പരസ്യമായി ആര്യച്ചേച്ചിയോട് മാപ്പ് ചോദിക്കുന്നു, നേരില്‍ പറയാനുള്ള ധൈര്യമില്ല; വേദനയോടെ ഫുക്രു പറയുന്നു

580

ഇന്ന് ടെലിവിഷന്‍ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ കൂടിയായ ബിഗ് ബോസ് ആദ്യം ആരംഭിച്ചത് ഹിന്ദിയില്‍ ആയിരുന്നു. ഹിന്ദിയില്‍ വന്‍ വിജയമായി തീര്‍ന്ന ഷോ മലയാളത്തില്‍ ആദ്യം തുടങ്ങുന്നത് 2018 ആയിരുന്നു.

മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം മോഹന്‍ലാല്‍ ആയിരുന്നു മലയാളം ഷോയുടെ അവതാരകനായി എത്തിയത്.വന്‍ വിജയമായിരുന്ന ആദ്യ സീസണിന് പിന്നാലെ 2020 ല്‍ ആയിരുന്നു രണ്ടാം സീസണ്‍ തുടങ്ങുന്നത്. ആര്യ, വീണ നായര്‍, മഞ്ജു പത്രോസ്, രജിത് കുമാര്‍, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരായിരുന്നു രണ്ടാം സീസണില്‍ എത്തിയത്.

Advertisements

സീസണ്‍ 2 ലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥി ആയിരുന്നു ഫുക്രു. സോഷ്യല്‍ മീഡിയയില്‍ ടിക്ടോക്ക് വീഡിയോകളിലൂടെ ഫുക്രു നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാവുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്.

Also Read; ഒത്തിരി പോരായ്മകളുണ്ട്, ‘ഞങ്ങള്‍ സന്തുഷ്ടരാണി’ലെ പോലുള്ള കഥാപാത്രങ്ങള്‍ ഇനിയും വന്നാല്‍ ആലോചിച്ചിട്ടേ ചെയ്യൂ; തുറന്നുപറഞ്ഞ് അഭിരാമി

സീസണ്‍ 2 ലെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മത്സരാര്‍ഥി കൂടിയാണ് ഫുക്രു. ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് എല്ലാം സുപരിചിതനാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഫുക്രു. ഇന്‍സ്റ്റഗ്രാമില്‍ മികച്ച ഫോളോവേഴ്സുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്.

ബിഗ് ബോസിലെ താരങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ടുള്ള ഫുക്രുവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. സുരേഷേട്ടനും (സംവിധായകന്‍ സുരേഷ് കുമാര്‍), പാഷാണം ഷാജിയെയും ഒത്തിരി ഇഷ്ടമാണെന്ന് ഫുക്രു പറയുന്നു.

പിന്നെ എന്നും കൂടെയുണ്ടാവുന്ന ആളാണ് ആര്യ ചേച്ചി. ചേച്ചി ശരിക്കും എന്റെ ഒരു സഹോദരിയെ പോലെയോ അങ്ങനെ എന്തോക്കെയോ ആണ്. അതുകൊണ്ട് ഞാന്‍ ചേച്ചിയോട് ഒരു കാര്യത്തിന് പരസ്യമായി ആള്‍ക്കാരുടെ മുന്നില്‍ വച്ച്
മാപ്പ് ചോദിക്കുകയാണ്. കാരണം ചേച്ചിയുടെ സഹോദരിയുടെ കല്യാണത്തിന് പോകാന്‍ പറ്റിയിരുന്നില്ല- എന്ന് ഫുക്രു പറയുന്നു.

Also Read: അടിയിൽ ഇട്ട അണ്ടർ വെയർ വരെ കാണാമല്ലോ ഇത്ര ചെറുത് ഇട്ടോണ്ട് വന്നിട്ട് ഇങ്ങനെ പിടിച്ചിടണ്ട കാര്യം ഉണ്ടോ? മാളവിക മേനോന് എതിരെ സദാചാര വാദികൾ

മനഃപൂര്‍വ്വം എത്താതിരുന്നതല്ലെന്നും സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും ഫുക്രു പറയുന്നു. സാധാരണ തനിക്ക് വേറെ പണിയൊന്നുമില്ലെന്ന് പറയുമെങ്കിലും അന്ന് താന്‍ കുറച്ച് തിരക്കിലായി പോയി എന്നും ഇക്കാര്യം ചേച്ചിയോട് നേരിട്ട് പറയാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ് മെസേജ് അയച്ചതെന്നും ഫുക്രു കൂട്ടിച്ചേര്‍ത്തു.

Advertisement