മകള്‍ ജീവിതം കൊണ്ട് എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുണ്ട്, ഒന്നും മറക്കില്ല; നടി ശരണ്യയെക്കുറിച്ച് അമ്മ, കണ്ണുനിറഞ്ഞ് ആരാധകര്‍

72

മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും തിളങ്ങി നിന്ന ശരണ്യ ശശി മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു. അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കവെയാണ് കാന്‍സര്‍ എന്ന മഹാവ്യാധി ശരണ്യയെ പിടികൂടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശരണ്യ ഈ ലോകത്തോട് വിടപറയുന്നത്.

താരന്റെ വേര്‍പാടിന്റെ വേദനയിലാണ് ഇപ്പോഴും പ്രയപ്പെട്ട സഹപ്രവര്‍ത്തകരും ആരാധകരും. അതിനിടെ കീ മോയും തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോയും ചെയ്തിരുന്നു. 2012ലാണ് ശരണ്യയ്ക്ക് ബ്രെ യിന്‍ ട്യൂമര്‍ കണ്ടെത്തിയത്.

Advertisements

ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശു പത്രി യില്‍ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.മ തുടര്‍ന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെ ആണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.

Also Read: പരസ്യമായി ആര്യച്ചേച്ചിയോട് മാപ്പ് ചോദിക്കുന്നു, നേരില്‍ പറയാനുള്ള ധൈര്യമില്ല; വേദനയോടെ ഫുക്രു പറയുന്നു

സാമ്പത്തികമായും തകര്‍ന്ന ശരണ്യയെ സഹായിക്കാന്‍ വിരവധി സുമനസ്സുകള്‍ മുന്നിട്ടെത്തി. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായര്‍ എന്നും ശരണ്യയ്ക്ക് ഒപ്പം താങ്ങും തണലുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ഒത്തിര നല്ല സന്തോഷമുള്ള നിമിഷങ്ങളുടെ ചിത്രങ്ങള്‍ സീമ പങ്കുവെച്ചിട്ടുണ്ട്.

മകളുടെ വേര്‍പാടിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ശരണ്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വെച്ച് അമ്മ എത്തിയിരുന്നു. ”ഒരു വര്‍ഷം കടന്നു പോയത് എത്ര പെട്ടെന്നാണ് എ ന്നും ശരണ്യയെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞാല്‍ ഓരോ നിമിഷങ്ങള്‍ക്കും ഒരോ യുഗത്തിന്റെ ദൈര്‍ഘ്യമാണ് ഉണ്ടായിരുന്ന”തെന്നും അമ്മ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അന്ന് തന്റെ കുട്ടിയെ ഒരുനോക്കു കാണുന്നതുവരെയുള്ള സമയമാണ് തന്നെ ഇന്നും എന്നും ഭയപ്പെടുത്തികൊണ്ടിരുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. എല്ലാ കാര്യങ്ങളും ഇന്നലെയെന്നോണം ഓര്‍ക്കാന്‍ കഴിയുന്നുണ്ടെന്നും മകള്‍ അവളുടെ ജീവിതം കൊണ്ട് തന്നെ പഠിപ്പിച്ച ചില കാര്യങ്ങളുണ്ടെന്നും ശരണ്യയുടെ അമ്മ പറയുന്നു.

ജീവിതത്തിന് സൗന്ദര്യം നല്‍കുന്നത് ഇതൊക്കെ തന്നെയാണ് എന്നും എല്ലാം മുന്‍കൂട്ടി അറിയുമായിരുന്നെങ്കില്‍ ജീവിതം മഹാ ബോറായിത്തീരുമായിരുന്നെന്നും മകള്‍ പറഞ്ഞിരുന്നതായി അമ്മ ഓര്‍ക്കുന്നു. ജീവിച്ചിരിക്കുന്ന കാലം ആരേയും നമ്മള്‍ ദ്രോഹിക്കാതെ വേണം ജീവിക്കാന്‍, അതുതന്നെയാണ് നമ്മള്‍ മറ്റൊരാള്‍ക്ക് ചെയ്യുന്ന വലിയൊരു ഉപകാരമെന്നും ശരണ്യ പറഞ്ഞതായി അമ്മ പറയുന്നു.

Also Read: ഒത്തിരി പോരായ്മകളുണ്ട്, ‘ഞങ്ങള്‍ സന്തുഷ്ടരാണി’ലെ പോലുള്ള കഥാപാത്രങ്ങള്‍ ഇനിയും വന്നാല്‍ ആലോചിച്ചിട്ടേ ചെയ്യൂ; തുറന്നുപറഞ്ഞ് അഭിരാമി

മറ്റുള്ളവര്‍ക്ക് നമ്മളെകൊണ്ട് കഴിയുന്ന ഉപകാരങ്ങള്‍ ചെയ്തുകൊടുക്കണം, എങ്കിലേ ജീവിതം അര്‍ത്ഥപൂര്‍ണമായി മാറുകയുള്ളൂ, എന്നും ശരണ്യ പറഞ്ഞു. മകള്‍ പറഞ്ഞതുപോലെ ആണ് താന്‍ ഇന്ന് ജീവിക്കുന്നതെന്നും അവളുടെ വാക്കുകള്‍ പിന്തുടരുന്നുണ്ടെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

Advertisement