Home Entertainment Celebrities

അയാളെന്നെ റൂമിലേക്ക് ക്ഷണിച്ചു, അവിടെ വെച്ച് പ്രശ്‌നങ്ങൾ തീർക്കാമെന്ന് പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: പ്രമുഖ സംവിധായകന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി സായ് പ്രിയ

1108

തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച പുതുമുഖ നായികയാണ് സായ് പ്രിയ. മോഡലിങ്ങ് രംഗത്ത് നിന്നും ആണ് നടി സിനിമാ അഭിനയരംഗത്തേക്ക് എത്തിയത്. ഗോഡ്ഫാദറോ സിനിമാ പാരമ്പര്യത്തിന്റെ കുടുംബമഹിമയോ ഒന്നു ഇല്ലാതെ യാണ് സായ് പ്രിയ സിനിമ മേഖലയിൽ എത്തിയത്.

അതുകൊണ്ടു തന്നെ പല തരത്തിലുള്ള പ്രശ്നങ്ങൾ ആണ് നടിക്ക് നേരിടേണ്ടി വരുന്നത്. ഇപ്പോളിതാ അത്തരത്തിൽ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി. നേരത്തെയും നിരവധി പുതുമുഖ സിനിമാ താരങ്ങൾ ഇത്തരത്തിലുള്ള അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുമുണ്ട്.

Advertisements

സായ് പ്രിയ നായികയായി അഭിനയിച്ച ചിത്രം ആയിരുന്നു പാമ്പാട്ടം എന്ന തമിഴ് ചിത്രം. ഈ ചിത്ര ത്തിന്റെ സംവിധായകന് എതിരെ ആണ് നടി ആരോപണവുമായി എത്തിയിരിക്കുന്നത്. പാമ്പാട്ടം എന്ന ചിത്രത്തിൽ താനാണ് നായിക. എന്നാൽ സിനിമയിൽ അണിയറ പ്രവർത്തകരുടെ പേരുകൾ എഴുതി കാണിക്കുമ്പോൾ തന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല.

Also Read
പള്ളി ഇടവകക്കാർ ചേർന്ന് പിരിവിട്ടാണ് വീട് പണിത് നൽകിയത്, വല്ലപ്പോഴുംകല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയായിരുന്നു വരുമാനം: പഴയകാലം പറഞ്ഞ് നട മെറീന മൈക്കിൾ

ചെറിയ വേഷങ്ങൾ ചെയ്ത അഭിനേതാക്കളുടെ പേരുകൾ വരെ എഴുതി കാണിച്ചു. അത് മനസ്സിലായപ്പോൾ ട്രെയിലർ ലോഞ്ചിന് പോകുന്നില്ല എന്ന് തീരുമാനിക്കുക ആയിരുന്നു. പക്ഷേ തന്നെ സിനിമയുടെ കോ ഡയറക്ടർ വിളിച്ചു ചെല്ലാനം എന്ന് പറഞ്ഞു. ഒരു പരിഹാസ കഥാപാത്രം ആകാൻ തനിക്ക് താല്പര്യം ഇല്ലെന്നു പറഞ്ഞു.

തന്നെ സംവിധായകൻ തന്നെ ക്ഷണിച്ചാൽ മാത്രമേ വരികയുള്ളൂ എന്ന് വിളിച്ച ആളിനോട് പറഞ്ഞു. ഒടുവിൽ തന്നെ സംവിധായകൻ വിളിച്ചു. അപ്പോൾ തന്നെ അദ്ദേഹത്തിനോട് പറഞ്ഞു പരിഹസിച്ച് ഒരു മൂലയിൽ ഒതുക്കാൻ ആണ് ശ്രമമെങ്കിൽ ഒരിക്കലും വരില്ല എന്ന് അങ്ങനെ ഉണ്ടാകില്ല എന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.

എന്നാൽ ട്രൈലർ ലോഞ്ചിന് ചെന്നപ്പോഴും തന്നെ അവർ അവഗണിക്കുകയാണ് ചെയ്തത്. ഒടുവിൽ താൻ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് സ്റ്റേജിലേക്ക് വിളിച്ചത് പോലും. അവിടെ വച്ച് തന്റെ പേര് ഉൾപ്പെടുത്താതിനെ കുറിച്ചും അവഗണിച്ചതിനെ കുറിച്ചൊക്കെ പറഞ്ഞപ്പോൾ അവരുടെ ഭാഗത്തുനിന്നും മോശം പ്രതികരണമാണ് തനിക്ക് ഉണ്ടായതെന്ന് നടി പറയുന്നു.

തനിക്കുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞ് ഇറങ്ങിയപ്പോൾ ഇതൊന്നും ഇവിടെ വച്ച് സംസാരിക്കേണ്ട വിഷയം അല്ല എന്നും മുറിയെടുത്ത് സംസാരിച്ച് തീർക്കാം എന്നുമാണ് പറഞ്ഞത്. അദ്ദേഹം എന്തുകൊണ്ടാണ് അപ്പോൾ അത്തരം ഒരു വാചകം അവിടെ പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിച്ചാണ് അപ്പോൾ പ്രതികരിക്കാതെ ഇരുന്നതെന്ന് നടി പറയുന്നു.

Also Read
രണ്ട് പേർ താങ്ങിപ്പിടിച്ചത് കൊണ്ട് മിയയുടെ ദേഹത്ത് ഞാൻ വീണില്ല; അനുഭവം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

Advertisement