മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ആദ്യ മലയാള – അറബിക് ചിത്രം ‘ആയിഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

54

മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ആദ്യ മലയാള – അറബിക് ചിത്രം ‘ആയിഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മഞ്ജുവിന്റെ ജന്മദിനത്തിൽ ആരാധകർക്കുള്ള സമ്മാനമായാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ടൈറ്റിൽ കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സംവിധായകൻ സക്കറിയയാണ്. ചിത്രത്തിന്റെ നിർമ്മാണം. രചന ആഷിഫ് കക്കോടി.

Advertisements

ALSO READ

‘ചിലപ്പൊ തല്ലും, ബഹളം വയ്ക്കും, പരസ്പരം പാര വച്ചെന്നുമിരിക്കും, പക്ഷെ ശരിക്കും ഞങ്ങളിങ്ങനെയാ ; പൈങ്കിളിയുടേയും സുമയുടേയും വീഡിയോ പങ്കു വച്ച് അച്ഛൻ

ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന കുടുംബ ചിത്രമാണ് ഇത്. പൂർണ്ണമായും ഗൾഫിലാണ് ചിത്രത്തിന്റെ ചിത്രീകരണം. മലയാളത്തിനും അറബിക്കിനും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

സഹ നിർമ്മാണം- ഷംസുദ്ധീൻ എം.ടി, ഹാരിസ് ദേശം, പി.ബി അനീഷ്, സക്കറിയ വാവാട്. ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു ശർമ്മ ആണ്.

ALSO READ

നാളുകൾക്ക് ശേഷം ഞങ്ങൾ കണ്ടു മുട്ടിയെന്ന് നിത്യ ദാസ് ; ബസന്തിയും മോളും പിന്നെ ബാലാമണിയുമെന്ന് ആരാധകർ : ശ്രദ്ധ നേടി ഡാൻസ് വീഡിയോ

എഡിറ്റർ – അപ്പു എൻ ഭട്ടതിരി, കലാ സംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ, ചമയം-റോണക്സ് സേവ്യർ, ശബ്ദ സംവിധാനം-ടോണി ബാബു, ഗാനരചന-ബി കെ ഹരി നാരയണൻ, സുഹൈൽ കോയ, നിർമ്മാണ ഏകോപനം- ഗിരീഷ് അത്തോളി, നിർമ്മാണ നിർവ്വഹണം- റിന്നി ദിവകർ, ചീഫ് അസോസിയേറ്റ് ബിനു ജി, സ്റ്റിൽസ്-രോഹിത് കെ സുരേഷ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, 2022 ജനുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

Advertisement