ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച എല്ലാ സിനിമകളും സൂപ്പർഹിറ്റുകൾ ആയിരുന്നു, അതുകൊണ്ടാണ് ദിലീപേട്ടൻ എന്നെ അങ്ങനെ വിളിക്കുന്നത്: നടി സജിത ബേട്ടി പറഞ്ഞത് കേട്ടോ

527

മലയാളം ടെലിവിഷൻ രംഗത്ത് ഒരു കാലത്തു നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു സജിത ബേട്ടി. സൂപ്പർ ഹിറ്റായ നിരവധി സീരിയലുകളിൽ വേഷമിടുമ്പോൾ തന്നെ സിനിമകളിലും സജിത ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു. നായികയായും വില്ലത്തിയായും എല്ലാം സീരിയലുകളിൽ തിളങ്ങിയിട്ടുള്ള സജിത ബേട്ടി പക്ഷേ സിനിമകളിൽ കൂടുതലും സഹനടി വേഷങ്ങളിൽ ആണ് എത്തിയിട്ടുള്ളത്.

ബാല താരമായി ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരം പിന്നീട് മിനിസ്‌ക്രീനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുക ആയിരുന്നു. നിരവധി ചിത്രങ്ങളിൽ ബാലതാരമായി സജിത പേട്ടി തിളങ്ങിയിട്ടുണ്ട്. കുട്ടി ആയിരിക്കുമ്പോൾ മുതൽ തന്നെ മികച്ച അഭിനയ മികവാണ് താരം കാഴ്ച വച്ചത്.

Advertisements

കുട്ടിത്തം തുളുമ്പുന്ന മുഖവും, നിഷ്‌കളങ്കമായ വിടർന്ന കണ്ണുകളും ഉള്ള താരം പിന്നീടിങ്ങോട്ട് സിനിമകളിൽ മാത്രമല്ല സീരിയലു കളിലും തിളങ്ങാൻ കാരണമായി. ഇപ്പോൾ വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ് നടി.

Also Read
വാക്ക് പാലിച്ച് അവസരം തന്നും പ്രതിഫലം മോഹിയ്ക്കാതെ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം പണവും അയച്ചു തന്നു, മനുഷ്യത്വമുള്ള നന്മയുള്ള കലാകാരൻ; ഉണ്ണി മുകുന്ദനെ പിന്തുണച്ച് അനീഷ് രവി

അതേ സമയം താരം നേരത്തെ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ അഭിനയ ജീവിതം തുടങ്ങിയിട്ട് എത്ര വർഷമായി എന്ന് കൃത്യമായി ഓർമയില്ല. തന്റെ പ്രായം പറയാനുള്ള മടി കൊണ്ടല്ല ഇതുവരെയും അങ്ങനെ ചിന്തിച്ചിട്ടില്ല.

സിനിമയിൽ ബാലതാരമായാണ് തുടക്കം കുറിച്ചു. ഇത്രയും കാലത്തിനുള്ളിൽ അറുപതിൽ കൂടുതൽ സിനിമകൾ ചെയ്തു. ദിലീപേട്ടൻ എന്നെ ലക്കി സ്റ്റാർ എന്നാണ് വിളിക്കാറുള്ളത്. അതിനുള്ള കാരണം ദിലീപേട്ടന്റെ കൂടെ ഞാൻ അഭിനയിച്ച എല്ലാ സിനിമകളും വലിയ ഹിറ്റായിരുന്നു.

മിസ്റ്റർ ആൻഡ് മിസിസ്സ് എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ ധാരാളം ചെയ്തു. അതുകൊണ്ട് തന്നെ അഭിനയത്തിന് കൃത്യമായ ഒരു സെലക്ഷൻ ഉണ്ടായിരുന്നില്ല. നായികയായി അഭിനയിക്കാനും സാധിച്ചില്ല.

ബാലതാരമായും സഹനടിയായും നായികയായും വില്ലത്തിയായും ഒക്കെയാണ് അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ച സീരിയലുകളിൽ കാവ്യാഞ്ജലി, അമ്മക്കിളി, ആലിപ്പഴം ഒക്കെ വലിയ അക്കാലത്തെ വലിയ ഹിറ്റുകൾ ആയിരുന്നു.എനിക്ക് സീരിയലിൽ എക്കാലവും വലിയ താര പദവി ലഭിച്ചിട്ടുണ്ട്.

ഗർഭിണി ആയിരുന്നപ്പോഴാണ് സീത ചെയ്തത്. പിന്നീട് കുടുംബ ജീവിതത്തിനു വേണ്ടി മാറി നിൽക്കുക ആയിരുന്നു. എന്നാൽ പോലും ഉദ്ഘാടനങ്ങൾക്കും മറ്റു പരിപാടികൾക്കും മൊക്കെ പങ്കെടുക്കുന്നുണ്ട്. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഞങ്ങളുടേത്. നല്ല ഭർത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാൻ കരുതുന്നു എന്നും സജിത ബേട്ടി പറയുന്നു.

Also Read
എനിക്ക് പെണ്‍ സുഹൃത്തുക്കളെക്കാള്‍ കൂടുതലുള്ളത് ആണ്‍ സുഹൃത്തുക്കള്‍; അവരെ പെണ്‍കുട്ടികളേക്കാള്‍ വിശ്വസിക്കാം; കാരണം പറഞ്ഞ് അങ്കിത

Advertisement