ആദ്യമായി ഞങ്ങൾ കാണുന്നത് ഒരു മരത്തിന് മുകളിൽവച്ചെന്ന് മൈഥിലി; മൈഥിലിക്ക് ഇഷ്ടമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്ന് സമ്പത്ത് : ശ്രദ്ധ നേടി വീഡിയോ

187

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മൈഥിലി. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. സുന്ദരിയായ ആ നടി അന്നേ മലയാളികളുടെ മനസ്സിൽ കയറി കൂടിയതാണ്. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ALSO READ

Advertisements

അന്ന് എന്റെ മുത്തച്ഛൻ കുഞ്ചാക്കോ ബോബന്റെ പോസ്റ്റർ വലിച്ച് കീറി കളഞ്ഞു! ചാക്കോച്ചന്റെ നായികയായി അഭിനയിക്കുന്ന സന്തോഷം പങ്കു വയ്ക്കുന്നതിനൊപ്പം, വീട്ടിൽ പണ്ട് നടന്ന രസകരമായ കാര്യത്തെ കുറിച്ച് നടി ഗായത്രി ശങ്കർ

മരത്തിന്റെ മുകളിൽ വച്ചാണ് ആദ്യമായി പ്രണയം പരസ്പരം പങ്കുവയ്ക്കുന്നതെന്ന് നടി മൈഥിലി. വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് രസകരമായ ഇക്കാര്യം നടി പങ്കുവച്ചത്. മൈഥിലിയുടെ വരൻ സമ്പത്ത് ആർക്കിടെക്റ്റ് ആണ്.

സമ്പത്ത് ഒരു ട്രീ ഹൗസ് നിർമിക്കുന്ന സമയത്ത് വസ്തു എടുക്കുന്നതിന്റെ ആവശ്യത്തിനായി മൈഥിലിയും അമ്മയും അതേ സ്ഥലത്തു വരുകയുണ്ടായി. അവിടെ വച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നതും അത് പിന്നീട് പ്രണയമാകുന്നതും.

രണ്ട് കുടുംബങ്ങളുടെയും പിന്തുണയോട് കൂടിയുള്ള ലവ് കം അറേഞ്ച്ഡ് മാര്യേജ് ആണ് തങ്ങളുടേതെന്ന് മൈഥിലി പറഞ്ഞു. മൈഥിലിക്ക് ഇഷ്ടമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്നും അതിനൊരിക്കലും താൻ എതിരല്ലെന്നും സമ്പത്ത് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു മൈഥിലിയുടെയും സമ്പത്തിന്റെയും വിവാഹം. വൈകിട്ട് കൊച്ചിയിൽ സിനിമാ സുഹൃത്തുക്കൾക്കായി വിരുന്നും ഒരുക്കിയിരുന്നു. ജോജു ജോർജ്, സ്രിന്ത, അഹാനകൃഷ്ണ, നിമിഷ് രവി, ഗ്രേസ് ആന്റണി, സിദ്ധാർഥ് ഭരതൻ, അബു സലിം തുടങ്ങി നിരവധിപേർ വിരുന്നിൽ സംബന്ധിച്ചു.

ALSO READ

അമ്മയുണ്ടായിട്ടും അനാഥാലയത്തിലെ ബാല്യം; സിനിമാ മോഹവുമായി കുന്ദംകുളത്ത് നിന്നും ചെന്നൈയിലേക്ക്, അക്ഷയ് കുമാർ നായകനായ സിനിമയിലേയ്ക്ക് നായികയായി ക്ഷണം ; പക്ഷേ മൂന്നു പേർക്ക് അഡ്ജസ്റ്റ് ചെയ്യണം, അതോടെ അഭിനയത്തോടുള്ള മോഹം അടങ്ങി : നർത്തകിയായ വർണികയുടെ ജീവിതകഥ ഇങ്ങനെ!

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Courtesy : Movie Man Broadcasting

 

Advertisement