അത് എനിക്ക് വലിയ വിഷമമായി, അതോടെ ലാലിനെ ഇനി ഒഴിവാക്കിയേക്കാം എന്ന് തീരുമാനിച്ചു: മോഹൻലാലുമായുള്ള പിണക്കത്തെ കുറിച്ച് സത്യൻ അന്തിക്കാട്

1515

മലയാളത്തിലെ കുടുംബ സിനിമകളുടെ അമരക്കാരനാണ് ഹിറ്റ് മേക്കർ സത്യൻ അന്തിക്കാട്. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് സത്യൻ അന്തിക്കാട്. മോഹൻ ലാൽ എന്ന നടനെ ജനപ്രീയ നായകനാക്കി മാറ്റുന്നതിലും സത്യൻ അന്തിക്കാടിന്റെ സിനിമകൾക്ക് വലിയ പങ്കാണ് ഉള്ളത്.

ആദ്യ കാലത്ത് സത്യൻ അന്തിക്കാട് സിനിമകളിലൂടെയാണ് അടുത്ത വീട്ടിലെ പയ്യൻ ഇമേജിലേക്ക് മോഹൻലാൽ നടന്നു കയറുന്നത്. നിരവധി വലിയ ഹിറ്റുകൾ ഇരുവരും ഒരുമിച്ച് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഇരുവരും തമ്മിൽ ഇടയ്ക്ക് പിണങ്ങിയിരുന്നു.

Advertisements

ആ പിണക്കത്തെക്കുറിച്ചും പിന്നീട് ഇണങ്ങിയതിനെ കുറിച്ചും തുറന്നു പറയുകയാണ് സത്യൻ അന്തിക്കാട് ഇപ്പോൾ. ഇന്ത്യ ഗ്ലിറ്റ്സ് മലയാളം മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വലിയ ഭാഗ്യമായും സന്തോഷമായും സത്യൻ അന്തിക്കാട് പറയുന്നത് മോഹൻലാലിനെ പോലൊരു അഭിനേതാവിനെ ക്യാമറയുടെ മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിച്ചുവെന്നതാണ്.

അപ്പുണ്ണി എന്ന സിനിമയിലാണ് എന്റെ കൂടെ മോഹൻലാൽ ആദ്യമായി വർക്ക് ചെയ്തത്. മോഹൻ ലാൽ ഒരു സൂപ്പർസ്റ്റാർ ആയതിന് ശേഷം വളരെ കുറച്ച് സിനിമകൾ മാത്രമാണ് എനിക്ക് ചെയ്യാൻ സാധിച്ചത്. പിൻഗാമി എന്ന ചിത്രത്തിന് ശേഷം 12 വർഷം കഴിഞ്ഞാണ് മോഹൻലാൽ എന്റെ രസതന്ത്രം എന്ന സിനിമയിലേക്ക് വരുന്നത്.

Also Read
ആദ്യമായി ഞങ്ങൾ കാണുന്നത് ഒരു മരത്തിന് മുകളിൽവച്ചെന്ന് മൈഥിലി; മൈഥിലിക്ക് ഇഷ്ടമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്ന് സമ്പത്ത് : ശ്രദ്ധ നേടി വീഡിയോ

ആ പന്ത്രണ്ട് വർഷക്കാലം ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലുകൾ വീണതായിരുന്നു. ആ സമയത്ത് ചെറിയ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ മോഹൻലാൽ പറഞ്ഞത് അദ്ദേഹം അത് അറിഞ്ഞിട്ടില്ല എന്നാണ്. ഞാൻ ശരിയ്ക്കും അന്ന് പിണങ്ങിയത് ആയിരുന്നു. പിന്നാലെ തങ്ങളുടെ പിണക്കത്തിന്റെ കാരണവും സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നുണ്ട്.

പണ്ട് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ് തുടങ്ങിയ സിനിമകൾക്ക് മോഹൻലാലിന്റെ ഡേറ്റ് വാങ്ങിക്കാറില്ല. ഞാൻ ഒരു പടം പ്ലാൻ ചെയ്യുന്നു, ആ സമയത്ത് ലാൽ വന്നിരിക്കും. പിന്നീട് ലാലിന് അങ്ങനെ ചെയ്യാൻ പറ്റാതായി. ലാൽ ഒരു വലിയ വ്യവസായത്തിന്റെ ഘടകമായി മാറിയപ്പോൾ, ഞാൻ ആഗ്രഹിക്കുന്ന സമയത്ത് മോഹൻലാലിനെ കിട്ടാതായി.

അപ്പോൾ എനിക്ക് ചെറിയ പ്രയാസം തോന്നി. എന്നാൽ പിന്നെ മോഹൻലാലിനെ ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചു. ലാലിന്റെ ഡേറ്റ് ഇനി ചോദിക്കണ്ട, ലാലിനെ വിട്ടേക്കാം എന്നും മനസ്സിൽ വിചാരിച്ചു. ഇതോടെ യാണ് താൻ ജയറാമിനെ നായകനാക്കാൻ തീരുമാനിച്ചത്. ജയറാമിനെ പോലുള്ളവരെ വച്ച് ചെയ്ത സന്ദേശം, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി തുടങ്ങിയ സിനിമകൾ വിജയമായതോടെ മോഹൻലാലിനെ ഓർത്ത് വിഷമിക്കാതെ ആയെന്നും സത്യൻ അന്തിക്കാട് പറയുന്നു.

എന്നാൽ 12 വർഷം പിന്നിട്ടത് താൻ അറിഞ്ഞിരുന്നില്ലെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. പിന്നാലെ ആ പിണക്കം മാറിയ കഥയും സത്യൻ അന്തിക്കാട് പറയുന്നുണ്ട്. ആ പിണക്കം മാറിയത് രസമാണ്. മോഹൻലാലിന്റെ ഇരുവർ എന്ന സിനിമ റിലീസ് ചെയ്ത സമയമായിരുന്നു അത്. ഞാനും എന്റെ കുടുബവും ഒരുമിച്ചാണ് ആ സിനിമ കണ്ടത്.

Also Read
എന്റെ ജീവിതത്തിലെ നെടും തൂണായതിന് നന്ദി, നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്, നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ് ! : നയൻസിനെ കുറിച്ചുള്ള വിഘ്‌നേഷ് ശിവന്റെ കുറിപ്പും വീഡിയോയും വൈറൽ

ആ സിനിമയിലെ ലാലിന്റെ അഭിനയം കണ്ടിട്ട് ഞാൻ ഭ്രമിച്ച് പോയി. ഞാനും ലാലും മിണ്ടാതിരിക്കുന്ന സമയമാണത്. സിനിമ കഴിഞ്ഞ ഉടനെ എനിക്ക് മോഹൻലാലിനെ വിളിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. വീട്ടിൽ എത്തുന്നത് വരെ കാത്ത് നിൽക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. അങ്ങനെ ഒരു എസ്ടിഡി ബൂത്തിൽ കയറി ലാലിനെ ഞാൻ വിളിച്ചു.

ലാലിനും അത് വലിയ സന്തോഷമായി എന്ന് പറഞ്ഞു. അതോട് കൂടിയാണ് മഞ്ഞുരുകിയത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. പിണക്കം മാറിയ ശേഷം സന്ത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് പിന്നീട് രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്‌നേഹവീട് തുടങ്ങിയ സിനിമകൾ ചെയ്തിരുന്നു.

അതേസമയം സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമ റിലീസിന് എത്തിയിരിക്കുകയാണ്. ജയറാമും മീര ജാസ്മിനും പ്രധാന വേഷത്തിലെത്തിയ മകൾ ആണ് സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമ. വർഷങ്ങൾക്ക് ശേഷമാണ് മീര തിരിച്ചുവരവ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് സത്യൻ അന്തിക്കാടും ജയറാമും ഒരുമിക്കുന്നതെന്നതും മകൾ എന്ന സിനിമയുടെ പ്രത്യേകതയാണ്.

മലയാളത്തിലെ മുൻനിരയായിരുന്ന മീര ജാസ്മിന്റെ തിരിച്ചുവരവെന്നതും മകൾ എന്ന സിനിമയുടെ പ്രത്യേകതയാണ്. ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, ശ്രീനിവാസൻ, നസ്ലിൻ കെ. ഗഫൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Also Read
എന്റെ ജീവിതത്തിലെ നെടും തൂണായതിന് നന്ദി, നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്, നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ് ! : നയൻസിനെ കുറിച്ചുള്ള വിഘ്‌നേഷ് ശിവന്റെ കുറിപ്പും വീഡിയോയും വൈറൽ

Advertisement