ജോലിയുമായി ബന്ധപ്പെട്ട് എംജി ശ്രീകുമാറിന്റെ അടുത്ത് പോയതാണ് തനിക്ക് സിനിമയിലേക്കുളള വഴി തുറന്നത്: സൈജു കുറുപ്പ്

38

ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് സൈജു കുറുപ്പ്. പിന്നീട് നായകൻ, സഹനടൻ, വില്ലൻ, കോമഡി കഥാപാത്രങ്ങൾ എല്ലാം തന്നെ തനിക്ക് വഴങ്ങുമെന്ന് സൈജു കുറുപ്പ് തെളിയിക്കുകയും ചെയ്തു.

ട്രിവാൻഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള പടങ്ങൾ സൈജു കുറുപ്പിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ എംജി ശ്രീകുമാറിന്റെ അടുത്ത് പോയതാണ് തനിക്ക് സിനിമയിലേക്കുളള വഴി തുറന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

Advertisements

തന്റെ ജോലിയുടെ സെയിൽസിന്റെ ഭാഗമായി എംജി ശ്രീകുമാറിന്റെ അടുത്ത് പോയതാണ് എനിക്ക് സിനിമയിലേക്കുളള വഴി തുറന്നത്. മയൂഖം എന്ന സിനിമയിൽ അഭിനയിക്കും മുൻപേ എനിക്ക് ഓഫർ വന്നിരുന്നു. പക്ഷേ ജോലി വിട്ടു സിനിമ സ്വീകരിക്കാൻ അന്ന് മനസ് അനുവദിച്ചില്ല.

മാത്രമല്ല, വീട്ടിൽ നിന്നും പിന്തുണയില്ലായിരുന്നു. ഒന്ന് രണ്ട് സിനിമയിൽ അഭിനയിച്ചാൽ ഞാൻ ചെയ്യുന്ന ജോലിയുടെ സെയിൽസിന് ഗുണമാകും എന്ന ചിന്തയിലാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ഒരു സിനിമാ നടനായതുകൊണ്ട് അങ്ങനെ ചില ഗുണങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്.

ജയരാജ് സാറിന്റെ അശ്വാരൂഢനൊക്ക ചെയ്യുന്ന സമയത്ത് ഞാൻ ജോലിയിൽ നിന്ന് ഇടവേള എടുത്താണ് അഭിനയിക്കാൻ വന്നത്. ജോഷി സാർ ഉൾപ്പെടെയുളളവരോട് ചാൻസ് ചോദിച്ചിട്ടാണ് ഞാൻ വീണ്ടും വീണ്ടും സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്. അതേസമയം കഴിഞ്ഞ വർഷമാണ് കോമഡി റോളുകളിലും സൈജു കുറുപ്പ് പ്രേക്ഷകർക്ക് ഇടയിൽ സജീവയായത്.

ഹാസ്യത്തിന് പ്രാധാന്യമുളള റോളുകളിലാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഡ്രൈവിംഗ് ലൈസൻസ് പോലുളള സിനിമകളിൽ നടൻ അഭിനയിച്ചത്. ഇതിന് സൈജു കുറുപ്പിന് മികച്ച കോമേഡിയനുളള പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

Advertisement