പള്ളി ഇടവകക്കാർ ചേർന്ന് പിരിവിട്ടാണ് വീട് പണിത് നൽകിയത്, വല്ലപ്പോഴുംകല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയായിരുന്നു വരുമാനം: പഴയകാലം പറഞ്ഞ് നട മെറീന മൈക്കിൾ

120

ഒരു പിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധേയ ആയി മാറിയ നടിയാണ് മെറീന മൈക്കിൾ കുരുശിങ്കൽ. മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിയ താരം പിന്നീട് നിരവധി ആരാധകരെ ആണ് നേടിയെടുത്തത്.

മോഡലിംഗ് രംഗത്ത് നിന്നുമാണ് മെറീന മൈക്കിൾ സിനിമാ അഭിനയ രംഗത്ത എത്തിയത്. മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്ത വായ് മൂടി പേസുവോം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലെ മെറീനയുടെ തുടക്കം. നാദിർഷ ഒരുക്കിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ കാമുകി വേഷത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

Advertisements

കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനി ആയ മെറീന മൈക്കിൾ ന്യൂ ജെനറേഷൻ സിനിമകളിലെല്ലാം സ്ഥിര സാന്നിദ്ധ്യമായ നടി കൂടിയാണ്. അതേ സമയം തന്റെ ജീവിതത്തിൽ നിരവധി കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അഭിമുഖീകരിച്ചാണ് മെറീന വളർന്നു വന്നത്. പലവിധ പ്രശ്‌നങ്ങളും ഉള്ള ഒരു കുടുംബത്തിൽ ആണ് താൻ ജനിച്ചതെന്നാണ് മെറീന പറയുന്നത്.

Also Read
മമ്മൂക്കയ്ക്ക് മാത്രമേ അത് ചെയ്യാൻ സാധിക്കു എന്ന് രഞ്ജിത്ത്, എനിക്കൊരു ബെഞ്ച്മാർക്ക് സിനിമ ആയിരിക്കും എന്ന് മെഗാസ്റ്റാർ, സൂപ്പർ ക്ലാസ്സിക് സിനിമയെ കുറിച്ച് വെളിപ്പെടുത്തൽ

മെറീനയുടെ അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു. അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും ആണ്. രണ്ടുപേരുടെയും കുടുംബത്തിന് സാമ്പത്തികമായി യാതൊരു ബാക്ക് ഗ്രൗണ്ടും ഇല്ലായിരുന്നു. മെറീന ജനിച്ചതും വളർന്നതും കോഴിക്കോടാണ്.

തന്റെ വീട് കത്തി നശിച്ചു പോയെന്നും പിന്നീട് പള്ളി ഇടവകക്കാർ ചേർന്ന് പിരിവിട്ടാണ് വീട് പണിത് നൽകിയതെന്നും മെറീന പറയുന്നു. മെറീനയുടെ അമ്മയ്ക്ക് തയ്യൽ ആയിരുന്നു ജോലി. തന്റെ പത്താം ക്ലാസ് വരെ സ്ഥിരമായി താൻ കാണുന്ന ഒരു കാഴ്ച ഉറങ്ങാൻ പോകുമ്പോൾ അമ്മ തയ്ച്ചു കൊണ്ടിരിക്കുന്നതാണ്.

അച്ഛൻ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു. ഒരു പ്രായം വരെ ഒരിക്കലും തനിക്ക് പിതാവിനെ കാണാൻ പോലും ക ഴിയു മായിരുന്നില്ല എന്നും മെറീന പറയുന്നു. താൻ പത്താം ക്ലാസ് കഴിഞ്ഞ സമയം അച്ഛന്റെ ഒപ്പം ഉണ്ടായിരുന്ന ഒരാൾ മരണപ്പെട്ടു. അതിൽ അദ്ദേഹം വല്ലാത്ത ഡിപ്രഷനിൽ ആയി. ജോലിക്ക് പോലും പോകാതെ വീട്ടിലിരിപ്പായി.

അന്ന് അച്ഛന്റെ രണ്ടു സഹോദരിമാരും ഒപ്പം ഉണ്ടായിരുന്നു. അവരുടെ കാര്യങ്ങൾ കൂടി നോക്കേണ്ട ഉത്തരവാദിത്വം വന്നു. ശരിക്കും അന്നൊന്നും തനിക്ക് ആ ബുദ്ധിമുട്ടുകൾ മനസ്സിലായിരുന്നില്ലെന്നു മെറീന പറയുന്നു. പിന്നീട് പള്ളിയുടെ ക്വയറിൽ പാട്ട് പാടാൻ തുടങ്ങി അങ്ങനെ ചെറിയതോതിൽ ഒരു വരുമാനം കിട്ടി.

അച്ഛൻ മാനസികമായി തളർന്ന് ജോലിക്ക് പോകാതായപ്പോൾ അമ്മ വല്ലാതെ സ്ട്രഗിൾ ചെയ്തിരുന്നു. പട്ടിണയാണെങ്കിലും ചൂടുവെള്ളം കാച്ചി മറ്റുള്ളവരെ കാര്യങ്ങൾ അറിയിക്കാത്ത ആളായിരുന്നു അമ്മ. അതിന് ശേഷമാണ് ഓർക്കസ്ട്രയിൽ പാടാൻ തുടങ്ങിയത്. ലേറ്റ് നൈറ്റ് പ്രോഗ്രാമുകൾ കഴിഞ്ഞ് വരുമ്പോൾ നാട്ടുകാർക്ക് തങ്ങളോടുള്ള സമീപനം വളരെ മോശം ആയിരുന്നു.

സുഹൃത്ത് വിളിച്ച് നിർബന്ധിച്ചപ്പോഴാണ് മോഡലിങ് ചെയ്യാൻ തുടങ്ങിയത്. അങ്ങനെ മിസ് മലബാർ എന്ന കോംപറ്റീഷനിൽ പങ്കെടുത്തു. അങ്ങനെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയെന്നാണ് മെറീന പറയുന്നത്. മിക്ക ദിവസങ്ങളിലും രാത്രി താനും അച്ഛനും ഒരുമിച്ചാണ് പരിപാടിക്ക് പോയിട്ട് വരാറുള്ളത്. ഇന്ന് ജീവിത നിലവാരം കുറെയൊക്കെ മെച്ചപ്പെട്ടുവെന്നും സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും മെറീന പറയുന്നു.

പതിനഞ്ചു വയസ്സ് മുതൽ ഓർക്കസ്ട്രയിൽ പാടാൻ തുടങ്ങി, കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളിൽ കൊടുക്കുമ്പോൾ കടുത്ത ദാരിദ്ര്യാവസ്ഥയിൽ തിളങ്ങുന്ന ആ കണ്ണുകൾ എനിക്ക് പ്രചോദനമായെന്നും മുമ്പ് ഒരിക്കൽ മെറീന പറഞ്ഞിരുന്നു.

ഞാൻ എവിടെ നിന്ന് തുടങ്ങി, എന്തായിരുന്നു എന്നതിന്റെ സ്മരണയുണ്ടാവുക എന്നത് മാത്രമാണ് ഞാൻ മഹത്തായി കരുതുന്ന കാര്യം. പ്രവർത്തിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ആത്മാർത്ഥമായിരിക്കുക എന്നതാണ് താൻ ജീവിതത്തിൽ പുലർത്തുന്ന പ്രധാന ശൈലി. ഒരു കലാകാരിയായി അംഗീകരിക്കപ്പെട്ടത് എന്റെ ദിനങ്ങളെ നിറമുള്ളത് ആക്കിയെന്നും മെറീന പറഞ്ഞു.

ഓർക്കുട്ടിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ നിന്നാണ് താരത്തിന് മോഡലിംഗ് രംഗത്തേക്കുള്ള അവസരം ലഭിക്കുന്നത്. ഇപ്പോൾ പതിനെട്ടിൽ അധികം സിനിമകൾ പൂർത്തിയാക്കുന്നു. ഒരുപാട് നേട്ടങ്ങൾ ഒന്നും ഇല്ല, പക്ഷെ, ആരോടും ചോദിക്കാതെ ഭക്ഷണം കഴിക്കാൻ, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാൻ, അമ്മക്കിഷ്ടമുള്ള ആഭരണം വാങ്ങാനുള്ള കെൽപ് തനിക്കിപ്പോഴുണ്ടെന്ന് മെറിന പറയുന്നു.

Also Read
നടൻ ആരാണെന്ന് നോക്കിയാണ് ആളുകൾ സിനിമയ്ക്ക് കേറുന്നത് അല്ലാതെ നിടമാരെ നോക്കിയല്ല, ആ ചിന്താഗതി മാറണം: തുറന്നു പറഞ്ഞ് സ്വാസിക

Advertisement