സാഹചര്യമതായിരുന്നു, വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല: വെളിപ്പെടുത്തലുമായി മീരാ വാസുദേവ്

474

2005ൽ ബ്ലെസ്സി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ തന്മാത്രയിൽ നായികാ കഥാപാത്രം കൈകാര്യം ചെയ്ത നടിയാണ് മീരാ വാസുദേവ്. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളിൽ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരം മീരാ വാസുദേവിനായിരുന്നു.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അവർ തന്റെ അഭിനയവൈഭവം കാഴ്ചവച്ചിട്ടുണ്ട്. പതിനാല് മലയാള സിനിമയിലഭിനയിച്ച നടി ഭാര്യയായും അമ്മയായിട്ടുമെക്കെയാണ് മലയാളത്തിൽ ഏറെ സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. എന്നാൽ കുറച്ചുകാലം താരം അഭിനയത്തിൽനിന്നും വിട്ടുനിന്നിരുന്നു. മാധ്യമ പ്രവർത്തകനായിരുന്ന ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്ത ചക്കരമാവിൻകൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നത്.

Advertisements

താൻ ബോൾഡ് ആയിട്ടേ സംസാരിക്കൂ എന്നും വീട്ടുക്കാർ അങ്ങനെയാണ് തന്നെ വളർത്തിയത് എന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

സ്വന്തം നിലപാടിൽ ഉറച്ച് നിന്നാൽ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച് ഞാൻ ബോൾഡായി സംസാരിക്കും. വീട്ടുകാർ അങ്ങനെയാണെന്നെ വളർത്തിയത്. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ പ്രതികരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.

വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയിൽ ഗ്ലാമറസായി അഭിനയിക്കാൻ സമ്മതിച്ചതിനുശേഷം നിർബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം.

Advertisement