ഞാനും റെഡി, അവരും റെഡി: വിജയ് ചിത്രത്തെകുറിച്ച് നിർണായക വെളിപ്പെടുത്തലുമായി ഷങ്കർ

27

ഷങ്കറും ദളപതി വിജയിയും തമിഴിലെ ഏറ്റവും തിരക്കുള്ള സംവിധായകനും നടനുമാണ് യഥാക്രമം. ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രത്തിനായുള്ള കട്ടവെയിറ്റിങ് ആരാധകർ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.

നേരത്തെ ഇവർ നൻപൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഒന്നിച്ചു എങ്കിലും ഇരുവരുടെയും സ്ഥിരം ശൈലിയിൽ ഉള്ള ചിത്രം ആയിരുന്നില്ല അത്. അതിനാൽ തന്നെ ശങ്കറിന്റെ എല്ലാ ബ്രഹ്മാണ്ഡ കഴിവുകളും ദളപതിയുടെ മാനറിസങ്ങളിലേക്ക് ചേർത്തുവെച്ച് കൊണ്ടുള്ള ചിത്രത്തിനായി ആരാധകരും സിനിമാ ആസ്വാദകരും കാത്തിരിക്കുകയാണ്.

Advertisements

ഇത്തരത്തിൽ ഒരു ചിത്രം അടുത്തു തന്നെ സംഭവിക്കാൻ സാധ്യത ഉണ്ട് എന്നാണ് സംവിധായകൻ ഷങ്കർ ഇന്ന് വ്യക്തമാക്കിയത്. ഞാനും റെഡി, അവരും റെഡി. എപ്പോൾ വേണം എങ്കിലും അത് സംഭവിക്കാം. എന്നായിരുന്നു ഷങ്കർ വിജയ് കൂട്ടുകെട്ടിൽ ഒരു ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ശങ്കർ നൽകിയ ഉത്തരം.

ബിഹൈൻഡ്വുഡ്സ് എന്ന ഓൺലൈൻ മാധ്യമം സംഘടിപ്പിച്ച ഫിലിം അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് വലിയ കരഘോഷമാണ് സദസ്സിൽ നിന്നും ഉയർന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആണ് നിലവിൽ ദളപതി വിജയ് അഭിനയിച്ചു വരുന്നത്.

ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഈ മാസം കർണാടകയിൽ ആരംഭിക്കാൻ ഇരിക്കുകയാണ്. കമല ഹാസൻ നായകനാകുന്ന ഇന്ത്യൻ 2 എന്ന ചിത്രമാണ് ശങ്കർ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന് ശേഷം മാത്രമേ ഇരുവരുടെയും ഡേറ്റ് ലഭ്യമാകുകയുള്ളൂ.

എന്നിരുന്നാലും ശങ്കർ-വിജയ് കൂട്ടുകെട്ടിൽ ഒരു ചിത്രം വരുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ അണിയറയിൽ സജീവമാണ് എന്നതാണ് ശങ്കറിന്റെ പരസ്യ പ്രസ്താവന സൂചിപ്പിക്കുന്നത്. വിജയ് ഷങ്കർ ചിത്രം മുതൽവന്റെ രണ്ടാം ഭാഗം ആയിരിക്കുമെന്നും ചില റിപ്പോർട്ടുകൾ വന്നിരുന്നു.

മുതൽവനിൽ അർജുൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനാണ് രണ്ടാം ഭാഗത്തിലെ നായകനെന്നും ഈ വേഷമാണ് വിജയ് ചെയ്യുന്നതും കോടമ്പാക്കം റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.

Advertisement