റെയ്ബാന്‍ ഗ്ലാസ് വച്ചത് ആടുതോമയെ കണ്ടിട്ട്, സ്ഫടികം തന്റെ ഇഷ്ട ചിത്രമെന്ന് കാര്‍ത്തി

72

തമിഴിലെ പോലെ തന്നെ മലയാളത്തിലും ഒത്തിരി ആരാധകരുള്ള നടനാണ് കാര്‍ത്തി. മലയാളികളുടെ പ്രിയപ്പെട്ട തമിഴ് നടന്മാരില്‍ ഒരാളായ കാര്‍ത്തി നടന്‍ സൂര്യയുടെ അനുജന്‍ കൂടിയാണ്. സൂര്യയെ പോലെ തന്നെ കാര്‍ത്തിക്കും തമിഴ് സിനിമാലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

‘പരുത്തി വീരന്‍’ എന്ന ആദ്യ ചിത്രത്തിന് തന്നെ മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം കാര്‍ത്തി സ്വന്തമാക്കിയിരുന്നു. ആയിരത്തില്‍ ഒരുവന്‍, പൈയ്യ, മദ്രാസ് , കൈതി തുടങ്ങിയ ചിത്രങ്ങളില്‍ പിന്നീട് നായകനായി എത്തി കാര്‍ത്തി ആരാധകരെ ഞെട്ടിച്ചു.

Advertisements

അടുത്തിടെ പുറത്തിറങ്ങിയ വിക്രം എന്ന ചിത്രത്തില്‍ വെറും ശബ്ദം കൊണ്ട് മാത്രം അദ്ദേഹം ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ മുത്തയ്യ സംവിധാനം ചെയ്യുന്ന ‘വിരുമന്റെ’ പ്രൊമേഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് കാര്‍ത്തി ഇപ്പോള്‍.

Also Read: ‘കൃഷ്ണ കുമാറിന്റെ മക്കളില്‍ ഇഷാനിക്ക് മാത്രമുള്ള ആ പ്രത്യേകത’, ആരാധകന്റെ അഭിപ്രായം ശരിവെച്ച് പുതിയ ചിത്രങ്ങള്‍

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കാര്‍ത്തി കേരളത്തിലും എത്തിയിരുന്നു. അതിനിടെ ഒരു വാര്‍ത്താസമ്മേളനത്തില്‍ സ്ഫടികം എന്ന മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് കാര്‍ത്തി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

തന്റെ ഇഷ്ട ചിത്രമാണ് സ്ഫടികമെന്നും മോഹന്‍ലാല്‍ ചെയ്ത ആടുതോമ എന്ന കഥാപാത്രം പ്രിയപ്പെട്ടതാണെന്നും കാര്‍ത്തി പറഞ്ഞു. കാര്‍ത്തിയുടെ പുതിയ ചിത്രത്തിലെ ലുക്കും ഗെറ്റപ്പുമെല്ലാം പുറത്തിറങ്ങിയ പോസ്റ്ററുകളിലൂടെ ശ്രദ്ധ നേടിയിരുന്നു.

‘ വിരുമാനില് എന്റെ അച്ഛനായി അഭിനയിച്ചിരിക്കുന്നത് പ്രകാശ് രാജ് സാറാണ്. ഞങ്ങള്‍ തമ്മിലുള്ള സീനുകള്‍ അഭിനയിക്കുമ്പോള്‍ ശരിക്കും പറഞ്ഞാല്‍ സ്ഫടികമാണ് ഓര്‍മവന്നത്. സ്ഫടികം എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചിത്രമാണ്. അതിലെ സീനുകള് ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ചിത്രം റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ ചെയ്‌തേനെ, എന്നായിരുന്നു കാര്‍ത്തിയുടെ വാക്കുകള്‍.

Also Read: വിവാഹശേഷം അദ്ദേഹം ഒത്തിരി നിയന്ത്രണങ്ങള്‍ വെച്ചു, അച്ഛനെയും അമ്മയെയും എന്നില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ നോക്കി, ശകാരിക്കാനും ദേഷ്യപ്പെടാനും തുടങ്ങി; വിവാഹമോചനത്തിന് ശേഷം സമാധാനം ഉണ്ടെന്ന് വൈക്കം വിജയലക്ഷ്മി, ഗായികയുടെ ജീവിതം ഇങ്ങനെ

സ്ഫടികത്തിലെ മോഹന്‍ലാലിനെ കണ്ടിട്ടാണ് ചിത്രത്തില്‍ താന്‍ റെയ്ബാന്‍ ഗ്ലാസ് വച്ചത് പോലും എന്നും കാര്‍ത്തി പറഞ്ഞു. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇപ്പോള്‍ കാര്‍ത്തിയുടെ പുതിയ ചിത്രത്തിനായി.

Advertisement