എനിക്ക് പെണ്‍ സുഹൃത്തുക്കളെക്കാള്‍ കൂടുതലുള്ളത് ആണ്‍ സുഹൃത്തുക്കള്‍; അവരെ പെണ്‍കുട്ടികളേക്കാള്‍ വിശ്വസിക്കാം; കാരണം പറഞ്ഞ് അങ്കിത

206

മലയാളം മിനിസ്‌ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് പാടാത്ത പൈങ്കിളി സീരിയല്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഈ സീരിയല്‍ ചുരുങ്ങിയ നാള്‍ കൊണ്ടാണ് മികച്ച പ്രേക്ഷക പ്രശംസ നേടിയെടുത്തത്.

ഈ പരമ്പരയിലെ അഭിനേതാക്കളുടെ അഭിനയത്തിനും മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഒരു വീട്ടിലെ വേലക്കാരിയായ കണ്മണി എന്ന പെണ്‍കുട്ടി ആ വീട്ടിലെ മൂത്ത മകനെ കല്യാണം കഴിക്കേണ്ടി വരുന്നതും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് പാടാത്ത പൈങ്കിളി പറയുന്നത്. ആദ്യം ഒരു പോസിറ്റീവ് കഥാപാത്രമായിരുന്നു എങ്കിലും പിന്നീട് അത് നെഗറ്റീവിലേക്ക് മാറുകയായിരുന്നു.

Advertisements

കണ്‍മണിയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളോടുള്ള കിട പിടിക്കലാണ് പാടാത്ത പൈങ്കിളി എന്ന സീരിയല്‍ മക്കളോട് രക്ഷിതാക്കള്‍ക്കുള്ള കരുണയും അവരോടുള്ള സ്‌നേഹമാണ് സീരിയല്‍ കാണിക്കുന്നത്. സൂപ്പര്‍ഹിറ്റ് പരമ്പരകളായിരുന്ന പരസ്പരം, ഓമനത്തിങ്കള്‍ പക്ഷി എന്ന ഈ സീരിയലുകള്‍ സംവിധാനം ചെയ്ത സുധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളിയും സംവിധാനം ചെയ്തിരിക്കുന്നത്. പാടാത്ത പൈങ്കിളിയിലെ പ്രധാനകഥാപാത്രമായ ദേവ എന്ന നായകനെ അവതരിപ്പിക്കുന്നത് സൂരജ് സണ്‍ എന്ന പുതുമുഖ താരമാണ്.

ALSO READ- ഞാന്‍ സ്വയം പഠിപ്പിക്കുന്ന ടീച്ചറാണ്; ജീവിതത്തില്‍ ആരുടേും ടീച്ചറാകാന്‍ താല്‍പര്യമില്ല; തുറന്നടിച്ച് അമല പോള്‍

ദേവയുടെ വിവാഹം നിശ്ചയിച്ചിരുന്ന മധുരിമ എന്ന പെണ്‍കുട്ടിയായി പരമ്പരയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അങ്കിത വിനോദ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത അനുരാഗം എന്ന സീരിയലില്‍ അഭിനയിച്ച അങ്കിതയെ പ്രേക്ഷകര്‍ ആരും മറക്കാനിടയില്ല. കൂടാതെ, സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തകളും വീഡിയോകളും കാണുമ്പോള്‍ അതിന്റെ ദേഷ്യം തീര്‍ക്കാന്‍ താന്‍ തന്നെ അതിന്റെ താഴെ കമന്റ് ഇടാറുണ്ടെന്നാണ് അങ്കിത വെളിപ്പെടുത്തുന്നത്. തനിക്ക് ചെറുപ്പം മുതലേയുള്ള തന്റെ ആഗ്രഹമാണ് നടിയാകണമെന്നതും താരം പറഞ്ഞു. താന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലാവുകയും അത് ഡയറക്ടര്‍ കാണുകയും ചെയ്തതോടെയാണ് സീരിയലിലേക്ക് വിളിച്ചതെന്നും താരം പറയുന്നു.

ALSO READ- വിവാഹം കഴിഞ്ഞ് മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ സന്തോഷവാര്‍ത്ത തേടിയെത്തി; വിശേഷം പങ്കുവെച്ച് സ്‌നേഹ ശ്രീകുമാര്‍

അഭിനയത്തിന്റെ തുടക്കത്തില്‍ ലൊക്കേഷനില്‍ അച്ഛന്‍ ആയിരുന്നു കൂടെ വന്നിരുന്നത്. അച്ഛന്‍ ലാപ്‌ടോക്കെ എടുത്ത് ജോലി ചെയുന്നത് കാണുമ്പോള്‍ സങ്കടം തോന്നി പിന്നീട് മുതല്‍ താന്‍ ഒറ്റയ്ക്ക് വരാന്‍ തുടങ്ങുകയായിരുന്നു.

കൂടാതെ, പെണ്‍സുഹൃത്തുക്കളെക്കാള്‍ കൂടുതല്‍ ഉള്ളത് ആണ്‍ സുഹൃത്തുക്കള്‍ ആണെന്നും കാരണം അവരോട് എന്തും വിശ്വസിച്ച് പറയാമെന്നും താരം പറയുന്നുണ്ട്. നിലവില്‍ തനിക്ക് പ്രണയമില്ലെന്നും വിവാഹത്തെ കുറിച്ച് പല വ്യാജ വാര്‍ത്തകളും വന്നിരുന്നെന്നും പറയുകയാണ് താരം.

Advertisement