സിനിമാക്കാർക്കും വിജയ് രക്ഷകൻ: കേരളത്തിലെ തിയറ്റർ വ്യവസായത്തെ രക്ഷപ്പെടുത്താൻ എത്തിയ ചിത്രമാണ് വിജയിയുടെ മാസ്റ്റർ എന്ന് നടൻ ദിലീപ്

39

തമിഴകത്തിന്റെ ദളപതി വിജയ് നായകനാകുന്ന ‘മാസ്റ്റർ’ കേരളത്തിലെ തിയറ്റർ വ്യവസായത്തെ രക്ഷപ്പെടുത്താൻ എത്തിയ ചിത്രമാണ് എന്ന് തിയറ്റർ ഉടമയും ഫിയോക് ചെയർമാനുമായ നടൻ ദിലീപ്. കേരളത്തിലെ എല്ലാം തിയറ്ററുകളിലും മാസ്റ്റർ പ്രദർശിപ്പിക്കുമെന്ന് ദിലീപ് വ്യക്തമാക്കി.

അൻപത് ശതമാനം മാത്രമാണ് ആളുകളെ കയറ്റാനാകൂ, പ്രദർശനത്തിന്റെ എണ്ണവും കുറവ്. എന്നാലും എല്ലാവരും കാത്തിരുന്നൊരു ചിത്രം തന്നെ തിയറ്ററുകളിൽ വരുന്നു. ഇത്രയും നാൾ നമ്മളൊക്കെ സങ്കടത്തിലായിരുന്നു. ഇനി ആഘോഷത്തിന്റെ കാലമാണെന്ന് ദിലീപ് പറഞ്ഞു.

Advertisements

കഴിഞ്ഞ മാർച്ച് 11ന് ആണു കേരളത്തിലെ തിയറ്ററുകൾ അടച്ചത്. മാത്രമല്ല നിർമാതാക്കളും തിയറ്റർ സംഘടനയും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾക്കും കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചതോടെ തിയറ്ററുകൾ തുറക്കാൻ വഴിയൊരുങ്ങുകയായിരുന്നു.

തിയേറ്ററുകൾ തുറക്കുന്നതോടെ മലയാള സിനിമാമേഖല പൂർണമായും സജീവമാവുകയാണ്. ഇന്നലെ മുഖ്യമന്ത്രിയുമായി സിനിമാസംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനം ഉണ്ടായത്.

നാളെ റിലീസ് ചെയ്യുന്ന മാസ്റ്റർ ആണ് ആദ്യ ചിത്രം. യാതൊരു നിബന്ധനകളുമില്ലാതെയാണ് എല്ലാ തിയേറ്ററുകളിലും മാസ്റ്റർ പ്രദർശിപ്പിക്കും എന്ന് വ്യക്തമാക്കി ഫിയോക് ചെയർമാനും നടനുമായ ദിലീപ്.

അതേസമയം, മോഹൻലാലിന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹം, മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ്, നിവിൻ പോളിയുടെ തുറമുഖം എന്നീ വമ്പൻ ചിത്രങ്ങളടക്കം 85 സിനിമകളാണ് റിലീസിന് കാത്തിരിക്കുന്നത്.

എന്നാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു ദൃശ്യം 2 ഒടിടി റിലീസ് ആയിട്ടാണ് എത്തുന്നത്. ഈ തീരുമാനത്തിന് എതിരെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് എതിരെ തിയ്യെറ്റർ ഉടമകളും മറ്റും എത്തിയിരുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആണ് നായകനായി എത്തുന്നത്. ഈ കൂട്ടുകെട്ടിൽ ഈ സിനിമയുടെ ആദ്യഭാഗമായ ദൃശ്യം 6 കൊല്ലം മുൻപാണ് ഇറങ്ങിയത്.

Advertisement