ഗോസിപ്പല്ല സത്യം തന്നെ, വിവാഹ മോചനത്തിനായി സമാന്തയും നാഗ ചൈതന്യയും കുടുംബ കോടതിയിൽ; പിരിയാനുള്ള കാരണവും പുറത്ത്

197

സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ സിനിമയിലെ താരജോഡികൾ ആയിരുന്നു സമാന്തയും നാഗ ചൈതന്യയും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. 2017 ലായിരുന്നു താരങ്ങളുടെ വിവാഹം. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ ആരാധകരെ നിരാശരാക്കുന്നതാണ്.

നാഗ ചൈതന്യയും സമാന്തയും പിരിയുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിലെങ്ങും. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം താരങ്ങളുടെ വേർ പിരിയൽ വെറും ഗോസിപ്പല്ലെന്നും യാഥാർത്ഥ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisements

സമാന്തയും നാഗ ചൈതന്യയും കാര്യങ്ങൾ നിയമത്തിന്റെ വഴിക്ക് കൊണ്ടു പോവുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ ആരാധകർക്ക് കടുത്ത നിരാശകൾ പകരുന്നതാണ്. തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നത് താരങ്ങൾ നിയമപരമായി തന്നെ വിവാഹ ബന്ധം പിരിയാൻ തീരുമാനിച്ചുവെന്നുമ ഇതിന്റെ ഭാഗമായി ഇരുവരും കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ്.

Also Read
കുട്ടികൾ ആയില്ലേ, പ്ലാനിങ്ങിൽ ആണോ എന്നു ചോദിക്കുവർക്ക് മറുപടിയുമായി സ്‌നേഹയും ശ്രീകുമാറും

ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗൺസലിംഗ് ഘട്ടത്തിലൂടെയാണ് ഇരുവരും ഇപ്പോൾ കടന്നു പോകുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൗൺസിലിംഗിന് പങ്കെടുക്കാനായി സമാന്ത ഹൈദരാബാദിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഗോവയിലായിരുന്നു സമാന്ത.

കഴിഞ്ഞ ദിവസം താരം ഹൈദരാബാദിലേക്ക് മടങ്ങിയെത്തിയാതായി തെലുങ്ക് മാധ്യമങ്ങൾ പറയുന്നു. അതേസമയം സമാന്തയും നാഗ ചൈതന്യയും പിരിയുന്നതിന്റെ കാരണങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമീപകാലത്തായി സമാന്തയുടെ സിനിമകൾ വലിയ തോതിൽ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിന് പിന്നലെ വന്ന ഫാമിലി മാൻ സീസൺ ടുവിലെ സമാന്തയുടെ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ഇതോടെ സമാന്ത തന്റെ കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ആണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. കൂടുതൽ സിനിമകളുമായി അഭിനയത്തിൽ സജീവമാവുകയാണ് താരത്തിന്റെ ലക്ഷ്യം. എന്നാൽ നാഗ ചൈതന്യയും കുടുംബവും ആഗ്രഹിക്കുന്നത് താരം കുടുംബത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ്. ഇതുമായി ബന്ധപ്പെട്ട് കുറച്ച് കാലമായി കുടുംബാംഗങ്ങൾക്കിടയിൽ ചർച്ച നടക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്നാൽ അഭിനയത്തിൽ സജീവമായി തുടരാനുള്ള തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് സമാന്ത. അതുകൊണ്ട് നാഗ ചൈതന്യയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് സമാന്ത എത്തിയെന്നുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വിവാഹ മോചന വാർത്തകളോട് സാന്തയോ നാഗ ചൈതന്യയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

താരങ്ങളുടെ പ്രതികരണത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഒക്ടോബർ ആറിന് കേൾക്കുന്ന വാർത്തകൾ ശരിയാണോ എന്ന് അറിയാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുവരുടേയും നാലാം വിവാഹ വാർഷികമാണ് ഒക്ടോബർ ആറിന്. സാധാരണ വിവാഹ വാർഷികം വലിയ തോതിൽ ആഘോഷിക്കാറാണ് ദമ്പതികളുടെ പതിവ്. ഇക്കൊല്ലവും വലിയ തോതിൽ തന്നെ ആഘോഷമുണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Also Read
ദിലീപിന്റെ സിനിമകൾ കാണുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്, അദ്ദേഹത്തിന്റെ സ്വകാര്യതയും ഞാൻ മാനിക്കുന്നു: വിവാഹ മോചനത്തെ കുറിച്ച് മഞ്ജു വാര്യർ അന്ന് പറഞ്ഞത്

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പേരുകളിൽ നിന്നും നാഗ ചൈതന്യയുടെ സർ നെയിം ആയ അക്കിനേനി എന്നത് സമാന്ത ഒഴിവാക്കിയതാണ് ഇരുവരും പിരിയുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉയർത്താൻ കാരണമായത്. പിന്നാലെ നാഗ ചൈതന്യയുടെ പിതാവ് നാഗാർജുനയുടെ ജന്മദിനാഘോഷത്തിൽ സമാന്തയെ കാണാതിരുന്നതും അഭ്യൂഹങ്ങളുടെ ശക്തി കൂട്ടി.

നാഗ ചൈതന്യയുടെ കുടുംബത്തിലെ എല്ലാ ആഘോഷങ്ങളിലും സമാന്ത സജീവമായി പങ്കെടുക്കാറുള്ളതാണ്. പിന്നാലെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളും ചോദ്യങ്ങൾ ഉയർത്തിയിരുന്നു. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

Advertisement