വാക്ക് പാലിച്ച് അവസരം തന്നു, പ്രതിഫലം മോഹിയ്ക്കാതെ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം പണവും അയച്ചു തന്നു, മനുഷ്യത്വമുള്ള നന്മയുള്ള കലാകാരൻ; ഉണ്ണി മുകുന്ദനെ പിന്തുണച്ച് അനീഷ് രവി

343

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഒരു വാർത്തയാണ് ഉണ്ണ മുകുന്ദൻ നായകനായി എത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഈ ചിത്രത്തിൽ അഭിനയിച്ച താനടക്കമുള്ളവരെ പ്രതിഫലം തരാതെ സിനിമയുടെ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ പറ്റിച്ചു എന്ന ആരോപണവുമായി നടൻ ബാല രംഗത്ത് എത്തിയിരുന്നു.

ഇതിന് മറുപടിയുമായി ഉണ്ണി മുകുന്ദനും എത്തിതോടെ സംഗതി ചൂടുപിടിക്കുകയായിരുന്നു. എന്നാൽ ബാല നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണങ്ങളുമായി നിരവധി പേരാണ് ഇപ്പോഴൾ രംഗത്ത് എത്തുന്നത്. സിനിമയിൽ അഭിനയിച്ചതിന് തനിക്കും മറ്റ് പല പ്രവർത്തകർക്കും ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നാണ് ബാല ആരോപിച്ചത്.

Advertisements

തുടർന്ന് ബാലയുടെ പ്രസ്താവന തള്ളിക്കൊണ്ട് ഉണ്ണി മുകുന്ദൻ അടക്കമുള്ള ചിത്രത്തിലെ അണിയറ പ്രവർത്തകരും അഭിനേതാക്കളും രംഗത്തെത്തി. ഇപ്പോൾ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയ നടൻ അനീഷ് രവി, ഉണ്ണി മുകുന്ദനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

Also Read
ഞാന്‍ സ്വയം പഠിപ്പിക്കുന്ന ടീച്ചറാണ്; ജീവിതത്തില്‍ ആരുടേും ടീച്ചറാകാന്‍ താല്‍പര്യമില്ല; തുറന്നടിച്ച് അമല പോള്‍

സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു അനീഷ് രവിയുടെ പ്രതികരണം. മനുഷ്യത്വമുള്ള നന്മയുള്ള ഒരു കലാകാരനാണ് ഉണ്ണി മുകുന്ദൻ എന്നാണ് അനീഷ് രവി പറയുന്നത്. പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് തനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം തരികയും പ്രതിഫലം മോഹിയ്ക്കാതെ വന്ന തന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം പണം അയച്ചു തരികയും ചെയ്തു.

തനിക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോൾ ചിരി മായാതെ അതും ഒരു എക്സ്പീരിയൻസ് ആണ് എന്നാണ് ഉണ്ണി മുകുന്ദൻ എന്ന സുഹൃത്ത് പറഞ്ഞത് എന്നും അനീഷ് രവി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

അനീഷ് രവിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പഴയതൊന്നും മറക്കാത്ത മനുഷ്യത്വമുള്ള നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങൾ ഒരുമിച്ചു ചിലവിടാൻ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് ഞാനിന്ന്. സിനിമയുടെ ലൊക്കേഷനിലാണെങ്കിലും അത് കഴിഞ്ഞുള്ള പ്രെമോഷന്റെ സമയത്തുമൊക്കെ ഒപ്പമുള്ളവരെ ചേർത്ത് നിർത്താനുള്ള ആ മനസ്സ് അനുകരണീയം തന്നെയാണ്.

പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിയ്ക്കൊരു അവസരം തരികയും, സിനിമ അഭിനയിച്ചു മടങ്ങുമ്പോൾ പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നു.

മടക്കയാത്രയിൽ ഞാനും ഹരീഷ് ഏട്ടനും (ഹരീഷ് പേങ്ങൻ )പൊള്ളാച്ചി രാജു ചേട്ടനും ഒരേ കാറിലായിരുന്നു ഞങ്ങൾ മൂന്നുപേർക്കും ഏതാണ്ട് ഒരേ സമയത്തതാണ് ക്യാഷ് വന്നതിന്റെ മെസ്സേജും വന്നത്. പിന്നെന്താണ് ഈ കേൾക്കുന്നതെന്ന് ചോദിച്ചാൽ അറിയില്ല.

ഒന്ന് കൂടി, തനിയ്ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോൾ ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദൻ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്സ്പീരിയൻസ് ആണ് എന്നാണ്. ചുരുങ്ങിയ നാൾ കൊണ്ട് താൻ സ്വപ്നം കണ്ട ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടാൻ ഒരുവന് കഴിഞ്ഞു എങ്കിൽ അത് അശ്രാന്ത പരിശ്രമത്തിന്റെ ഫലം തന്നെ ആണ്.

അത് അത്ര പെട്ടെന്ന് ഒരാൾക്കും മറച്ചു പിടിയ്ക്കാനാവില്ല കാരണം നമ്മൾ ചെയ്യുന്ന നന്മ നമ്മെ തേടി വരും. എന്നാണ് അനീഷ് രവി ഫേസ്ബുക്കിൽ കുറിച്ചത്.

Also Read
എനിക്ക് പെണ്‍ സുഹൃത്തുക്കളെക്കാള്‍ കൂടുതലുള്ളത് ആണ്‍ സുഹൃത്തുക്കള്‍; അവരെ പെണ്‍കുട്ടികളേക്കാള്‍ വിശ്വസിക്കാം; കാരണം പറഞ്ഞ് അങ്കിത

Advertisement