വെറും ഷോ ആണവൻ, റോക്കി ഭായിയെ കുറിച്ച് രശ്മിക മന്ദാന പറഞ്ഞത് കേട്ടോ

116

കെജിഎഫ് എന്ന ബ്രഹ്മാണ്ട ചിത്രത്തിലൂടെ ഇന്ത്യയിൽ ഉടനീളം ആരാധകരെ സ്വന്തമാക്കിയ നടൻ യാഷ്
കന്നഡ സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരമാണ്. കെജിഎഫിന് മുൻപ് കന്നട സിനിമയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു താരമായിരുന്നു യാഷ്.

ഈ ചിത്രത്തിന് ശേഷം മാത്രമാണ് ഒരു പാൻ ഇന്ത്യൻ താരമായി യാഷ് വളർന്നത്. ഇപ്പോൾ കെജിഎഫ് രണ്ടാംഭാഗം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ടീസർ പുറത്തുവന്നത്.

Advertisements

ഗംഭീര വരവേൽപ്പാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് രശ്മിക മന്ദന. കന്നട സിനിമയിലൂടെ ആണ് അരങ്ങേറിയത് എങ്കിലും തെലുങ്കിലാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

രശ്മിക വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിച്ച സിനിമകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. ഗീതാഗോവിന്ദം എന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിലടക്കം വൻ വിജയമായി ഓടിയത് ആയിരുന്നു. ഇപ്പോൾ രശ്മിക പണ്ട് യാഷിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെ ആയിരുന്നു രശ്മിക ഇത്തരത്തിലൊരു പരാമർശം നടത്തിയത്.

കന്നട സിനിമയിലെ ഏറ്റവും വലിയ ഷോ ഓഫ് ആരാണ് എന്ന ചോദ്യത്തിന് ആയിരുന്നു രശ്മിക യാഷ് എന്ന് ഉത്തരം നൽകിയത്. രശ്മികയ്ക്ക് ആകട്ടെ യാഷിനെ നേരിട്ട് പരിചയം പോലും ഇല്ലായിരുന്നു. ഈ പരാമർശം താരം നടത്തിയതോടെ വലിയ രീതിയിൽ രശ്മികയ്ക്ക് എതിരെ വിമർശനം ഉയർന്നിരുന്നു.

യാഷ് ആരാധകർ താരത്തെ വിമർശനം കൊണ്ട് മൂടി. ഒടുവിൽ യാഷ് തന്നെ ഇടപെട്ട് കൊണ്ടാണ് പ്രശ്‌നം തീർത്തത്. സുൽത്താൻ ആണ് രശ്മിക മന്ദന അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. കാർത്തി ആണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. രശ്മികയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.

ഈവർഷം പൊങ്കലിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ പിന്നീട് കൊറോണ സാഹചര്യം കാരണം റിലീസ് നീട്ടിവെക്കുകയായിരുന്നു.

Advertisement