ആ ഹിറ്റ് ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുന്നു, സൂപ്പര്‍ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു, സന്തോഷ വാര്‍ത്തയുമായി പ്രമുഖ സംവിധായകന്‍

134

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒത്തിരി സിനിമകള്‍ സമ്മാനിച്ച താര രാജാക്കന്മാര്‍ക്ക് ആരാധകര്‍ നിരവധി ആണ്. കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും.

ഏറ്റവും അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന സിനിമകളെല്ലാം വന്‍ ഹിറ്റായി മാറിയിട്ടുണ്ട്. താരങ്ങളുടെ പേരില്‍ ഫാന്‍സുകാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും അതില്‍ വല്യ ശ്രദ്ധ കൊടുക്കാറില്ല.

Advertisements

ഇരുവരും ഒന്നിച്ചെത്തുന് ചിത്രങ്ങള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. ആ പ്രതീക്ഷകളൊന്നും തെറ്റാറുമില്ല. അത്തരത്തിലൊരു ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ചിത്രത്തില്‍ ജൂഹി ചൗള ആയിരുന്നു നായിക. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Also Read: ‘കൃഷ്ണ കുമാറിന്റെ മക്കളില്‍ ഇഷാനിക്ക് മാത്രമുള്ള ആ പ്രത്യേകത’, ആരാധകന്റെ അഭിപ്രായം ശരിവെച്ച് പുതിയ ചിത്രങ്ങള്‍

ഫാസിലാണ് സംവിധാനം. ഈ സിനിമ ചെയ്യുന്ന സമയത്ത് മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ നായക പദവിയില്‍ എത്തിനില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാള്‍ക്കും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു സംവിധായകന്‍ ഹരികൃഷ്ണന്‍സ് ഒരുക്കിയത്.

ഇരുവരുടെയും ഫാന്‍സുകാരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലായിരുന്നു ചിത്രം. ചിത്രം റിലീസ് ചെയ്തിട്ട് ഇപ്പോള്‍ 25 വര്‍ഷം തികയുകയാണെങ്കിലും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമയാണ് ഹരികൃഷ്ണന്‍സ്. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരു സന്തോഷ വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഹരികൃഷ്ണന്‍സ് എന്ന ഹിറ്റ് ചിത്രം 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങുകയാണ്. 1998ല്‍ പുറത്തിറങ്ങിയ ചിത്രം ഇപ്പോള്‍ രണ്ടാം ഭാഗത്തിന് തയ്യാറെടുക്കുകയാണ്. ഫാസില്‍ തന്നെയാണ് ഇപ്പോള്‍ ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.

Also Read: ‘കൃഷ്ണ കുമാറിന്റെ മക്കളില്‍ ഇഷാനിക്ക് മാത്രമുള്ള ആ പ്രത്യേകത’, ആരാധകന്റെ അഭിപ്രായം ശരിവെച്ച് പുതിയ ചിത്രങ്ങള്‍

സംവിധായകന്‍ ഫാസില്‍ തന്റെ അവസാന ചിത്രമായിട്ടായിരിക്കും ഹരികൃഷ്ണന്‍സ് 2 ഒരുക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഫാസില്‍ സിനിമ രംഗത്തുനിന്നും വിട്ടുനില്‍ക്കുക ആയിരുന്നു. അതേസമയം, നീണ്ടൊരു ഇടവേളക്ക് ശേഷം അദ്ദേഹം അടുത്തിടെ റിലീസ് ചെയ്ത ഫഹദ് ചിത്രം മലയന്‍ കുഞ്ഞ് നിര്‍മിച്ചിരുന്നു.

Advertisement