ലൊക്കേഷനിൽ കൂടെ ഇരിക്കാൻ രജനി സാർ എന്നെ വിളിക്കുമായിരുന്നു, കലാകാരന്മാരെ അംഗീകരിക്കാൻ തമിഴരെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ: കുളപ്പുള്ളി ലീല

199

മലയാള സിനിമയിൽ വർഷങ്ങളായി സജീവ സാന്നിധ്യമായ നടിയാണ് കുളപ്പുള്ളി ലീല. നാടക രംഗത്ത് നിന്നും സിനിമയിലെത്തിയ താരം കൂടിയാണ് കുളപ്പിള്ളി ലീല. സ്വത സിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കുളപ്പുള്ളി ലീലയ്ക്ക് വേഗം സാധിച്ചിരുന്നു.

1998ൽ അയാൾ കഥയെഴുതുകയാണ് എന്ന മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രത്തിൽ കൂടിയാണ് ലീല സിനിമയിലേക്ക് എത്തിയത്. പിന്നീട് സൂത്രധാരൻ, കസ്തൂരിമാൻ, ബെസ്റ്റ് ആക്ടർ, താന്തോന്നി അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന ചിത്രത്തിലാണ് മലയാളത്തിനൽ അവസാനം അഭിനയിച്ചത്.

Advertisements

ചെറുതും വലുതമായ വേഷങ്ങളിലൂടെ സൂപ്പർതാര ചിത്രങ്ങളിൽ ഒടക്കം ഒട്ടുമിക്ക മലയാള സിനിമകളിലും കുളപ്പുളി ലീല സ്ഥിരം സാന്നിധ്യമാണ്. അമ്മയായും അമ്മായിയമ്മയായും കുശുമ്പി സ്ത്രീയായും വഴക്കാളി സ്ത്രീയായും ഒക്കെ മികച്ച പെർഫോമൻസ് ആണ് കുളപ്പുള്ളി ലീല കാഴ്ച വെയ്ക്കുന്നത്.

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുമുണ്ട്. തമിഴകത്തിന്റെ സ്റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രമായ അണ്ണാത്തയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് കുളപ്പുളളി ലീല ഇപ്പോൾ.

Also Read
തിയേറ്ററിൽ പോയി ഒരു സിനിമ കാണാതെ നമ്മുടെ ആഘോഷങ്ങളൊന്നും പൂർണമാവില്ല, അത് നമ്മുടെ കൾച്ചറിന്റെ കൂടി ഭാഗമാണ്: ആസിഫലി

അണ്ണാത്തയുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോൾ. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് കുളപ്പുളി ലീലയുടെ വെളിപ്പെടുത്തൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

അണ്ണാത്തെ എൻറെ ദേശീയ അവാർഡാണ്. വിജയിയുടേയും രജിനിസാറിന്റെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ചെറിയ ദളപതിയുടെ സെറ്റിൽ നിന്ന് വലിയ ദളപതിയുടെ സെറ്റിലേക്ക് അതിന് ശേഷം സുന്ദർ സിയുടെ അരമനൈ 3യിലും അഭിനയിച്ചുവെന്നൊക്കെ ആരൊക്കെ എഴുതി. അതോടുകൂടി മലയാള സിനിമ ലഭിക്കാതായി.

എന്റെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് ഒരേ സമയം രജിനി, വിജയ് പടം ചെയ്യാൻ കഴിഞ്ഞത്. ആദ്യം അണ്ണാത്തെ എന്റെ കൈയ്യിൽ നിന്ന് പോയ പടമാണ്. ഇളയദളപതി വിജയിയുടെ മാസ്റ്ററിന്റെ ഷൂട്ടിംഗ് ഷിമോഗയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് അണ്ണാത്തയിലേക്കുള്ള അവസരം വരുന്നത്. 45 ദിവസത്തേക്കായിരുന്നു മാസ്റ്ററിനായി കരാർ ഒപ്പിട്ടിരുന്നത്.

മരുത് പാട്ടി എന്നാണ് അവിടെ പലരും എന്നെ വിളിക്കാറുള്ളത്. മാസ്റ്റർ ഷൂട്ട് കാരണം അണ്ണാത്തെയിൽ രജിനിസാറിനൊപ്പം അഭിനയിക്കാൻ കഴിയുമോയെന്ന് സംശയമുണ്ടായിരുന്നു. ഗിരീഷ് എന്നൊരു പയ്യൻ എന്റെ ഡേറ്റ് എന്നാണ് എന്ന് പറഞ്ഞാൽ മതിയെന്നാണ് അപ്പോൾ എന്നോട് പറഞ്ഞത്. അങ്ങനെ അണ്ണാത്തെയിൽ എത്തി.

രജിനി സാറിനൊപ്പം മുത്തുവിലായിരുന്നു 26 വർഷങ്ങൾക്ക് മുമ്പ് ഞാൻ അഭിനയിച്ചത്. അന്ന് സാർ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. മലയാളത്തിൽ ഒരു മനുഷ്യന് എന്നെ വേണ്ട. മലയാളികൾക്ക് എന്നെ വേണ്ട. തമിഴിൽ പോയത് കൊണ്ട് ഭയങ്കര അഹങ്കാരമാണ്. കാശ് കൂടുതലാണ്. ലൊക്കേഷനിൽ പ്രശ്‌നമാണ് എന്നൊക്കെയാണ്.

എന്ത് പ്രശ്‌നമാണെന്ന് അറിയില്ല. ഇല്ലെങ്കിൽ ഒരു പ്രശ്‌നമുണ്ടാക്കാമായിരുന്നു. നമ്മൾക്ക് ഉള്ളിൽ പല പ്രശ്‌നങ്ങളും ഉണ്ടാകും മനസിൽ. എന്തിനാണ് ഇത് നാട്ടുകാരെ അറിയിക്കുന്നത്? ഞാൻ നിങ്ങളോട് എനിക്ക് വയ്യ, സുഖമില്ല, വീട്ടിൽ ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ അത് കേട്ട് അതേയോ ചേച്ചി, ശരിയെന്ന് പറയും.

എന്നിട്ട് തിരിഞ്ഞ് കുളപ്പുള്ള ലീല ഒരു പണിയുമില്ലാതെ തെണ്ടി ത്തിരിഞ്ഞ് നടക്കുകയാണെന്ന് പറയും. എന്തിനാണ് ഇത് കേൾപ്പിക്കുന്നത്. നമ്മൾക്ക് ഉണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി ഓക്കെ റെഡിയെന്ന് പറഞ്ഞ് റെഡിയാകും. പിന്നെ പറയും അവൾ ഭയങ്കര വാചാലതയാണെന്ന്. അത് പോട്ടെന്ന് വെക്കും. വിജയിക്കും രജനി സാറിനുമൊപ്പമുള്ള സിനിമ എനിക്ക് കിട്ടിയ നാഷണൽ അവാർഡാണ്.

Also Read
നാഷണൽ അവാർഡ് കിട്ടിയ ആ സിനിമ ചെയ്യാൻ എന്നെ സമീപിച്ചതായിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ: ആരാധകരെ ഞെട്ടിച്ച് ദുൽഖർ സൽമാന്റെ വെളിപ്പെടുത്തൽ

രജനിസാറിനും കീർത്തി സുരേഷിനുമൊപ്പം സീനുണ്ടായിരുന്നു. ഓരോ സീൻ കഴിയുമ്പോഴും സർ തംപ്‌സ് അപ്പ് കാണിക്കും. കലാകാരന്മാരെ അംഗീകരിക്കാൻ തമിഴരെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ. പ്രായമാവരെ ഭയങ്കര ബഹുമാനമാണ്. ലൊക്കേഷനിൽ സാറിന്റെ കൂടെ ഇരിക്കാൻ വിളിക്കുമായിരുന്നു. പക്ഷെ ഞാൻ പോവുമായിരുന്നില്ല.

ആരും സാറിന്റേ അരികിലേക്ക് പോകില്ല. ഒരു ദിവസം ഇങ്ങനെ ഇരിക്കുമ്പോൾ ഞാൻ സാറിനോട് പറഞ്ഞു, ഞാൻ നിങ്ങളുടെ കൂടെ മുത്തു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന്. അതിൽ നിങ്ങളെ ആൽമരത്തിൽ കെട്ടിയിടുന്നത് എന്റെ ചേട്ടനാണ്. അദ്ദേഹം വലിയ ഗുണ്ടയാണ് എന്ന്. ആ അത് നിങ്ങളായിരുന്നുവോ എന്ന് ചോദിച്ചു.

അതെ എന്ന് പറഞ്ഞപ്പോൾ അപ്പോൾ നിങ്ങൾക്ക് എത്ര വയസായെന്ന് സാർ ചോദിച്ചു. ഇത് കേട്ടതും സെറ്റിലുള്ളവരൊക്കെ പൊട്ടിച്ചിരിയായി. ലാസ്റ്റ് സീൻ കഴിഞ്ഞ് പോകാൻ നേരം സർ ശിവയോട് നന്നായി ചെയ്തിട്ടുണ്ടെന്നും നല്ല ആർട്ടിസ്റ്റ് ആണെന്നും പറയണമെന്നും ശിവ സാറിനോട് പറഞ്ഞിട്ട് പോയി. സർ തന്നെ നേരത്തെ നന്നായിരുന്നുവെന്ന് പറഞ്ഞിട്ടാണ് പോയത്.

Advertisement