‘കൃഷ്ണ കുമാറിന്റെ മക്കളില്‍ ഇഷാനിക്ക് മാത്രമുള്ള ആ പ്രത്യേകത’, ആരാധകന്റെ അഭിപ്രായം ശരിവെച്ച് പുതിയ ചിത്രങ്ങള്‍

174

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ നടനും ബിജെപി നേതാവും ആണ് നടന്‍ കൃഷ്ണകുമാര്‍. വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബ ജീവിതം നയിക്കുന്ന ആളാണ്.

Advertisements

കൃഷ്ണ കുമാര്‍ സിനമയിലേക്കു ചുവട് വയ്ക്കുന്നത് സീരിയല്‍ രംഗത്തുനിന്നുമാണ്. 1994 പുറത്തിറങ്ങിയ കാശ്മീരം ആണ് ആദ്യമായി അഭിനയിച്ച ചിത്രം. മലയാളസിനിമയ്ക്ക് പുറമെ തമിഴ് സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Also Read; വിവാഹശേഷം അദ്ദേഹം ഒത്തിരി നിയന്ത്രണങ്ങള്‍ വെച്ചു, അച്ഛനെയും അമ്മയെയും എന്നില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ നോക്കി, ശകാരിക്കാനും ദേഷ്യപ്പെടാനും തുടങ്ങി; വിവാഹമോചനത്തിന് ശേഷം സമാധാനം ഉണ്ടെന്ന് വൈക്കം വിജയലക്ഷ്മി, ഗായികയുടെ ജീവിതം ഇങ്ങനെ

സിന്ധുവാണ് കൃഷ്ണ കുമാറിന്റെ ഭാര്യ. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍ സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

അഹാന സിനിമയില്‍ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. ദിയ തന്റെ ബിസിനസ്സും യൂട്യൂബ് ചാനലുമൊക്കെയായി മുന്നേറുകയാണ്. ഇഷാനിയും ഹന്‍സികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ വണ്‍ എന്ന സിനിമയിലൂടെയാണ് ഇഷാനി അരങ്ങേറ്റം കുറിച്ചത്.

Also Read:മകള്‍ ജീവിതം കൊണ്ട് എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുണ്ട്, ഒന്നും മറക്കില്ല; നടി ശരണ്യയെക്കുറിച്ച് അമ്മ, കണ്ണുനിറഞ്ഞ് ആരാധകര്‍

സോഷ്യല്‍മീഡിയയില്‍ ഒത്തിരി ആരാധകരാണ് ഇഷാനിക്കുള്ളത്. താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇഷാനിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

സുഹൃത്ത് അര്‍ജുന്‍ ആണ് ചിത്രങ്ങള്‍ എടുത്ത് നല്‍കിയത്. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഇഷാനിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ പ്രതികരിച്ചത്. ‘നടന്‍ കൃഷ്ണ കുമാറിന്റെ മക്കളില്‍ കണ്ണിന് കൂടുതല്‍ ജീവനുള്ള കുട്ടി ഇഷാനിയാണ്’ എന്ന് ചിത്രത്തിന് താഴെ ഒരു ആരാധകന്‍ കുറിച്ചു. അടുത്തിടെ മേക്കോവര്‍ നടത്തി ഇഷാനി ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Advertisement