നിവിൻ ചേട്ടൻ അടിപൊളിയാണ്, പണ്ടുതൊട്ടേ എനിക്ക് ചേട്ടനോട് ഒരു ആരാധനയുണ്ട്: തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

58

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി പ്രേക്ഷകരുടെ മനം കവർന്ന മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. അന്നുതൊട്ട് ഇന്നുവരെയും നിവിൻ പോളിയുടെ ആരാധകരുടെ എണ്ണത്തിൽ കുറവൊന്നുമുണ്ടായിട്ടില്ല.

പിന്നീട് നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിവിൻ പോളിക്ക് എല്ലാമേഖലകളിൽ നിന്നും ആരാധകരുണ്ട്. എന്നാൽ ചലച്ചിത്ര താരങ്ങൾക്കിടയിൽ നിന്നുതന്നെ നിവിൻപോളിയോട് തന്റെ ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളത്തി ഒരു പ്രമുഖ നടി ഇപ്പോൾ.

Advertisements

ചാക്കോച്ചന്റെ നായികയായി എത്തി പിന്നീട് ഒട്ടനവധി നാടൻ വേഷങ്ങൾ കൈകാര്യം ചെയ്തു മലയാളസിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായത്രി സുരേഷാണ് നിവിൻ പോളിയോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞിരിക്കുന്നത്. ഇരുവരും പങ്കെടുത്ത ഒരു ടെലിവിഷൻ പ്രോഗ്രാമിനിടെയാണ് ഗായത്രി നിവിനെ കുറിച്ച് വാചാലയായത്.

നിവിൻ ചേട്ടൻ അടിപൊളിയാണ്. പണ്ടുതൊട്ടേ നിവിൻ ചേട്ടനോട് എനിക്ക് ആരാധനയുണ്ട്. ഈ പരിപാടിയിലൂടെ ഞാനിന്ന് അത് തുറന്നു പറയുകയാണ്. ഷോട്ടുകൾ ഒക്കെ എടുക്കുമ്പോൾ നിവിൻ ചേട്ടൻ എന്നെ ഒരുപാട് ചിരിപ്പിക്കാൻ ശ്രമിക്കും.

അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും ഗായത്രി സുരേഷ് പറയുന്നു. ഒരു പൊട്ടിച്ചിരിയോടെ ആണ് നിവിൻ പോളി ഗായത്രിയുടെ ഈ കമന്റ് ഏറ്റെടുത്തത്. അഞ്ചാറ് ഷോട്ടുകൾ ആദ്യം തന്നെ തെറ്റും. പിന്നെ ചിരി തുടങ്ങി കഴിഞ്ഞാൽ പത്തിരുപത് ഷോട്ടുകൾ പിന്നെയും പോകും.

അങ്ങനെ സംഭവിച്ചു പോകുന്നതാണ്. അല്ലാതെ മനപ്പൂർവ്വം ചിരിപ്പിക്കുന്നതൊന്നുമല്ല എന്നും നിവിൻപോളി മറുപടിയായി പറയുന്നു. സിദ്ധാർത്ഥ് ശിവ ഒരുക്കിയ സഖാവ് എന്ന ചിത്രത്തിലാണ് ഗായത്രി സുരേഷ് നിവിൻപോളിയോടൊപ്പം അഭിനയിച്ചത്.

Advertisement