Home Entertainment

സ്ഥിരമായപ്പോൾ മടുപ്പ് തോന്നി, സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം പോലും അഭിനയിക്കാൻ ലഭിച്ച അവസരങ്ങൾ നിഷേധിച്ചതിനെ പറ്റി റോമ

168

നോട്ട്ബുക്ക്, ചോക്ലേറ്റ് തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടംനേടിയ നടിയാണ് റോമ. മലയാള സിനിമയിലെ മുൻനിര നായികമാരുടെ ശ്രേണിയിലേക്ക് ഉയരുന്നതിനിടെയാണ് താരം പൊടുന്നനെ സിനിമയിൽ നിന്നും അപ്രത്യക്ഷമായത്.

പൊതുവെ നായികമാർ വിവാഹം കഴിയുമ്പോഴാണ് സിനിമയിൽ നിന്നു വിട്ടു നിൽക്കാറുള്ളത് എന്നതിനാൽ റോമയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. പക്ഷെ മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ് തുടങ്ങി സൂപ്പർ താരങ്ങൾക്കൊപ്പം സിനിമയിൽ തിളങ്ങി നിന്നിരുന്ന റോമയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകർക്ക് സംശയമുണ്ടായിരുന്നു.

Advertisements

അതിനെല്ലാം മറുപടിയും റോമ തന്നെ നൽകിയിരുന്നു. അച്ചായത്തി, ഗ്ലാമർ കാമുകി വേഷങ്ങൾ തുടങ്ങിയവ ചെയ്ത് മടുത്തെന്നും ഒരേ കാറ്റഗറി വേഷങ്ങളാണ് തനിക്ക് സ്ഥിരമായി വന്നതെന്നും തുടർച്ചായി ഇത്തരം വേഷങ്ങൾ ചെയ്തപ്പോൾ മടുപ്പ് തോന്നിയെന്നും അത്‌കൊണ്ടാണ് സിനിമയിൽ നിന്നും മാറി നിൽക്കുന്നതെന്ന് താരം പറയുന്നു.

ഒരേ കാറ്റഗറിയിൽ ഉള്ള വേഷങ്ങൾ സ്ഥിരമായി ചെയ്തുകൊണ്ടിരുന്നപ്പോൾ മടുപ്പ് തോന്നിയെന്നും അത് കൊണ്ടാണ് ഒരു ഇടവേള എടുത്ത് സിനിമയിൽ നിന്നും മാറി നിന്നതെന്നുമാണ് ഒരു അഭിമുഖത്തിൽ റോമാ പറഞ്ഞത്. സൂപ്പർസ്റ്റാറുകൾക്കൊപ്പം പോലും അഭിനയിക്കാൻ ലഭിച്ച അവസരങ്ങൾ താൻ നിഷേധിച്ചുവെന്നും നല്ല കഥാപാത്രങ്ങൾ ലഭിക്കാഞ്ഞതിനാലാണ് അത്തരം അവസരങ്ങളോടെ നോ പറഞ്ഞതെന്നും താരം പറയന്നു.

അതേ സമയം നിശാ പാർട്ടിയിലും ഡാൻസ് ബാറിലും അടിച്ചു പൊളിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 2006 ൽ മലയാള സിനിമയിൽ എത്തിയ താരം 2012 വരെ സജീവ സാന്നിധ്യം ആയിരുന്നു. ശേഷം ഓരോ വർഷത്തെ ഇടവേളകൾ എടുത്തിട്ടാണ് രണ്ടു ചിത്രത്തിൽ കൂടി അഭിനയിച്ചത്.

പിന്നീട് കുറെ നാൾ താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വെള്ളേപ്പം എന്ന ചിത്രത്തിലൂടെ താരം വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുകയാണ്. അക്ഷയ് രാധ കൃഷ്ണൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന നവാഗത സംവിധായകാൻ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിൽ കൂടിയാണ് താരം തിരിച്ചെത്തുന്നത്.

2005 മുതൽ സിനിമയിൽ സജീവമായ താരം 2012 ഓടെ സിനിമകളിൽ നിന്ന് അപ്രത്യക്ഷം ആകുകയായിരുന്നു. നോട്ട്ബുക്ക്, ജൂലൈ 4, ചോക്ലറ്റ്, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരെയും ലഭിച്ചു.

Advertisement