കൂർമ്മ ബുദ്ധിയുമായി പൊളിച്ചടുക്കി മമ്മൂട്ടിയുടെ സേതരമയ്യൽ, അമ്പരപ്പിച്ച് ജഗതി, അഞ്ചാം വരവ് അതിഗംഭീരം: സിബി ഐ 5 ദ ബ്രയിൻ പ്രേക്ഷക പ്രതികരണം

296

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിബി ഐ കഥാപാത്രം സേതുരാമയ്യർ വീണ്ടും തീയ്യറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിബി ഐ 5 ദി ബ്രയിനിലൂടെയാണ് ഇക്കുറി സേതുരാമയ്യർ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

പതിവിൽ നിന്നും വ്യത്യസ്തമായി ഞായാറാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിട്ടുള്ളത്. സിനിമയുടെ ആദ്യ ഷോയ്ക്കായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. ത്രില്ലർ സിനിമകളോട് പ്രത്യേകമായൊരു താൽപര്യമുണ്ട് പ്രേക്ഷകർക്ക്. ഫാൻസ് പ്രവർത്തകർ മാത്രമല്ല കുടുംബപ്രേക്ഷകരും ആദ്യ ഷോ കാണാനായെത്തിയിരുന്നു.

Advertisements

സാമി പൊളിച്ചോണ്ടിരിക്കുകയാണ്. ലാഗ് അങ്ങനെ ഫീൽ ചെയ്തിട്ടില്ല. ബോറടിയൊന്നുമില്ല, ട്രെയിലറിൽ കണ്ടതിനേക്കാളും നല്ലതാണ്. മുകേഷ് അടിപൊളിയാണ് തുടങ്ങിയ പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമ കിടുക്കി. മേക്കിങ്ങ് വേറെ ലെവലാണ്. മമ്മൂട്ടി മാത്രമല്ല മുകേഷും സായ്കുമാറുമെല്ലാം അതിഗംഭീര പ്രകടനങ്ങളാണ് കാഴ്ച വെച്ചതെന്നും പ്രേക്ഷകർ പറയുന്നു. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനും ഗംഭീര കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read:
ജീവിക്കാനുള്ള മിനിമം പ്രിവിലേജ് ഇല്ലാത്ത സ്ത്രീകളെ ആണ് വിജയ് ബാബുവിനെ പോലെ ഒരു ക്രി മി ന ൽ പരസ്യമായി വെല്ലുവിളിക്കുന്നത്: രശ്മി ആർ നായർ

ഫോട്ടോഷൂട്ടിന് കൊണ്ടുവന്നതാണെന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ പ്രകടനം. ഒരൊറ്റ സീൻ കൊണ്ട് പടം വേറെ ലെവലിലേക്ക് എത്തിച്ചിട്ടുണ്ട് ജഗതി. അദ്ദേഹത്തിന് കൊടുക്കാൻ കഴിയുന്നതിൽ ഏറ്റവും മികച്ച ട്രിബ്യൂട്ട് തന്നെയാണ് ഈ സിനിമയെന്നും പ്രേക്ഷകർ പറയുന്നു.

തുടക്കം മുതലേ ചർച്ചയായി മാറിയ സിനിമയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തതാണ്. ടീസറും ട്രെയിലറുമെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. ഇതുവരെയുള്ള സീരീസുകളെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു. സിബി ഐ 5 ദ ബ്രയ്നും അത് നിലനിർത്തുമെന്നാണ് സിനിമാപ്രേമികൾ വിലയിരുത്തിയത്.

ബാസ്‌കറ്റ് കില്ലിംഗ് എന്ന പ്രമേയം കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തും വിധമാണ് എസ് എൻ സ്വാമിയും കെ മധുവും ഈ പതിപ്പും ഒരുക്കിയിട്ടുള്ളത്. ബുദ്ധിയുടെ ഞാണിൻമേൽ കളിയിൽ സേതുരാമയ്യർ ഓരോ ചുവടും സൂക്ഷിച്ചാണ് മുന്നോട്ട് നീങ്ങുന്നത്.

എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തു വന്ന അഞ്ചാമത്തെ ചിത്രമാണിത്.

ചിത്രത്തിന് അഖിൽ ജോർജ് കാമറ ചലിപ്പിച്ചപ്പോൾ, ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്. ജേക്‌സ് ബിജോയ് സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, മുകേഷ്, രമേശ് പിഷാരടി, ആശ ശരത്, സായി കുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ ഒരു വലിയ താരനിരതന്നെ മമ്മൂട്ടിയോടൊപ്പം അണിനിരക്കുന്നുണ്ട്.

Also Read:
അത് എനിക്ക് വലിയ വിഷമമായി, അതോടെ ലാലിനെ ഇനി ഒഴിവാക്കിയേക്കാം എന്ന് തീരുമാനിച്ചു: മോഹൻലാലുമായുള്ള പിണക്കത്തെ കുറിച്ച് സത്യൻ അന്തിക്കാട്

Advertisement