വിഷം തീരുമ്പോൾ രാജ വെമ്പാല റീചാർജ് ചെയ്യാൻ വരുന്നത് ഇവളുടെയടുത്താണ്: ആര്യയെകുറിച്ച് പറഞ്ഞത് കേട്ടോ

152

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ആണ് ആര്യ. മോഡലിങ്ങ് രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് എത്തിയ ആര്യ ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരപാടിയിലൂടെയാണ് ഏറെ ജനപ്രിയ ആയത്.

പിന്നീട് ബിഗ്‌ബോസിൽ മൽസരാർത്ഥിയായി എത്തിയതോടെ താരത്തിന് ആരാധകരും ഏറെയായി. ഇപ്പോഴിതാ ആര്യയും പ്രധാനവേഷത്തിൽ എത്തുന്ന ഒരു വെബ് സിരീസിന്റെ പ്രൊമോ വീഡിയോ ആണ് വൈറലാകുന്നത്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർഥികളുടെ ഈ വെബ് സിരീസിന്റെ പേര് ബോയിങ് ബോയിങ്ങ് എന്നാണ്.

Advertisements

മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്ന ഈ സീരിസിന്റെ ഒരു പ്രൊമോ വീഡിയോ ആര്യ തന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ ഷെയർ ചെയ്തതാണ് ഇപ്പോൾ വൈറലാകുന്നത്. അത് സമയം ബിഗ് ബോസ് സീസൺ രണ്ടിലെ ശ്രദ്ധേയ മത്സരാർഥികളായിരുന്ന ഫുക്രു, ആര്യ, രാജിനി ചാണ്ടി, സുരേഷ് കൃഷ്ണൻ, പാഷാണം ഷാജി, വീണ നായർ, മഞ്ജു പത്രോസ്, രേഷ്മ നായർ, ആർ ജെ രഘു, പ്രദീപ് ചന്ദ്രൻ തുടങ്ങിയവരാണ് ഈ വെബ്‌സീരിൽ കഥാപാത്രങ്ങളാകുന്നത്.

ബോയിങ് ബോയിങ്ങ് സിരീസ് സംവിധാനം ചെയ്യുന്നത് സുരേഷ് കൃഷ്ണൻ ആണ്. ഇതിനോടകം പത്തോളം എപ്പിസോഡുകൾ ഇതിനകംതന്നെ പുറത്തുവന്ന വെബ് സീരീസിനു ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ വെബ്സീരീസിലെ തന്റെ ഇൻട്രോ ഭാഗം പങ്കുവച്ചിരിക്കുകയാണ് ആര്യ. വെബ് സീരീസിൽ എയ്ഞ്ചൽ എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. സീരീസ് എത്തുന്നതിനുമുന്നോടിയായി പുറത്തുവിട്ട ട്രെയ്ലറിൽ സൂചിപ്പിച്ചിരുന്നത് പോലെ തന്നെ കോമഡിയാണ് വെബ്സീരീസിന്റെ പ്രധാന ആകർഷണം.

മുൻ എയർ ഹോസ്റ്റസായ, ബോൾഡായ കൈതപ്പറമ്പിൽ റബേക്ക എന്നകഥാപാത്രമായാണ് രാജിനി ചാണ്ടി സീരീസിൽ എത്തുന്നത്. റെബേക്കയുടെ ഭർത്താവ്, സൈക്യാട്രിസ്റ്റ് ഫിലിപ്പോസ് ആയി എത്തുന്നത് സുരേഷ് കൃഷ്ണയാണ്. ഫിലിപ്പോസിനെക്കാളും 12 വയസ്സ് പ്രായക്കൂടുതൽ ആണ് റെബേക്കയ്ക്ക്.

ഇരുവർക്കും മക്കൾ ഇല്ലെങ്കിലും മക്കളെ പോലെയാണ് റെബേക്കയ്ക്ക് ഏഞ്ചലും ആൻമേരിയും. ഇരുവരും റെബേക്കയുടെ ബന്ധുക്കളാണ്. ഇവരെ തുരത്താൻ വേണ്ടി ഫിലിപ്പോസ് വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുന്നതാണ് ബാബു എന്ന ബാസ്റ്റിൻ ജെയിംസിനെ.

തുടർന്നങ്ങോട്ട് ചിരിപടർത്തുന്ന മുഹൂർത്തങ്ങളുമായാണ് വെബ്സീരീസ് മുന്നേറുന്നത്. ബിബി കമ്പനി എന്ന യുട്യൂബ് ചാനലിലൂടെയാണ് വെബ് സിരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അതേ സമയം ആര്യ പങ്കുവെച്ച് വീഡിയോയ്ക്ക് നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

Advertisement