തോളിൽ കൈവെച്ച് സണ്ണി ലിയോൺ നിൽക്കുന്ന ചിത്രവുമായി ചെമ്പൻ വിനോദ്, മച്ചാനെ, ഇത് പോരെ അളിയാ എന്ന് വിനയ് ഫോർട്ട്, വൈറൽ

98

തിരക്കഥകൃത്തായും നടനായും മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടൻ ചെമ്പൻ വിനോദ് ജോസ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ചെമ്പൻ വിനോദ് നായകൻ എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വില്ലനായും നായകനായും സഹനടനായുമൊക്കെ ചെമ്പൻ വിനോദ് പിന്നീട് മലയാളത്തിൽ തിളങ്ങുകയായിരുന്നു.

ആമേൻ, സപ്തമശ്രീ തസ്‌കരഹ, ഇയ്യോബിന്റെ പുസ്തകം, പൊറിഞ്ചുമറിയം ജോസ് ഉൾപ്പെടെയുളള സിനിമകളാണ് ചെമ്പൻ വിനോദിന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഭിനേതാവ് എന്നതിലുപരി തിരക്കഥാകൃത്തായും നിർമ്മാതാവായുമെല്ലാം ചെമ്പൻ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

അതേ പോലെ ലോകം മുഴുവൻ ആരാദകരുള്ള ബോളവുഡ് താരസുന്ദരിയാണ് സണ്ണി ലിയോൺ. നിരവധി ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി മലയാളികൾക്കും പ്രിയങ്കരിയാണ്.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജ എന്ന സിനിമയിലെ മോഹമുന്തിരിയി എന്ന ഗാവരംഗത്തലൂടെ സണ്ണി ലിയോണിനെ മലയാളികൾ നെഞ്ചോടുചേർത്തവെയ്ക്കുകയായിരുന്നു. മധുരരാജയ്ക്ക് ശേഷം രംഗീല, ഷീറോ തുടങ്ങിയ മലയാളം സിനിമകളിൽ അഭിനയിക്കാനായി സണ്ണി കരാറായിട്ടുമുണ്ട്.

ഷീറോയുടെ ചിത്രീകരണത്തിനായി ഇടയ്ക്കിടയ്ക്ക് സണ്ണിയും കുടുംബവും കേരളത്തിലെത്തുന്നുമുണ്ട്. ഇപ്പോഴിതാ സണ്ണി ലിയോണിക്കൊപ്പമുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ് നചെമ്പൻ വിനോദ്. ഇരുവരും ഉറ്റ സുഹൃത്തുക്കളെ പോലെ പോസ് ചെയ്തു നിൽക്കുന്ന ചിത്രമാണ് ചെമ്പൻ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്.

സണ്ണി ലിയോണിനോടൊപ്പം, എ ഗുഡ് സോൾ എന്നാണ് ചെമ്പൻ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി കമൻറുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. താരങ്ങളും ആരാധകരും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. വിനയ് ഫോർട്ട്, റിമാ കല്ലിങ്കൽ, മുഹ്‌സിൻ പരാരി, ജിനോ ജോസ് തുടങ്ങി നിരവധിപേരുടെ കമന്റുകൾ ഇൻസ്റ്റഗ്രാമിൽ വന്നിട്ടുണ്ട്.

അതിൽ വിനയ് ഫോർട്ട് നൽകിയിരിക്കുന്ന കമന്റാണ് ശ്രദ്ധേയം. മച്ചാനെ, ഇത് പോരെ അളിയാ എന്നാണ് വിനയ് കമന്റ് ചെയ്തത്. അടുത്തിടെ വൈറലായ കോഴിക്കോട് സ്വദേശി നൈസലിന്റെയാണ് മച്ചാനെ, ഇത് പോരെ അളിയാ എന്ന വാക്കുകൾ

അതേ സമയം ഇക്കിഗായ് മൂവീസിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവരൊരുമിച്ച് നിർമ്മിക്കുന്ന ഷീറോ എന്ന മലയാളം ചിത്രത്തിലാണ് സണ്ണി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രീജിത്ത് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ചെമ്പൻ വിനോദും ചിത്രത്തിന്റെ ഭാഗമാണെന്നാണ് ഈ ചിത്രം പുറത്തുവന്നതോടെ ആരാധകർക്കിടയിലെ സംസാരം.അതേ സമയം അങ്കമാലി ഡയറീസ് ആണ് ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. സ്വാതന്ത്രം അർദ്ധരാത്രിയിൽ, തമാശ, ജല്ലിക്കട്ട്, ചുരുളി, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിൽ നിർമ്മാണ പങ്കാളിയായും നടൻ എത്തി.

Advertisement