നീലച്ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉപയോഗിച്ചിരുന്ന കണ്ണട ലേലത്തിന് വെച്ച് മിയ ഖലീഫ, കണ്ണടക്ക് വേണ്ടി ഒഴുകുന്നത് കോടിക്കണക്കിന് രൂപ, എന്തിനെന്നറിഞ്ഞാൽ നിങ്ങളും കൈയ്യടിക്കും

450

ഒരു കാലത്ത് ലോകത്താകമാനമുള്ള യുവാക്കളെ ആവേശം കൊള്ളിക്കുന്ന നീലച്ചത്ര നായികയായിരുന്നു മിയ ഖലീഫ. പിന്നീട് അഭിനയം നിർത്തിയ താരം വിവാഹിതയാകാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ബെയ്റൂട്ട് സ്ഫോേടനത്തിനു ശേഷമുള്ള ലെബനൻ ജനതക്കായി നടക്കുന്ന സഹായത്തിൽ കൈകോർക്കുകയാണ് മിയഖലീഫ.

തന്റെ പോൺ കരിയർ കാലയളവിൽ ഉപയോഗിച്ചിരുന്ന കണ്ണടയാണ് മിയ ഖലീഫ ഓൺലൈൻ ലേലത്തിനു വെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്ത പോൺ താരങ്ങളിലൊരാളായ മിയ ഖലീഫയുടെ കണ്ണടയും വൻ ജനപ്രീതി നേടിയിരുന്നു.

Advertisements

ലോകത്താകമാനമുള്ള നൂറു കോടിയിലേറെ പേർ കണ്ട കണ്ണട എന്നാണ് മിയ ഖലീഫ തന്റെ കണ്ണടയെ വിശേഷിപ്പിച്ചത്. ലേലം വിളി ഇതിനകം തന്നെ 98,000 ഡോളർ കടന്നിട്ടുണ്ട്. ഇത്തരമൊരു നീക്കം നടത്തിയ മിയ ഖലീഫയെ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിക്കുന്നുണ്ട്.

ബെയ്റൂട്ട് സ്ഫോടനത്തിനു ശേഷം ലെബനനിൽ നടക്കുന്ന സഹായ പ്രവർത്തനങ്ങൾക്ക് ഈ തുക നൽകുമെന്നാണ് മിയ ഖലീഫ പറയുന്നത്. ലോകത്തിലെ ഏറ്റവും പ്രശ്സ്ത പോൺ അഭിനേത്രികളിൽ ഒരാളായിരുന്ന മിയ ഖലീഫ ജനിച്ചത് ലെബനനിലാണ്.

ബെയ്റൂട്ടിലെ സ്ഫോടനത്തിനു ശേഷം ഇവർ സോഷ്യൽ മീഡിയകളിലൂടെ നിരന്തരം ലെബനനു വേണ്ടി സംസാരിക്കുന്നുണ്ട്. ആഗസ്റ്റ് നാലിനാണ് ബെയ്റൂട്ട് തുറമുഖ നഗരത്തിൽ വമ്പൻ സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഇരുനൂറിലേറെ പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആറായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ബെയ്‌റൂട്ട് തുറമുഖ നഗരത്തിലെ ബെയ്‌റൂട്ട് തുറമുഖത്തെ ഹാങ്ങർ 12 എന്ന വിമാന ശാലയിൽ സൂക്ഷിച്ചിരുന്ന 2,2750 ടൺ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

Advertisement