വെറുതെ അങ്ങ് എണീറ്റ് പോയാൽ മതി ആ സീനിൽ, പക്ഷെ ഞാൻ ഉമ്മ വച്ചോട്ടെ എന്ന് ചോദിച്ചു. സംവിധായകൻ സമ്മതിച്ചു; അനുഭവം വെളിപ്പെടുത്തി നീനാ കുറുപ്പ്

1344

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ശ്രീധരന്റെ ഒന്നാം തിരുമുറുവ് എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടി നായികയായി മലയാള സിനിമാ അഭിനയ രംഗത്ത് എത്തിയ താര സുന്ദരിയാണ് നീനാ കുറിപ്പ്. 32 വർഷമായി സിനിമയിലുള്ള നീന ബിഗ് സ്‌ക്രീൻ, മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്.

സഹനടി, സഹോദരി, അമ്മ വേഷങ്ങളിലാണ് നീന കൂടുതലും എത്താറുള്ളത്. മലയാളത്തിലെ മുൻനിര നടന്മാർക്ക് ഒപ്പം അഭിനയിക്കാനും ഭാഗ്യം ലഭിച്ചിട്ടുള്ള നീന 20 കാരി പവിത്രയുടെ അമ്മയാണെന്ന കാര്യം പലർക്കും അറിയാത്തതാണ്. ഇരുവരും ചേച്ചിയും അനിയത്തിയും പോലെയാണെന്ന് പലരും പറയാറുള്ളത് എന്നാണ് താരം പറയുന്നത്.

Advertisements

Also Read
ചാൻസിന് വേണ്ടി സ്വന്തം മാനം കളയുന്നു, എല്ലാറ്റിനും റെഡി പറഞ്ഞിട്ട് പിന്നെ അത് പീഡനമായി മാറുന്നു: വിജയ് ബാബുവിന് പിന്തുണയുമായി നടി

ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ രസകരമായ സംഭവങ്ങളും തന്റെ സിനിമ ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് നീനാ കുറുപ്പ്. താൻ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന മോഹൻലാൽ സത്യൻ അന്തിക്കാട് സിനിമയിലെ ഡാൻസ് സീനിൽ അഭിനയിച്ചിരുന്നുവെന്നും അത് കണ്ടിട്ടാണ് തന്നെ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും നീനാ പറയുന്നു.

അന്ന് അഭിനയം ഒരു ഗൗരവമുള്ള കാര്യമായി തോന്നിയില്ലന്നും മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്ന എക്‌സൈറ്റ്‌മെന്റ് പോലും തനിക്ക് അന്ന് ഉണ്ടായിരുന്നില്ലന്നും നീന പറയുന്നു. പക്ഷേ ഇന്ന് അങ്ങനെയല്ല അദ്ദേഹത്തിന് ഒപ്പം ചെറിയ സീനുകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചാലും അത് വലിയ എക്‌സൈറ്റ്‌മെന്റാരിക്കുമെന്നാണ് താരം പറയുന്നത്.

ഒരു വെക്കേഷന് മൂഡിലായിരുന്നു ആ സിനിമയിൽ അഭിനയിച്ചതെന്നും. സിനിമയിലെ കഥാപാത്രം പോലെ തന്നെ താനും ഒരു റിബൽ ടൈപ്പായിരുന്നു. ആ വേഷം തനിക്കൊരു വെല്ലുവിളിയല്ലായിരുന്നു ഒരുപക്ഷേ അങ്ങനെയുള്ള വേഷമായിരുന്നേൽ അത് വിനയായി മാറിയേനെയെന്നും നീന പറയുന്നു.

എന്റെ സ്വഭാവമുള്ള വേഷമാണ് അതിൽ ലഭിച്ചത് അത് കൊണ്ട് കഷ്ടപ്പെടേണ്ട കാര്യമില്ലായിരുന്നല്ലോയെന്ന് അമ്മയും പറയാറുണ്ടെന്ന് നീന പറയുന്നു. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് പാപം ചെയ്യാത്തവർ എന്ന ചിത്രത്തിലെ കഥാപാത്രം. ആ സിനിമയിൽ രണ്ട് സീനുകൾ മാത്രമേ ലഭിച്ചൊള്ളുവെന്നും എന്നാൽ അത് മനോഹരമാക്കാൻ കഴിഞ്ഞുവെന്നും നീന പറയുന്നു.

കരയുന്ന അമ്മ വേഷങ്ങളും മറ്റും ചെയ്യുന്നതിലും ഇഷ്ടം അത്തരം ബോൾഡ് കഥാപാത്രങ്ങളാണ് താല്പര്യം, ജാൻവി എന്ന കഥാപാത്രം അലൻസിയാറിനെ ഉമ്മ വെച്ചിട്ട് പോകുന്ന രംഗം തന്റെ നിർദേശ പ്രകാരം സംവിധയകൻ കൂട്ടിച്ചേർത്തതാണെന്നും, വെറുതെ അടുത്ത് നിന്ന് എഴുനേറ്റു പോകേണ്ട രംഗമെന്നാണ് സംവിധായകൻ തന്നോട് പറഞ്ഞത്.

Also Read
കൂർമ്മ ബുദ്ധിയുമായി പൊളിച്ചടുക്കി മമ്മൂട്ടിയുടെ സേതരമയ്യൽ, അമ്പരപ്പിച്ച് ജഗതി, അഞ്ചാം വരവ് അതിഗംഭീരം: സിബി ഐ 5 ദ ബ്രയിൻ പ്രേക്ഷക പ്രതികരണം

എന്നാൽ അത് ശരിയായി തനിക്ക് തോന്നിയില്ല, അങ്ങനെ ചെയ്യുന്നതിലും നല്ലത് ഉമ്മ കൂടെ വെച്ചു കൂടെയെന്ന് സംവിധായകനോട് പറഞ്ഞു. അപ്പോൾ അദ്ദേഹം അത് സന്തോഷപൂർവ്വം സ്വീകരിച്ചെന്നും അങ്ങനെയാണ് ആ സീൻ അഭിനയിച്ചതെന്നും നീനാ കുറിപ്പ് പറയുന്നു.

Advertisement