Home Entertainment Celebrities

ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, പേടി മൂലമാണ് അങ്ങനെ ചെയ്യേണ്ടി വന്നത്, ഇന്ന് അതെല്ലാം ഓർക്കുമ്പോൾ കുറ്റബോധമുണ്ട്; നടി മീന പറയുന്നു

16320

ഏതാണ്ട് നൽപ്പത്തിയൊന്ന് വർഷങ്ങളായി തെന്നിന്ത്യൻ സിനിമാ അഭിന യരംഗത്ത് നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് നടി മീന സാഗർ. ബാലതാരമായി1981 ൽ ആണ് നടി മീന സിനിമാ ലോകത്തേക്ക് എത്തുന്നത്. അതേ സമയം താൻ ബാലതാരമായി അഭിനയിച്ച സിനിമയിലെ നായകന്മാർക്കൊപ്പം പിൽക്കാലത്ത് നടി ജോഡി ചേർന്ന് അഭിനയിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു.

നായികമാർക്ക് അധികകാലം ഇന്റസ്ട്രിയിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് പറഞ്ഞവർക്ക് നടുവിലൂടെ ആണ് മീന നായികയായി തന്നെ തന്റെ നാൽപത്തിയൊന്ന് വർഷം പൂർത്തിയാക്കിയത്. സിമനിമാ രംഗത്ത് എനിക്ക് എന്റേതായ ഇടം കണ്ടെത്താൻ കഴിഞ്ഞതിന് കാരണം എന്റെ സംവിധായകരും നിർമാതാക്കളും സഹതാരങ്ങളും ആരാധകരായ നിങ്ങളോരോരുത്തരും ആണെന്നാണ് മീന പറയുന്നത്.

Advertisements

നാൽപത്തിയൊന്ന് വർഷമായി നൽകിക്കൊണ്ടിരിയ്ക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് മീന സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ധാരാളം സിനിമകൾ ചെയ്തിട്ടുള്ള മീന, മലയാളത്തിലും നിരവധി സൂപ്പർ സിനിമകളാണ് ചെയ്തത്.

Also Read
ആ ഹിറ്റ് ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുന്നു, സൂപ്പര്‍ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു, സന്തോഷ വാര്‍ത്തയുമായി പ്രമുഖ സംവിധായകന്‍

സുരേഷ് ഗോപി, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ ഒക്കെയായിരുന്നു മീനയുടെ നായകന്മാർ. അവർക്ക് ഒപ്പം തന്റേടിയായും അഹങ്കാരിയായും ഉത്തമയായും മീന ആടിത്തിമർത്തു. ബാലതാരമായി അഭിനയിച്ചു കൊണ്ടിരുന്ന സമയത്തും ശേഷം നായിക ആയപ്പോഴുമെല്ലാം ഏറെ ഗൗരവത്തോടെ ആണ് സിനിമയെ സമീപിച്ചിരുന്നത് എന്നാണ് മീന പറയുന്നത്.

ജോലിയുടെ കാര്യത്തിൽ കൃത്യനിഷ്ഠ ഇല്ലെന്ന് താൻ ഒരു സംവിധായകനെ കൊണ്ടും പറയിപ്പിച്ചിട്ടില്ലെന്നും നടി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ചെറുപ്പത്തിലെ ഒക്കെ അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു ഷൂട്ടിന് പോയിരുന്നത്. സംവിധായകൻ കരയാനും ചിരിക്കാനുമൊക്കെ പറയുന്നതു പോലെ ചെയ്യും.

നായികയായ ശേഷമാണ് ആളുകളുടെ സ്നേഹം കണ്ടപ്പോൾ ഈ ജോലിയുടെ രസവും ഗൗരവവും ശരിക്ക് അറിയാനായത് എന്ന് മീന പറയുന്നത്. അതേസമയം നെഗറ്റീവ് വേഷം കൈകാര്യം ചെയ്യാൻ ഇതുവരെ താരത്തിന് സാധിച്ചിട്ടില്ല എന്നും അഭിമുഖത്തിൽ പറഞ്ഞു.

മുപ്പതോളം നടൻമാരുടെ ഒപ്പം നായിക വേഷം കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തു. പക്ഷേ നെഗറ്റീവ് റോൾ എടുക്കാൻ എനിക്ക് ഇതുവരെ മനസ്സ് വന്നില്ല. നെഗറ്റീവ് റോൾ ചെയ്താൽ അത് എന്റെ ഇമേജിനെ ബാധിക്കുമോ എന്ന പേടിയായിരുന്നു എനിക്ക്.

Also Read
മാളവിക മോഹന്റെ ആരാധകരെ കോരിത്തരിപ്പിച്ച 10 കിണ്ണംകാച്ചി ഫോട്ടോകൾ കാണാം….

പക്ഷേ അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. എല്ലാ വേഷങ്ങൾ കൈകാര്യം ചെയ്യാൻ പറ്റണം എങ്കിൽ മാത്രമേ ഒരു പൂർണ്ണ നടി ആകാൻ പറ്റും എന്നും താരം പറഞ്ഞു. പ്രേക്ഷകർ ഇല്ലെങ്കിൽ താരങ്ങളില്ല എന്ന് ഒരിക്കൽ രജിനികാന്ത് സാർ പറഞ്ഞു തന്നെ കാര്യം എപ്പോഴും മനസ്സിലുണ്ട് എന്നും മീന പറയുന്നു.

അതേ സമയം മലയാളത്തിൽ ഏറ്റവും ഒടുവിൽ ബ്രോഡാഡി എന്ന സിനിമയിലാണ് മീന അഭിനയിച്ചത്. അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാ സാഗർ അന്തരിച്ചത്.

Advertisement