Home Entertainment Celebrities

പ്രേമം ഉണ്ടായിരുന്നു, തേച്ച് ഒട്ടിച്ച് കളഞ്ഞു, ഇപ്പോൾ കട്ട സിംഗിൾ, ഭാവിവരൻ ജിമ്മനും താടിയുളളയാളും ആകണം: ‘പാടാത്ത പൈങ്കിളി’ കൺമണി മനീഷ

338

ടെലിവിഷൻ സീരിയൽ പ്രേമികളായ മലയാളി കുടുംബ സദസ്സുകൾക്ക് മുന്നിലേക്ക് എന്നും പുതുമയാർന്ന സീരിയലുകൾ സമ്മാനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. അടുത്തുടെ പുതിയതായി ഏഷ്യാനെറ്റിൽ ആരംഭിച്ച പാടാത്ത പൈങ്കിളി എന്ന സീരിയലും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തി കഴിഞ്ഞു.

വ്യത്യസ്തമായ ഒരു കഥ പറയുന്ന പാടാത്ത പൈങ്കിളി ഇപ്പോൾ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായി മാറിയിരിക്കുകയാണ്. ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്.

Advertisements

കൺമണി എന്ന ഒരു അനാഥപെൺകുട്ടിയുടെ കഥ പറയുന്ന സീരിയൽ 2020 സെപ്റ്റംബർ ഏഴിനാണ് സംപ്രേഷണം ആരംഭിച്ചത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. പുതുമുഖങ്ങളാണ് സീരിയലിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായിക കൺമണിയായി എത്തുന്നത് നടി മനീഷ മഹേഷാണ്.

നായകൻ ദേവയായി എത്തുന്നതാകട്ടെ സൂരജ് സണും. സീരിയലിലേക്ക് ആദ്യമായിട്ടാണ് എങ്കിലും ടിക്ടോക്കിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് സൂരജ്. നടി മനീഷയും സീരിയലിലേക്ക് പുതുമുഖമായി എത്തിയ താരമാണ്.

അതേസമയം പത്തനംതിട്ട കോന്നി അരുവാപ്പുലം സ്വദേശിനിയാണ് മനീഷ മഹേഷ്. എവിഎച്എസ്എസിലായിരുന്നു സ്‌കൂൾ പഠനം. അമ്മുവെന്നാണ് സ്നേഹത്തോടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ മനീഷയെ വിളിക്കുന്നത്. യാതൊരു അഭിനയ പാരമ്പര്യവുമില്ലാതെ നടിയായ ത്രില്ലിലാണ് ഇപ്പോൾ മനീഷ.

കുട്ടിക്കാലം മുതൽക്ക് തന്നെ അഭിനയം ഏറെ ഇഷ്ടമാണ് മനീഷയ്ക്ക്. പാട്ടും ഡാൻസുമൊക്കെ വഴങ്ങാറുള്ള മനീഷ ടിക്ടോക്കിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം നേടിക്കഴിഞ്ഞു താരം. തന്റെ പ്രണയത്തെക്കുറിച്ചുളള മനീഷയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

താൻ പ്രണയിച്ച് നടന്നിട്ടില്ലെന്നാണ് മനീഷ പറയുന്നത്. തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും തേച്ചുവെന്നും താരം പറയുന്നു. ആരാണ് തേച്ചതെന്ന ചോദ്യത്തിന് താൻ തേച്ച് ഒട്ടിച്ചുവെന്നാണ് താരം പറയുന്നത്. ഒപ്പം ഭാവി വരനെക്കുറിച്ചുളള ഇഷ്ടങ്ങലും താരം പറയുന്നുണ്ട്. ജിമ്മനും താടിയുളളതുമായിട്ടുളള ആളെയാണ് ഇഷ്ടം.

ആരെ കല്യാണം കഴിച്ചാലും സ്വഭാവം നല്ലതല്ലെങ്കിൽ പോയില്ലേ എന്നും താരം പറയുന്നു. കുക്കിങ്ങിൽ അത്ര എക്‌സ്‌പേർട്ട് ഒന്നുമല്ല. തനിക്ക് ഇപ്പോൾ പ്രണയമില്ലെന്നും താരം പറയുന്നു. മധുരൈ അന്നൈ ഫാത്തിമ കോളേജിൽ ബിഎസ്ഇ എയർലൈൻ മൂന്നാം വർഷ വിദ്യാർഥിനി കൂടിയായ താരം ലീവെടുത്താണ് അഭിനയിക്കാനായി എത്തിയിരിക്കുന്നത്.

കോളേജിലെ ടീച്ചേർസും ഇക്കാര്യത്തിൽ പിന്തുണനൽകുന്നുണ്ട്. അമ്മയും സഹോദരിയുമാണ് ഉള്ളത്. എന്റെ അമ്മയുടെ കഷ്ടപാടാണ് താനിവിടം വരെയെത്തിയതിന് കാരണമെന്നാണ് മനീഷ പറയുന്നത്. സഹോദരി പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി പഠനത്തിന് തയ്യാറെടുക്കുകയാണ്. പ്രണയമുണ്ടോ ലവർ ഉണ്ടോ എന്നീ ചോദ്യങ്ങൾക്ക് താൻ കട്ട സിംഗിളാണെന്നാണ് മനീഷയുടെ ഉത്തരം.

അതേസമയം അത്ര ഡീപ്പായല്ലാത്ത ഒരു പ്രണയത്തിൽ താൻ തേച്ചിട്ടുണ്ട് എന്നും ധൈര്യസമേതം മനീഷ വെളിപ്പെടുത്തുന്നു. നല്ലൊരു ഗായിക കൂടിയാണ് മനീഷ. അതിനാൽ തന്നെ യഥാർഥ ജീവിതത്തിൽ പാടുന്ന പൈങ്കിളി തന്നെയാണ് മനീഷ. യാതൊരു ജാഡയുമില്ലാ അടുത്ത വീട്ടിലെ കുട്ടിയായി തന്നെയാണ് മനീഷയുടെ സംസാരവും മറ്റും. ഏതായാലും സീരിയർ ആരാധകർക്ക് പരമ്പരയോടൊപ്പം തന്നെ കൺമണിയായ മനീഷയും പ്രിയങ്കരിയായി മാറിയിരിക്കുകയാണ്.

Advertisement