വിവാഹം എപ്പോഴെന്ന് വെളിപ്പെടുത്തി നമിതാ പ്രമോദ്, വിവാഹശേഷം അഭിനയിക്കല്ലെന്നും താരം

754

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ ബാലതാരമായിട്ടെത്തി പിന്നീട് വളരെ പെട്ടെന്ന് നായികയായി മാറിയ താരമാണ് നമിത പ്രമോദ്. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ അടക്കം നായികയായി പല സിനിമകളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ.

നമിതയുടെ വിവാഹവുമായി ബന്ധപ്പെട്ട് മുൻപ് പല വാർത്തകളും വന്നിരുന്നു. എന്നാൽ ഉടനെയൊന്നും താൻ വിവാഹിതയായി പോവില്ലെന്ന് പറയുകയാണ് നടിയിപ്പോൾ. മാത്രമല്ല വിവാഹം കഴിഞ്ഞാൽ പിന്നെ അഭിനയിക്കാൻ ഉണ്ടാവില്ലെന്ന് കൂടി നടി വെളിപ്പെടുത്തുന്നു.

Advertisements

ഉടനെ വിവാഹം ഉണ്ടാകില്ലെന്നാണ് നമിത പറയുന്നത്. ഒരു നാല് വർഷത്തിനുള്ളിൽ കല്യാണം ഉണ്ടാകും.
അച്ഛനും അമ്മയും വിവാഹ കാര്യം എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാൽ ഞാൻ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്.

അതെല്ലാം ചെയ്ത് സ്വസ്ഥമാകണം. ഏറെ സ്നേഹിക്കുന്ന സ്വപ്നം യാത്ര പോകണം എന്നതാണ്. ഒറ്റയ്ക്ക് യാത്ര പോകാറില്ല. വീട്ടുകാരോടൊപ്പം പോകണമെന്നാണ് ആഗ്രഹം. നടിയായതിന് ശേഷം സംഭവിച്ച മാറ്റങ്ങളിൽ ഒന്ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് താമസം മാറി എന്നതാണ്.

ആളുകളോട് സംസാരിക്കാനൊക്കെ പഠിച്ചു. ഒരുപാട് പേരെ പരിചയപ്പെട്ടു. ലൈഫ് സ്‌റ്റൈൽ തന്നെ മാറി. കുറേ പേരോട് ആശയവിനിമയം നടത്താറുണ്ട്. ചുറ്റുമുള്ളവരെ നിരീക്ഷിക്കും. അങ്ങനെ കുറേ വ്യത്യാസങ്ങൾ ജീവിതത്തിൽ വരുത്തി. നടി എന്നതിനെക്കാളും വ്യക്തിപരമായി ഞാൻ സംതൃപ്തയാണ്.

ഒരു കാര്യത്തെ കുറിച്ച് അധികം ചിന്തിക്കാറില്ല. ഇവിടെ വരെ എത്തിയതിന് നന്ദിയെന്ന് മാത്രമേ കരുതാറുള്ളു. സിനിമയില്ലാതായാൽ വേറെ ജോലി ചെയ്ത് ജീവിക്കുമെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നമിത പറയുന്നു. അന്യഭാഷയിൽ സംതൃപ്തി കിട്ടുന്ന സിനിമകളുണ്ടോന്ന് ചോദിച്ചാൽ കൃത്യമായി പറയാനാവില്ല.

`

പല ചിത്രങ്ങളും വാണിജ്യ വിജയം മാത്രം കണ്ടാണ് നിർമ്മിക്കുന്നത്. ആ ചിത്രങ്ങളിലൊന്നും നായികയ്ക്ക് പ്രധാന്യം ഉണ്ടാവണമെന്നില്ല. നല്ല കളർഫുൾ ചിത്രങ്ങളാണ് അവർ ഒരുക്കുന്നതെന്നും നമിത പ്രമോദ് പറയുന്നു.

Advertisement