ഏറെ തലവേദനകൾ ഉണ്ടാക്കിയിട്ടും സായിപല്ലവിയെ തേടി ഇത്രയേറെ അവസരങ്ങൾ വരുന്നത് എന്തുകൊണ്ടാണ് എന്ന് അറിയാമോ, വെളിപ്പെടുത്തൽ

569

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമയായിരുന്നു പ്രേമം. ഈ ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരസുന്ദരിയാണ് സായ് പല്ലവി.

പ്രേമത്തിലെ മൂന്ന് നായികമാരിൽ ഒരാളായ മലർ മിസ്സായി എത്തി നടി തിളങ്ങുക ആയിരുന്നു. തന്റെ ആദ്യ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം കലി, അതിരൻ തുടങ്ങിയ വിരലിൽ എണ്ണാവുന്ന സിനിമകളിലെ മലയാളത്തിൽ സായ് പല്ലവി അഭിനയിച്ചിട്ടുള്ളു. മികച്ച നർത്തകി കൂടിയാണ് സായ് പല്ലവി.

Advertisements

ഇപ്പോൾ തെലുങ്കലും തമിഴിലും എല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടി കയ്യടി നേടി കൊണ്ടിരിക്കുകയാണ്.
താരം കൂടുതലും സിനിമകളിൽ എത്തുന്നത് തെലുങ്കിലാണ്. സ്ഥിരം തെലുങ്കിൽ കാണുന്ന കഥാപാത്രങ്ങൾക്ക് പകരം നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത എപ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ സായ് പല്ലവി ശ്രമിക്കാറുണ്ട്.

Also Read
ഞാന്‍ സ്വയം പഠിപ്പിക്കുന്ന ടീച്ചറാണ്; ജീവിതത്തില്‍ ആരുടേയും ടീച്ചറാകാന്‍ താല്‍പര്യമില്ല; തുറന്നടിച്ച് അമല പോൾ….

അതേ സമയം ലിപ് ലോക്ക് ചെയ്യില്ല, ഇന്റിമേറ്റ് സീനുകൾ ചെയ്യില്ല തുടങ്ങളിയ താരത്തിന്റെ ഡിമാന്റുകൾ സംവിധായകർക്കും നായകൻമാർക്കും എല്ലാം തലവേദന സൃഷ്ടിക്കുന്നത് ആണെങ്കിലും താരത്തെ തേടി എന്തുകൊണ്ടാണ് ഇത്രയേറെ കഥാപാത്രങ്ങൾ വരുന്നത് എന്നതിനെക്കുറിച്ച് നിർമ്മാതാക്കൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

താരം ഒരു സിനിമ കമ്മിറ്റി ചെയ്തു കഴിഞ്ഞാൽ അത് നിർമ്മാതാക്കൾക്ക് വളരെ സഹായക പ്രദം ആയിരിക്കും, കാരണം സിനിമയുടെ പ്രമോഷൻ ഘട്ടംവരെ സിനിമയ്‌ക്കൊപ്പം നിൽക്കാൻ സായ് പല്ലവി എപ്പോഴും ശ്രമിക്കാറുണ്ട്. പലപ്പോഴും പല താരങ്ങൾക്കും പ്രമോഷൻ ആവശ്യത്തിന് വരുമ്പോൾ പ്രത്യേകം പൈസ നൽകുകയും അവരുടെ കൂടെ വരുന്ന ആളുകൾക്ക് പണം നൽകേണ്ട ഘട്ടങ്ങൾ വരാറുണ്ട് എന്നാൽ സായ് പല്ലവിയെ കൊണ്ട് അങ്ങനെയൊരു ബുദ്ധിമുട്ട് ഇതുവരെ വന്നിട്ടില്ല എന്നാണ് അവർ പറയുന്നത്.

അതേ സമയം ആരാധകരെ അമ്പരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സായ് പല്ലവിയെ കുറിച്ച് പുറത്തു വരുന്നത്. എംബിബഎസ് പൂർത്തിയാക്കി ഡോക്ടർ ആയി മാറിയ താരം ഇനി അഭിനയം വിട്ട് സ്വന്തമായി ഒരു ഹോസ്പിറ്റൽ ആരംഭിക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ.

Also Read
ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച എല്ലാ സിനിമകളും സൂപ്പർഹിറ്റുകൾ ആയിരുന്നു, അതുകൊണ്ടാണ് ദിലീപേട്ടൻ എന്നെ അങ്ങനെ വിളിക്കുന്നത്: നടി സജിത ബേട്ടി പറഞ്ഞത് കേട്ടോ

Advertisement