലീനയായി വേഷമിടുന്നത് ശ്രീതു കൃഷ്ണനാണ്. അലീന അമ്പോടി കോംബോ സീനുകൾ പ്രേക്ഷകരും നെഞ്ചിലേറ്റിയതാണ്. വീണ്ടും ഇരുവരെയും ഒന്നിച്ച് സ്‌ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് അമ്മയറിയാതെ സീരിയലിന്റെ ആരാധകരെല്ലാം.

അതേസമയം, കുറച്ചു നാളത്തേക്ക് നിഖിൽ എവിടെ പോയി എന്നതായിരുന്നു താരത്തിന്റെ തിരിച്ചു വരവിന് ശേഷവും ആരാധകർ തിരഞ്ഞത്. ഇപ്പോഴിതാ നിഖിലിന്റെ പിന്മാറ്റത്തിന്റെ കാരണം പുറത്തു വന്നിരിക്കുകയാണ്. താരത്തിന് ഒരു സിനിമയിൽ അവസരം കിട്ടിയെന്നും ആ വേഷം ചെയ്യാനായിരുന്നു കുറച്ചു കാലത്തേക്ക് മാറി നിന്നത് എന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അതേ സമയം തങ്ങളുടെ പ്രിയതാരം സിനിമയിലും എത്തും എന്നറിഞ്ഞതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് ആരാധകർ.നേരത്തെ ഏഷ്യാനെറ്റിലെ തന്നെ ഹിറ്റ് സീരിയലായ പാടാത്ത പൈങ്കിളിയിൽ നിന്നും നായകൻ ദേവയെ അവതരിപ്പിക്കുന്ന സൂരജ് സണിന്റെ പിന്മാറ്റവും വലിയ ചർച്ചയായിരുന്നു. പക്ഷേ അത് ആരോഗ്യ പ്രശ്നങ്ങൾ കാരണമായിരുന്നു എന്ന് സൂരജ് തന്നെ വ്യക്തമാക്കിയിരുന്നു.

Advertisement