കാതോട് കാതോരം അടക്കം എന്റ പല ഹിറ്റ് പാട്ടുകളും ചിത്രയുടെയും വാണി ജയറാമിന്റെയും പേരിൽ പോയി: വെളിപ്പെടുത്തലുമായി ഗായിക ലതിക

138

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ കലാകാരിയാണ് ലതിക. എന്നാൽ നിരവധി സൂപപർഹിറ്റ് പാടിയിയ്യും പല ഹിറ്റുഗാഗങ്ങളും ലതികയുടെ പേരിലല്ല അറിയപ്പെടുന്നത്. അതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ഇപ്പോൾ.

താൻ പാടിയ പല പാട്ടുകളും ചിത്രയോ വാണി ജയറാമോ ഒക്കെ പാടിയതാണെന്നാണ് പലരും ധരിച്ച് വെച്ചിരിക്കുന്നതെന്നാണ് ലതിക പറയുന്നത്. ഇത്തരത്തിൽ തന്റെ പല പാട്ടുകളും പലരുടെയും പേരിൽ പോയിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ ലതിക വ്യക്തമാക്കുന്നു.

Advertisements

പലരും ധരിച്ചു വെച്ചിരിക്കുന്നത് കാതോടുകാതോരം എന്ന പാട്ടൊക്കെ ചിത്ര പാടിയതാണെന്നാണ്. ചിത്ര തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ലതിക പറയുന്നു. ലതികയുടെ വാക്കുകൾ ഇങ്ങനെ:

വിദേശ രാജ്യങ്ങളിലൊക്കൈ പാടാൻ പോകുമ്പോൾ ആളുകൾ കാതോടുകാതോരം എന്ന പാട്ട് പാടാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ചിത്ര തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നത് അത് ചിത്ര പാടിയതാണെന്നാണ്.

ഇതോടെ ചിത്ര അപ്പോൾ തന്നെ അവിടെ അനൗൺസ് ചെയ്യും ഇത് എന്റെ സുഹൃത്ത് ലതിക പാടിയ പാട്ടാണെന്നും അടുത്ത തവണ വരുമ്പോൾ പാടിത്തരാമെന്നും. അടുത്തിടെ സ്റ്റേറ്റ്സിൽ പോയി ആ പാട്ട് നാലുവരി പാടിയെന്നും ചിത്ര പറഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണം പറയാം.

ചിത്ര സ്റ്റേറ്റ്സിലെ ഒരു പ്രോഗ്രാമിൽ പാടാൻ പോയപ്പോൾ ചിത്രയെ സ്വീകരിക്കാൻ സംഘാടകർ വന്നു. അതിന്റെ ഒരു ട്രെയിലർ സംഘാടകർ ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ടായിരുന്നു. ചിത്രയെ അവർ സ്വീകരിച്ചുകൊണ്ടു പോകുമ്പോൾ ബാക്ക് ഗ്രൗണ്ടിൽ ഇട്ടിരിക്കുന്ന മ്യൂസിക്ക് കാതോടു കാതോരത്തിന്റെ ആണ്.

അവർ അത് ധരിച്ചുവെച്ചിരിക്കുകയാണ്. ഇങ്ങനെ ഒരുപാട് പാട്ടുകൾ. പല പാട്ടുകളും ഇങ്ങനെ പോയിട്ടുണ്ടെന്ന് മാത്രമല്ല മറ്റുള്ള പലരുടെ പേരിലും എന്റെ പാട്ടുകൾ പോയിട്ടുണ്ട്. വാണി ജയറാമിന്റേയും ചിത്രയുടേയും ഒക്കെ പേരിൽ’. സംഗീതം അറിയുന്നവർക്ക് തന്റെ സ്വരത്തിന്റെ ഐഡന്റിന്റി അറിയാം.

സംഗീതത്തെ കുറിച്ച് അത്ര ധാരണ ഇല്ലാത്തവരാണ് ജാനകിയെ അനുകരിച്ചുപാടുന്ന ഗായികയാണ് ലതികയെന്നും ചിത്രയുടെ സ്വരമായി സാമ്യമുണ്ടെന്നും പറയുന്നത്. ഒരു വലിയ ഹിറ്റായ പാട്ടുണ്ടെങ്കിൽ വലിയ ആളുകൾ ആരോ ആണ് അത് പാടിയതെന്ന് ഒരു ധാരണയുണ്ട്. ഇതിൽ എന്താണ് ചെയ്യാൻ കഴിയുക.

1979 ലാണ് ഞാൻ പാടുന്നത്. അപ്പോൾ ഫീൽഡിൽ എല്ലാവരും പറഞ്ഞുകൊണ്ടേയിരുന്നു. ജാനകിയമ്മയ്ക്ക് ശേഷം നമ്മുടെ മലയാളം ഫീൽഡിൽ അടുത്ത ഗായിക ലതികയാണ് എന്ന്. ഇങ്ങനെ എല്ലാവരും പറയുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന സമയത്താണ് ചിത്ര വരുന്നത്. അതൊക്കെ ഓരോരുത്തരുടെ യോഗമാണ്.

അതുകൊണ്ട് എനിക്ക് ഭാഗ്യമില്ല എന്നൊന്നും ഞാൻ പറയില്ല. ഞാൻ ഭാഗ്യവതിയാണെന്ന് എപ്പോഴും പറയും. കാരണം നമ്മൾ തുടങ്ങിയത് എവിടെ വെച്ചാണെന്ന് എപ്പോഴും ആലോചിക്കണമല്ലോ. അങ്ങനെ നോക്കുമ്പോൾ ഞാൻ നല്ല നിലയിൽ തന്നെയാണ് നിൽക്കുന്നതെന്നു ലതിക പറഞ്ഞു.

ഭരതൻ എന്ന സംവിധായകൻ ഗോഡഫാദർ ആയതുകൊണ്ട് മറ്റുള്ളവർ വിളിക്കാതിരുന്നിട്ടില്ല. 300ലേറെ ചിത്രങ്ങളിൽ താൻ പാടിയിട്ടുണ്ട്. ഇതിൽ 20 ചിത്രങ്ങളിലോ മറ്റോ ആണ് ഭരതന് വേണ്ടി പാടിയത്. ഉള്ളതുമതി എന്ന സ്വഭാവമാണ് തനിക്ക്. അക്കാര്യം പലപ്പോഴും ഭരതേട്ടൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും ലതിക വെളിപ്പെടുത്തുന്നു.

Advertisement