വ്യക്തി ബന്ധങ്ങളേയും സുഹൃത്ത് ബന്ധങ്ങളേയും ഒരുപാട് സൂക്ഷിച്ച് കൊണ്ടുനടക്കും, പിന്നിൽ നിന്ന് കുത്തില്ല: മമ്മൂട്ടിയെ കുറിച്ച് മല്ലികാ സുകുമാരൻ

389

മലയാള സിനിമയിൽ കാരിരുമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിളങ്ങിനിന്നിരുന്ന ആദ്യകാല സൂപ്പർതാരം സുകുമാരൻ. അന്തരിച്ച ഈ നടന്റെ കുടുംബം ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ്. ഭാര്യ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്.

മക്കൾ 2 പേരും സിനിമയിൽ സൂപ്പർ താരങ്ങളായി വിലസുമ്പോൾ മല്ലികാ സിനിമകൾക്ക് പുറമ് സീരിയലുകളുിലും ശക്തമായ സാന്നിധ്യമാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Advertisements

തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് മല്ലിക സുകുമാരൻ മുമ്പ് ഒരിക്കൽ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറൽ ആയി മാറുന്നത്.

Also Read
മമ്മൂട്ടി അവതരിപ്പിച്ചതില്‍ ഗാംഭീര്യം ഉണ്ട്, ലാല്‍ അങ്ങനെ അല്ല; ലാല്‍ ചെയ്യുന്നതിനേക്കാളും മമ്മൂട്ടി ചെയ്തതാണ് തൃപ്തി ആയതെന്ന് വെളിപ്പെടുത്തി സിബി മലയില്‍

ബന്ധത്തിന്റെ ആഴം മനസിലാക്കി തന്ന വ്യക്തിയാണ് മമ്മൂട്ടി എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. മമ്മൂട്ടി എന്ന കലാകാരനെ ഒരു സിനിമാ നടനിലും ഉപരിയായിട്ട് ഒരു സുഹൃത്ത് ബന്ധത്തിന്റെ ആഴം മനസിലാക്കി തന്നിട്ടുള്ള വ്യക്തിയാണ് എന്നാണ് എന്റെ സുകുവേട്ടൻ പറഞ്ഞ് തന്ന അറിവ് വെച്ച് ഞാൻ മനസിലാക്കിയിട്ടുള്ളത്.

ഞാൻ മമ്മൂട്ടിയെ അധികം പോയി കാണാറോ ഉപദ്രവിക്കാറോ ഒന്നും ഇല്ല. പക്ഷെ വളരെ ചെറുപ്പ കാലം മുതൽ സിനിമയിൽ വന്ന കാലം മുതൽ എനിക്ക് മമ്മൂട്ടിയെ വളരെ അടുത്തറിയാം. സുകുവേട്ടനും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച സ്‌ഫോടനം എന്ന സിനിമയുടെ ആലപ്പുഴയിലെ സെറ്റിൽ ഞാനും പോയിരുന്നു. അന്ന് ഇന്ദ്രജിത്ത് കൈക്കുഞ്ഞ് ആയിരുന്നു.

അധികം സംസാരിക്കാത്ത വ്യക്തിയാണ് കുറച്ച് ജാഡയാണ് അഹങ്കാരിയാണ് ധിക്കാരിയാണ് എന്നൊക്കെ എന്നാൽ അങ്ങനെയല്ല. അധികം സംസാരിച്ചിട്ട് പിന്നീട് പിന്നിൽ നിന്നും കുത്തുന്നവരെക്കാൾ എത്രയോ ഭേദമാണ്. അധികം സംസാരിക്കാതെ ആത്മാർഥമായി സ്‌നേഹിക്കുന്നവർ. പല സന്ദർഭങ്ങളിലും എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്.

മമ്മൂട്ടി എന്ന് പറയുന്ന നടൻ ഉള്ളിൽ വ്യക്തി ബന്ധങ്ങളേയും സുഹൃത്ത് ബന്ധങ്ങളേയും ഒരുപാട് സൂക്ഷിച്ച് കൊണ്ടുനടക്കുന്ന വ്യക്തിയാണെന്നും മല്ലികാ സുകുമാരൻ പറയുന്നു.

Also Read
വാക്ക് പാലിച്ച് അവസരം തന്നു, പ്രതിഫലം മോഹിയ്ക്കാതെ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം പണവും അയച്ചു തന്നു, മനുഷ്യത്വമുള്ള നന്മയുള്ള കലാകാരൻ; ഉണ്ണി മുകുന്ദനെ പിന്തുണച്ച് അനീഷ് രവി

Advertisement