Home Entertainment

ആരെ കാണിക്കാനാണ് ഈ പ്രഹസനം, ആരെ ഇംപ്രസ് ചെയ്യാനാണ് ഈ നാടകം എന്ന് ചോദിച്ച യുവതിയ്ക്ക് ബാല കൊടുത്ത കിടിലൻ മറുപടി കണ്ടോ

156

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയും ഡോ. എലിസബത്തും തമ്മിലുള്ള വിവാഹത്തിന്റെ റിസപ്ഷൻ നടന്നത്. നേരത്തെ തന്നെ ബാലയുടെ വിവാഹം കഴിഞ്ഞതായുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതോടെയാണ് സെപ്തംബർ അഞ്ചിന് തങ്ങളുടെ വിവാഹ റിസപ്ഷൻ നടത്തുമെന്ന് താരം തന്നെ അറിയിച്ചത്.

ബാലയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ ഗായിക അമൃത സുരേഷിനെ ബാല വിവാഹം കഴിച്ചിരുന്നു. പിന്നീട് ഈ ബന്ധം പിരിയുകയായിരുന്നു ഈ ബന്ധത്തിൽ ഒരു മകളുണ്ട്. എലിസബത്തിന്റേയും ബാലയുടേയും വിവാഹ റിസപ്ഷനിൽ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisements

ബാല തന്റെ പങ്കാളിയ്ക്ക് നൽകിയ വിലകൂടി സമ്മാനങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ഓഡി കാറായിരുന്നു വിവാഹത്തിന് ബാല എലിസബത്തിന് സമ്മാനമായി നൽകിയത്. പിന്നാലെ എലിസബത്തിന്റെ പിറന്നാളിനും ബാല വിലകൂടിയ മാലയും കമ്മലുമൊക്കെ സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ എലിസബത്തിന്റെ ഒരു വീഡിയോ ബാല പങ്കുവച്ചിരുന്നു.

Also Read
ഒന്ന് വൈറലാവാൻ ശ്രമിച്ചതാ പക്ഷേ വ്‌ളോഗർ ഗയ്‌സിന് പണിപാളി; 10,500 രൂപ പിഴയീടാക്കി മോട്ടോർ വാഹന വകുപ്പ്

ഡ്രംസ് വായിക്കുന്ന എലിസബത്തിന്റെ വീഡിയോയാണ് ബാല കഴിഞ്ഞ ദിവസം പങ്കുവച്ചത്. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതേസമയം നിരന്തരം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതും വിലകൂടിയ സമ്മാനങ്ങൾ നൽകുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പങ്കുവച്ച എലിസബത്തിനൊപ്പമുള്ള വീഡിയോയ്ക്കും ഇത്തരത്തിലുള്ള നിരവധി നെഗറ്റീവ് കമന്റുകൾ ലഭിച്ചിരുന്നു. അത്തരത്തിൽ ഒരു കമന്റും അതിന് ബാല നൽകിയ മറുപടിയും ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ്. നേരത്തേയും സമാനമായ വിമർശനം ഉണ്ടായപ്പോൾ ബാല മറുപടി നൽകിയിരുന്നു.

ഇത്തരം നാടകം കാണിച്ച് ആരെയാണ് നിങ്ങൾക്ക് പ്രീതിപ്പെടുത്തേണ്ടത്? എന്നായിരുന്നു ബാല പങ്കുവച്ച എലിസബത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചൊരു കമന്റ്. ഈ കമന്റിന് ഉടനെ തന്നെ മറുപടിയുമായി ബാല തന്നെ രംഗത്ത് എത്തുകയായിരുന്നു.

നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കൂ, എന്റെ ജീവിതം ഞാൻ ജീവിച്ചോളാം എന്നായിരുന്നു ബാലയുടെ മറുപടി. അതേസമയം തന്നെ കുറിച്ച് മോശമായി സംസാരിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ തന്റെ ഭാര്യയെക്കുറിച്ച് ഇങ്ങനെ പറയുന്നത് ശരിയല്ലെന്നും നിങ്ങൾ ശരിക്കുള്ള മുഖം കാണിക്കൂ നമ്പർ തരൂ നേരിട്ട് സംസാരിക്കാം എന്നും ഇത് അവസാന മുന്നറിയിപ്പാണെന്നും ബാല പറഞ്ഞിരുന്നു.

വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം ബാലയെ പിന്തുണച്ചു കൊണ്ടും നിരവധി പേർ രംഗത്ത് എത്തിയിരുന്നു. കമന്റുകളിലൂടെ ഇവർ പിന്തുണ അറിയിക്കുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് കൊള്ളട്ടെ. പാടികൊള്ളട്ടെ? എന്നാൽ ഇതുപോലെയുള്ള സ്‌നേഹമായമായ വീഡിയോസ് ഇടുകയാണ് വേണ്ടതെന്ന് ചില ആരാധകർ പറയുന്നു.

ജീവിക്കുമ്പോൾ ഇഷ്ട്ടം ഉള്ളവരുടെ കൂടെ ലളിതമായി ജീവിക്കണം. ഇതാണ് ബാലക്ക് ചേർന്ന ഒരു ജീവിതം. കുഞ്ഞിനെ ഇപ്പോളും സ്‌നേഹിക്കുക. അമൃത ഇത്രയും ആയതിനു വഴി ഒരുക്കിയത് ബാലയാണ്. ഇപ്പോൾ അവർ വല്ല്യ ആളായി. ഉണ്ടാക്കിയതിന്റെ ഒരു ഭാഗം അവർക്കു കൊടുത്തിട്ടും ഇന്നും കൊച്ചിനെ കാത്തിരിക്കുന്നു ബാല എന്നൊക്കൊയിരുന്നു ചിലരുടെ കമന്റുകൾ. അതേസമയം താരത്തിന് ഉപദേശവും വിമർശനവും മറ്റൊരു വശത്തു നിന്നും ലഭിക്കുന്നുണ്ട്.

Also Read
മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ആദ്യ മലയാള – അറബിക് ചിത്രം ‘ആയിഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഈ പ്രഹസനം ഒഴിവാക്കി ജീവിക്കുകയാണ് വേണ്ടതെന്ന് കൂടി ആരാധകർ ബാലയെ ചില ആരാധകർ ഓർമ്മിപ്പിക്കുകയാണ്. ആരെയോ എന്തോ കാണിച്ചു ബോധിപ്പിക്കാൻ ഉള്ള പ്രഹസനമാണിത്. ഇത് ആദ്യം ഒഴിവാക്കൂ. നിങ്ങൾ സ്വയം ചെറുത് ആകാതെ ഇരിക്കൂവെന്നാണ് അവർ പറയുന്നത്. ആരാധകരായ ഞങ്ങളുടെ ഒരു അപേക്ഷ ആയിട്ട് മാത്രം ഇതിനെ കണ്ടാൽ മതിയെന്നും ചിലർ പറയുന്നുണ്ട്.

Advertisement